For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌

|

കോവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തരായവര്‍ക്ക് പലവിധ പാര്‍ശ്വഫലങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ദിവസം പുതിയൊരുതരം ഭീഷണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Most read: കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാം

ചില സംസ്ഥാനങ്ങളിലെ കോവിഡ് -19 രോഗികളിലാണ് താരതമ്യേന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഫംഗസ് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെ മ്യൂക്കോര്‍മൈക്കോസിസ് എന്നും 'ബ്ലാക്ക് ഫംഗസ്' എന്നും വിളിക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേരാണ് ഈ ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 200 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിരവധി മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ കണ്ടെത്തിയതോടെ ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് ബ്ലാക്ക് ഫംഗസ് ?

എന്താണ് ബ്ലാക്ക് ഫംഗസ് ?

അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു ഫംഗസ് അണുബാധയാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ്. ഈ രോഗം പലപ്പോഴും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോര്‍മൈസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഫംഗസ് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് പ്രധാനമായും ആരോഗ്യപ്രശ്‌നമുള്ള ആളുകളെയും ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരെയും ബാധിക്കുന്നു. അത്തരം വ്യക്തികളുടെ സൈനസുകള്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഈ ഫംഗസ് എളുപ്പത്തില്‍ പ്രവേശിക്കുന്നു. ഫംഗസ് ബാധ ഗുരുതരമായാല്‍ ചിലര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നേക്കാം. സാധാരണയായി, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കോര്‍െൈമെസറ്റുകള്‍ വലിയ ഭീഷണിയല്ല

പള്‍മോണറി മ്യൂക്കോര്‍മൈക്കോസിസ്

പള്‍മോണറി മ്യൂക്കോര്‍മൈക്കോസിസ്

ഏറ്റവും സാധാരണയായ മ്യൂക്കോര്‍മൈക്കോസിസ് തരം ആണ് പള്‍മോണറി മ്യൂക്കോര്‍മൈക്കോസിസ്. കാന്‍സര്‍ ബാധിച്ചവരിലോ അവയവമാറ്റ ശസ്ത്രക്രിയയോ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്‌ചെയ്തവരിലോ ആണ് ഇത് സംഭവിക്കുന്നത്. രക്തപ്രവാഹത്തിലൂടെ വ്യാപിച്ച് ശരീരത്തിന്റെ മറ്റേതെങ്കുലും ഭാഗത്തെ ബാധിക്കുന്നതാണ് ഡിസെമിനേറ്റഡ് മ്യൂക്കോര്‍മൈക്കോസിസ്.

Most read:കോവിഡിനെ ചെറുക്കാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്നത്

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കണ്ണിനും അല്ലെങ്കില്‍ മൂക്കിനും ചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസം മുട്ടല്‍, രക്തത്തോടെയുള്ള ഛര്‍ദ്ദി, മാനസികാവസ്ഥയില്‍ മാറ്റം എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ പല്ലുവേദന, പല്ലുകള്‍ അയവുള്ളതാകല്‍, മങ്ങിയതോ വേദനയോടോ കൂടിയ ഇരട്ട കാഴ്ച എന്നിവയും ഉള്‍പ്പെടുന്നു.

അപകടസാധ്യത കൂടിയവര്‍

അപകടസാധ്യത കൂടിയവര്‍

ആരോഗ്യപ്രശ്‌നങ്ങളുള്ള അല്ലെങ്കില്‍ രോഗാണുക്കളോടും രോഗത്തോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്ന ആളുകളാണ് ഇതിന്റെ പിടിയില്‍ എളുപ്പം പെടുന്നത്. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ ബ്ലാക്ക് ഫംഗസിന് സാധ്യത കൂടുതലാകുന്നു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. അവയവം മാറ്റിവയ്ക്കല്‍ നടത്തിയവരും അപകടസാധ്യതാ ലിസ്റ്റിലുള്ളവരാണ്.

Most read:കോവിഡ്: ആസ്ത്മ രോഗികള്‍ക്ക് പ്രതിരോധ നടപടികള്‍

ഫംഗസ് പകരുമോ

ഫംഗസ് പകരുമോ

അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുന്നവയാണ് ഈ ഫംഗസ്. വായുവിലൂടെയാണ് ഫംഗസ് ശരീരത്തിലെത്തുന്നത്. സൈനസിനെയും ശ്വാസകോശത്തെയുമാണ് പ്രധാനമായും ബാധിക്കുക. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നു. ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനും ഫംഗസ് ബാധ ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗനിര്‍ണയം

രോഗനിര്‍ണയം

ബ്ലാക്ക് ഫംഗസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാനായി ലാബിലെ പരിശോധനയ്ക്ക്‌ നിങ്ങളുടെ ശ്വസനവ്യവസ്ഥയില്‍ നിന്നുള്ള ദ്രാവകത്തിന്റെ സാമ്പിള്‍ ശേഖരിച്ചേക്കാം. അല്ലെങ്കില്‍ ടിഷ്യു ബയോപ്‌സി അല്ലെങ്കില്‍ നിങ്ങളുടെ ശ്വാസകോശം, സൈനസുകള്‍ തുടങ്ങിയവയുടെ സിടി സ്‌കാന്‍ നടത്തിയും രോഗനിര്‍ണയം നടത്താം.

Most read:കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്

പ്രതിരോധം

പ്രതിരോധം

ധാരളം പൊടിപടലമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ മാസ്‌കുകള്‍ ഉപയോഗിക്കുക. പൂന്തോട്ട പരിപാലന സമയത്ത് ഷൂസ്, നീളമുള്ള വസ്ത്രങ്ങള്‍, നീളമുള്ള ഷര്‍ട്ട്, കയ്യുറകള്‍ എന്നിവ ധരിക്കുക. തേച്ചുകുളി ഉള്‍പ്പെടെ വ്യക്തിഗത ശുചിത്വം പാലിക്കുക.

ചികിത്സ

ചികിത്സ

ആന്റിഫംഗല്‍ മരുന്ന് ഉപയോഗിച്ച് മ്യൂക്കോര്‍മൈക്കോസിസ് ചികിത്സിക്കേണ്ടതുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഇതിന് ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നേക്കാം. പ്രമേഹം നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, ഇമ്യൂണോമോഡുലേറ്റിംഗ് മരുന്നുകള്‍ നിര്‍ത്തുക എന്നിവ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് -19 ചികിത്സയെത്തുടര്‍ന്ന് പ്രമേഹരോഗികളിലെ ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കണമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണമെന്നും ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ പറയുന്നു.

Most read:ആരോഗ്യത്തിന് രാവിലെ ഓട്ടം മാത്രം പോരാ; ഇതുകൂടെ ശ്രദ്ധിക്കണം

English summary

Covid 19: What Is Black Fungus Infection

A rare but serious fungal infection, known as mucormycosis and colloquially as 'black fungus', is being detected frequently among Covid-19 patients in some states. Read on to know more.
Story first published: Monday, May 10, 2021, 10:09 [IST]
X