For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്

|

കൊറോണവൈറസിന്റെ ഏറ്റവും പുതിയ മ്യൂട്ടേഷനായ ഒമിക്റോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ, ലോകമെമ്പാടുമുള്ള ആളുകള്‍ ഭീതിയിലാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. അതിനാല്‍ ഏറ്റവും ഭയാനകമായ മൂന്നാം തരംഗം വരുമോ ഇല്ലയോ എന്നത് ഇപ്പോള്‍ ആശങ്കയുയര്‍ത്തുന്ന ഒരു ചോദ്യമാണ്. അതിനെ ചെറുക്കാനായി നിങ്ങള്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്തുടരുന്നത് തുടരുക.

Most read: ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍Most read: ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

ലോകത്തെ കോവിഡ് വിഴുങ്ങിയപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞ ഒരു കാര്യമാണ് രോഗപ്രതിരോധശേഷിയുടെ ഗുണം. പ്രതിരോധശേഷിയും ആരോഗ്യ ലക്ഷ്യങ്ങളും പിന്തുടരുക എന്നത് അവരുടെ പ്രധാന കാര്യമായി മാറി. എന്തിനെയും പ്രതിരോധിക്കാന്‍ നിങ്ങളുടെ ശരീരത്തെയും പ്രതിരോധ സംവിധാനത്തെയും തയാറാക്കി നിര്‍ത്താന്‍ നിങ്ങളുടെ ജീവിതശൈലി മാറ്റുകയും ശരിയായ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ആരോഗ്യകരമായ ശീലങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുടരുകയും വേണം. കോവിഡിന്റെ പുതിയ ഭീതിക്കിടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി നിങ്ങള്‍ പിന്തുടരേണ്ട ചില നുറുങ്ങുകള്‍ ഇതാ.

രോഗപ്രതിരോധ സംവിധാനം എങ്ങനെ വര്‍ധിപ്പിക്കാം

രോഗപ്രതിരോധ സംവിധാനം എങ്ങനെ വര്‍ധിപ്പിക്കാം

കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നതിനു പുറമേ, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കാനുള്ള ചില വഴികള്‍ ചുവടെയുണ്ട്. ഇവ നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുക. നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് ഒരു ദിവസത്തെയോ ഒരാഴ്ചയോ മാത്രമുള്ള ശ്രമമല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും നല്ല മാറ്റങ്ങള്‍ വരുത്തേണ്ടത് ആജീവനാന്ത പ്രതിബദ്ധതയാണ്.

ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക

കഴിഞ്ഞ കുറച്ച് മാസങ്ങളായി നീണ്ട തീവ്രമായ വര്‍ക്കൗട്ടുകള്‍ പല അപകടങ്ങള്‍ക്കും കാരണമാകുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതിനാല്‍ സുരക്ഷിതമായിരിക്കാന്‍, നിങ്ങള്‍ മിതമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ദിവസം മുഴുവന്‍ ശാരീരികമായി സജീവമായിരിക്കുകയും ചെയ്യുക. നിങ്ങള്‍ കഴിയുന്നത്ര നടക്കുക, അതുവഴി നിങ്ങളുടെ ശരീരം കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

Most read:പുരുഷന്‍മാര്‍ കരുതിയിരിക്കൂ; നിങ്ങളെ നിശബ്ദമായി കൊല്ലും ഈ രോഗങ്ങള്‍Most read:പുരുഷന്‍മാര്‍ കരുതിയിരിക്കൂ; നിങ്ങളെ നിശബ്ദമായി കൊല്ലും ഈ രോഗങ്ങള്‍

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഉറക്കം രോഗപ്രതിരോധ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടുന്നില്ലെങ്കില്‍, അത് പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുക. നിങ്ങള്‍ ഉറക്കപ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍, ഒരു വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്. നല്ല ഉറക്കം, മെച്ചപ്പെട്ട രോഗപ്രതിരോധത്തെ പിന്തുണയ്ക്കുന്നു.

അധിക പഞ്ചസാരയും ഉപ്പും ഒഴിവാക്കുക, ഭക്ഷണം ശ്രദ്ധിക്കുക

അധിക പഞ്ചസാരയും ഉപ്പും ഒഴിവാക്കുക, ഭക്ഷണം ശ്രദ്ധിക്കുക

പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, വിത്തുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന പോഷകങ്ങളാല്‍ സമ്പന്നമാണ്. ഈ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ വീക്കം കുറയ്ക്കുകയും അസ്ഥിരമായ സംയുക്തങ്ങളെ ചെറുക്കുകയും ചെയ്യുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ പല ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത വീക്കം തടയുന്നു.

Most read:അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്കMost read:അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്ക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

നമ്മുടെ ശരീരഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിന് ശരീരത്തിന് വെള്ളം ആവശ്യമാണ്. ശൈത്യകാലത്ത്, നമ്മളില്‍ പലരും കുറച്ച് വെള്ളം മാത്രം കുടിക്കുന്നത് ശരീരത്തിന് ക്ഷീണം വരുത്തും. എന്നാല്‍ ജലാംശം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടില്ലെങ്കിലും ഓര്‍ക്കുക, അത് നിങ്ങളുടെ ശരീരത്തെ അതിന്റെ ചുമതലകള്‍ ഏറ്റവും കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സഹായിക്കും.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദം ദുര്‍ബലമായ രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദ നിലകളും ഉത്കണ്ഠയും നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ തടസ്സപ്പെടുത്തുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട, സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക.

Most read:ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദംMost read:ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

പതിവായി ആരോഗ്യ പരിശോധന നടത്തുക

പതിവായി ആരോഗ്യ പരിശോധന നടത്തുക

നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അജ്ഞത പാടില്ല, അതിനാല്‍ നിങ്ങളുടെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കുക. നിങ്ങളുടെ വിറ്റാമിന്‍ ഡി, കാല്‍സ്യം, ഇരുമ്പ്, മറ്റ് പ്രധാന പാരാമീറ്ററുകള്‍ എന്നിവ അറിയാന്‍ പതിവ് പരിശോധനകള്‍ക്ക് വിധേയമാവുക. എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍, അതിനനുസരിച്ച് ചികിത്സിക്കുകയും ശരിയായ സപ്ലിമെന്റുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ മെച്ചപ്പെടുത്തുകയും ചെയ്യുക.

ആയുര്‍വേദത്തിന്റെ ഗുണം

ആയുര്‍വേദത്തിന്റെ ഗുണം

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന അശ്വഗന്ധ, ചിറ്റമൃത് എന്നിവ നിങ്ങളുടെ സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ ദിവസത്തില്‍ ഒരിക്കല്‍ തുളസി ചായ കുടിക്കുകയും ദിവസത്തില്‍ ഒരിക്കല്‍ ഉപ്പുവെള്ളം ഗാര്‍ഗ്ലിംഗ് ചെയ്യുകയും ചെയ്യുക.

English summary

Covid 3rd Wave: Foods And Habits That Can Boost Your Body's Immune in Malayalam

Apart from strictly following COVID protocols, Foods And Habits That Can Boost Your Body's Immune in Malayalam. Take a look.
Story first published: Wednesday, December 1, 2021, 16:39 [IST]
X
Desktop Bottom Promotion