For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രണ്ടാം തരംഗം; ഓക്‌സിജന്‍ സഹായം നല്‍കേണ്ടത് എപ്പോള്‍

|

കൊവിഡ് അതിന്റെ എല്ലാ പരിധികളും ലംഘിച്ച് കൊണ്ട് നമ്മളെ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ ദിവസം ചെല്ലുന്തോറും ജീവിതം വളരെയധികം വെല്ലുവിളികളിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏത് സമയത്താണ് നിങ്ങള്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണംകോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണം

ഇപ്പോള്‍ ഓരോ ദിവസം ചെല്ലുന്തോറും ഓക്‌സിജന്റെ പ്രാധാന്യം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ ആവശ്യകത വര്‍ദ്ധിച്ച് വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കാരണം രോഗം ബാധിക്കുന്ന നല്ലൊരു വിഭാഗം ആളുകളിലും പലപ്പോഴും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ രോഗികള്‍ക്ക് സഹായത്തിനായി ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ട് പല ആശുപത്രികളും. എന്നാല്‍ ഏത് സമയത്താണ് ഓക്‌സിജന്‍ വേണ്ടത് എന്നതും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതും നമുക്ക് നോക്കാവുന്നതാണ്.

ആരൊക്കെ ടെസ്റ്റ് ചെയ്യണം

ആരൊക്കെ ടെസ്റ്റ് ചെയ്യണം

കൊവിഡ് നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ തിരിച്ചറിയണം എന്ന് നമുക്ക് നോക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ക്ക് പനി, ചുമ, ജലദോഷം, ഡയറിയ, ഛര്‍ദ്ദി എന്നിവയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തേണ്ടതാണ്. ഇത് കൂടാതെ പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ടെങ്കില്‍ സ്വയം ഐസൊലേറ്റ് ചെയ്യണം എന്നും മറ്റുള്ള കുടുംബാംഗങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതിനും ശ്രദ്ധിക്കണം.

നിങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍

നിങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍

ഇനി നിങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. ഒരിക്കലും ഭയപ്പെടരുത്. ഇന്ന് 85% ആളുകള്‍ക്കും കൊവിഡ് ബാധിക്കുകയും ചെറിയ ലക്ഷണങ്ങളോടെ വന്നു പോവുകയും ചെയ്യുന്നുണ്ട്. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരേണ്ടതാണ്. ഇത് കൂടാതെ ഓക്‌സിജന്‍ ലെവല്‍ ശരീരത്തില്‍ പ്രശ്‌നമില്ലാതെ തുടരുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ആറ് മണിക്കൂറില്‍ ഒരിക്കലെങ്കിലും ഓക്‌സിജന്‍ അളവ് പരിശോധിക്കേണ്ടതാണ്.

നിങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍

നിങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍

ഇതിന് ശേഷം ആറ് മിനിട്ട് നടന്നതിന് ശേഷം വീണ്ടും ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ഇത് എപ്പോഴും 94%ത്തിന് മുകളില്‍ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. കൃത്യമായ ചികിത്സ എടുക്കുന്നതിന് ഒരു കാരണവശാലും അമാന്തം കാണിക്കാന്‍ പാടുള്ളതല്ല.

ഓക്‌സിജന്‍ ആവശ്യകത എപ്പോള്‍

ഓക്‌സിജന്‍ ആവശ്യകത എപ്പോള്‍

രോഗബാധയുണ്ടായാല്‍ ഓക്‌സിജന്‍ ആവശ്യകത എപ്പോള്‍ രോഗിക്ക് വേണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 94% ഉണ്ടെങ്കില്‍ ഒരിക്കലും ഓക്‌സിജന്‍ ആവശ്യം പുറത്ത് നിന്ന് വരുന്നില്ല. എന്നാല്‍ ഇതില്‍ അല്‍പം കുറവ് സംഭവിച്ചാലും അധികം ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ ഓക്‌സിജന്റെ അളവ് 90%ത്തില്‍ താഴെയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കുകയും ഓക്‌സിജന്‍ നല്‍കേണ്ട അവസ്ഥയും ആയിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഒരിക്കലും ചികിത്സ എടുക്കാതിരിക്കരുത്. ഇത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. കൃത്യമായ മുന്‍കരുതലുകളും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സാമൂഹിക അകലം പാലിച്ച് മുന്നോട്ട് പോയാല്‍ നമുക്ക് രോഗത്തെ തോല്‍പ്പിക്കാവുന്നതാണ്.

English summary

Covid 19- When Do You Need Oxygen Support

Here in this article we are discussing about when do you need oxygen support to prevent covid. Take a look.
X
Desktop Bottom Promotion