For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് നിങ്ങളുടെ മനസ്സും താളംതെറ്റിക്കും; കരകയറാനുള്ള വഴിയിത്

|

കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പലരും സമ്മര്‍ദവും അതിശക്തവുമായ വെല്ലുവിളികള്‍ നേരിടുന്നു. കോവിഡിന്റെ വ്യാപനം കുറയ്ക്കുന്നതിന് സാമൂഹിക അകലം അനിവാര്യമാണെന്ന കാര്യ നിഷേധിക്കാനാവില്ല, എന്നാല്‍ ചില ആളുകള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ ഏകാന്തത അനുഭവത്തിലൂടെ കടന്നുപോകേണ്ടിവരും. മാനസികാരോഗ്യം എന്നത് വൈകാരികവും മാനസികവും ശാരീരികവുമായ ക്ഷേമം തമ്മിലുള്ള ഒരു വഴിത്തിരിവാണ്.

Most read: വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തം

കോവിഡ് മഹാമാരി പലപ്പോഴും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള ബന്ധം വിച്ഛേദിക്കുന്നതിനും ക്വാറന്റൈനിലേക്കും നയിക്കുന്നു. നിസ്സഹായത, ഒറ്റപ്പെടല്‍, സങ്കടം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ വികാരങ്ങള്‍ പലരും അനുഭവിക്കുന്നു. അത്തരം ദുഷ്‌കരമായ സമയങ്ങളില്‍, നല്ല വൈകാരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നത് എന്നത്തേക്കാളും പ്രധാനമാണ്. കോവിഡ് കാലത്തെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തമാകാന്‍ നിങ്ങളെ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ.

വാര്‍ത്തകളില്‍ നിന്ന് അകന്നുനില്‍ക്കുക

വാര്‍ത്തകളില്‍ നിന്ന് അകന്നുനില്‍ക്കുക

വാര്‍ത്തകള്‍ നല്ലതാണെങ്കിലും, അതൊക്കെ നമ്മളെ സമ്മര്‍ദത്തിലാക്കുന്നു എന്നറിഞ്ഞാല്‍ കുറച്ച് സമയത്തേക്ക് അത് നിങ്ങള്‍ക്ക് നിര്‍ത്താം. നെഗറ്റീവ് വാര്‍ത്തകളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുക, പ്രത്യേകിച്ചും നിങ്ങള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ വീട്ടില്‍ ഒരാളെ പരിചരിക്കുകയാണെങ്കില്‍. ദൈനംദിന കോവിഡ് കണക്കുകള്‍ പരിശോധിക്കരുത്, കാരണം ഇത് ഉത്കണ്ഠയ്ക്ക് കാരണമാകും. ടിവി മുതല്‍ പത്രം വരെയുള്ള എല്ലാ മാധ്യമങ്ങളും അല്‍പനാള്‍ ഒഴിവാക്കുക.

മറ്റുള്ളവരുമായി ബന്ധപ്പെടുക

മറ്റുള്ളവരുമായി ബന്ധപ്പെടുക

സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ നിലവിലിരിക്കുമ്പോള്‍, നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സോഷ്യല്‍ മീഡിയയിലൂടെയോ ഫോണിലൂടെയോ മെയില്‍ വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കുക. നിങ്ങളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയുന്നതിലൂടെ അവ പരിഹരിക്കാനുള്ള ഒരു സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്നു നിങ്ങള്‍ക്ക് തോന്നും. ഒരു വലിയ പരിധി വരെ ആശ്വാസം നിങ്ങള്‍ക്ക് ലഭിക്കും. പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുക. അവരോടും ചോദിച്ചുകൊണ്ടേയിരിക്കുക.

Most read:കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കും ഈ അവശ്യ എണ്ണകള്‍

നിങ്ങളുടെ സുഹൃത്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക

നിങ്ങളുടെ സുഹൃത്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക

ഇത് നിങ്ങളുടെ ഉത്കണ്ഠ നിയന്ത്രിക്കാന്‍ സഹായിക്കുന്നു, നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സഹായിക്കും. ഇതില്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ജോലി സമയവും അല്ലാത്ത സമയവും വേര്‍തിരിക്കുക എന്നതാണ്. അവ കൂട്ടിക്കലര്‍ത്തരുത്. പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും സന്തുലിതമാക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ ഉറക്കം ശ്രദ്ധിക്കുക

നിങ്ങളുടെ ഉറക്കം ശ്രദ്ധിക്കുക

നല്ല ഉറക്കം പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കും. ഉറക്കമില്ലായ്മ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നമ്മള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, അത് നമ്മുടെ ഉറക്കത്തെ നേരിട്ട് ബാധിക്കുന്നു. നല്ല ഉറക്കം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

* ഉറക്കസമയത്തിന് 1 മണിക്കൂര്‍ മുമ്പെങ്കിലും മൊബൈലുകളും ടാബ്ലെറ്റുകളും പോലുള്ള നീല വെളിച്ചത്തില്‍ നിന്ന് അകന്നുനില്‍ക്കുക.

* നിങ്ങളുടെ ഉറക്കത്തിലും ഉണരുന്ന സമയത്തും കൃത്യമായ ദിനചര്യ നിലനിര്‍ത്തുക

* സമ്മര്‍ദ്ദം ഒഴിവാക്കുന്ന പുസ്തകങ്ങള്‍ വായിക്കുക

* ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നും കാണരുത്.

* എല്ലാ ദിവസവും വ്യായാമം ചെയ്യുക.

Most read:ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാം

നിങ്ങളെ സന്തോഷിപ്പിക്കുന്ന 'എന്തെങ്കിലും' ചെയ്യുക

നിങ്ങളെ സന്തോഷിപ്പിക്കുന്ന 'എന്തെങ്കിലും' ചെയ്യുക

നിങ്ങളെ സന്തോഷിപ്പിക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. പാട്ട് പാടുക, നൃത്തം ചെയ്യുക, പെയിന്റ് ചെയ്യുക, ഇന്‍ഡോര്‍ ഗെയിമുകള്‍ കളിക്കുക, പുസ്തകങ്ങള്‍ വായിക്കുക അല്ലെങ്കില്‍ കഥകള്‍ എഴുതുക തുടങ്ങി നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ നിങ്ങളുടെ ഹോബികള്‍ ചെയ്യുക. സമയം കണ്ടെത്തുക, നിങ്ങളുടെ തിരക്കുള്ള ഷെഡ്യൂളിനെ എപ്പോഴും കുറ്റപ്പെടുത്തരുത്. ജോലി ചെയ്യാത്ത സമയങ്ങളില്‍ നിങ്ങളുടെ മനസ്സിനെ ഇടപഴകുന്നതും നിങ്ങളെ സന്തോഷിപ്പിക്കുന്നതും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ ശ്രമിക്കുക.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

പതിവ് വ്യായാമം ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നുവെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ആന്റീഡിപ്രസന്റുകള്‍ പോലെയോ അല്ലെങ്കില്‍ നേരിയ വിഷാദരോഗത്തെ ചികിത്സിക്കാന്‍ സൈക്കോതെറാപ്പി പോലെയോ ഫലപ്രദമാണ്. ആഴ്ചയില്‍ 5 ദിവസം 30-40 മിനിറ്റ് നേരം വ്യായാമം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. അതിനാല്‍, 10 മിനിറ്റ് നടത്തം കൊണ്ട് ഒരു ചെറിയ തുടക്കം ഉണ്ടാക്കുക, തുടര്‍ന്ന് ദിവസേന കുറച്ച് മിനിറ്റ് കൂട്ടുക.

Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍

സമ്മര്‍ദ്ദം നീക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

സമ്മര്‍ദ്ദം നീക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

നല്ല പോഷണമുള്ള ശരീരമാണ് സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പച്ച പച്ചക്കറികള്‍, വിത്തുകള്‍, ഒലിവ് ഓയില്‍, ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ്, കാലെ, ബ്രസ്സല്‍സ് നട്‌സ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നത് കൂട്ടുക.

English summary

Covid Stress: Tips to Boost Your Mental Health in Malayalam

Here we discuss the importance of mental health and how to take care of it especially during covid crisis situation. Take a look.
Story first published: Monday, February 7, 2022, 10:32 [IST]
X
Desktop Bottom Promotion