For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭീതി പരത്തി വീണ്ടും ജനിതകമാറ്റം വന്ന വൈറസ്; അപകടകാരിയായ ട്രിപ്പിള്‍ മ്യൂട്ടേഷന്‍

|

കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടിക്കൊണ്ടിരിക്കുന്നത് നാം ഓരോരുത്തരും കാണുന്നുണ്ട്. എന്നാല്‍ എല്ലാ പ്രതിരോധത്തേയും വെല്ലുവിളിച്ച് കൊണ്ട് വീണ്ടും ജനിതക മാറ്റം സംഭവിച്ച വൈറസ് ക്രമാതീതമായി വ്യാപിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. B.1.618 വകഭേദം വന്ന വൈറസാണ് ഇപ്പോള്‍ മനുഷ്യ രാശിക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മാരകമായ ട്രിപ്പിള്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

Covid 19; Triple Mutant Variant Found In India; Here is all you need to know

കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം, നിസ്സാരമാക്കരുത്കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം, നിസ്സാരമാക്കരുത്

കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്ന വൈറസ് വകഭേദമാണിത്. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് ഫലപ്രദമാക്കുക എന്നുള്ളതാണ് ആകെ ചെയ്യാവുന്ന കാര്യം. കൊവിഡിന്റെ ഇരട്ടവകഭേദത്തിന് ശേഷമാണ് ഇത്തരം ഒരു വെല്ലുവിളിയിലേക്ക് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ട്രിപ്പിള്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെക്കുറിച്ച് അറിയുന്നതിനും അതിലെ അപകടത്തിനേയും കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

രോഗവ്യാപനം വളരെ എളുപ്പത്തില്‍

രോഗവ്യാപനം വളരെ എളുപ്പത്തില്‍

രോഗവ്യാപനം വളരെ എളുപ്പത്തിലാണ് സംഭവിക്കുന്നത് എന്നതാണ് ഇപ്പോള്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസിന്റെ പ്രത്യേകത. ആഗോള തലത്തിലും പെട്ടെന്ന് രോഗവ്യാപനം നടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും നമ്മള്‍ മുന്‍കരുതലുകള്‍ എടുക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ വൈറസ് കൂടുതല്‍ പേരെ എളുപ്പത്തില്‍ രോഗികളാക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

കൊവിഡ് വ്യാപനം രൂക്ഷം

കൊവിഡ് വ്യാപനം രൂക്ഷം

നമ്മുടെ രാജ്യത്ത് നിലവില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഉണ്ടാവുന്നത്. എന്നാല്‍ നിലവില്‍ ഉണ്ടാവുന്ന വ്യാപനം മനുഷ്യ രാശിക്ക് തന്നെ വെല്ലുവിളികള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭ, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് പരിശോധനക്കായി കൂടുതല്‍ ശാസ്ത്രഞ്ജന്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

കൊറോണക്കൊപ്പം ദഹന പ്രശ്‌നമെങ്കില്‍ അപകടംകൊറോണക്കൊപ്പം ദഹന പ്രശ്‌നമെങ്കില്‍ അപകടം

എന്താണ് ട്രിപ്പിള്‍ മ്യൂട്ടേഷന്‍

എന്താണ് ട്രിപ്പിള്‍ മ്യൂട്ടേഷന്‍

മൂന്ന് വ്യത്യസ്ത കോവിഡ് സ്‌ട്രെയിന്‍ സംയോജിപ്പിച്ച് ഒരു പുതിയ വകഭേദം സൃഷ്ടിക്കപ്പെടുന്നതാണ് ട്രിപ്പിള്‍ മ്യൂട്ടേഷന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ദില്ലി, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ രാജ്യങ്ങളില്‍ ട്രിപ്പിള്‍ മ്യൂട്ടന്റ് മൂലമുണ്ടായ കേസുകള്‍ നിരവധിയുണ്ടെന്നാണ് പറയുന്നത്. ബുധനാഴ്ച, ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (സിഎസ്ഐആര്‍-ഐജിഐബി) യിലെ ശാസ്ത്രജ്ഞനായ വിനോദ് സ്‌കറിയ ഒരു ജനിതകവും രോഗപ്രതിരോധ ശേഷിയുമുള്ള ഒരു പുതിയ മ്യൂട്ടന്റ് കൊറോണ വൈറസ് കണ്ടെത്തിയതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.

വ്യാപനശേഷി കൂടുതല്‍

വ്യാപനശേഷി കൂടുതല്‍

പുതിയ ട്രിപ്പിള്‍ വേരിയന്റ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതുകൊണ്ട് ജനിതക മാറ്റം വന്ന ഈ വൈറസ് പുതിയ അണുബാധയുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍, കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഇപ്പോള്‍, ഇന്ത്യയിലുടനീളമുള്ള പത്ത് ലാബുകളാണ് വൈറസ് ജീനോം പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ ട്രിപ്പിള്‍ വേരിയന്റ് വാക്‌സിനേഷനെ ബാധിക്കുമോ, വാക്‌സിന്‍ ഫലപ്രദമാണോ എന്നുള്ളത് പലപ്പോഴും പലരിലും സംശയമുണ്ടാക്കുന്നതാണ്.

വാക്‌സിന്‍ ഫലപ്രദമോ?

വാക്‌സിന്‍ ഫലപ്രദമോ?

വാക്‌സിന്‍ പുതിയ വേരിയന്റിന് ഫലപ്രദമാണോ എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുനര്‍നിര്‍മ്മാണത്തിനും വാക്‌സിന്‍ ബ്രേക്ക്ത്രൂ അണുബാധകള്‍ക്കും കാരണമാകുമോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല, കൂടാതെ കൂടുതല്‍ പരീക്ഷണാത്മക വിവരങ്ങള്‍ക്ക് വേണ്ടി പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ഇപ്പോഴുള്ള ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമാണ് എന്നാണ് പറയപ്പെടുന്നത്. കൂടുതല്‍ പഠനങ്ങള്‍ ഇതിനെക്കുറിച്ച് നടന്നു കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട് വൈറസിന് പരിവര്‍ത്തനം സംഭവിക്കുന്നു

എന്തുകൊണ്ട് വൈറസിന് പരിവര്‍ത്തനം സംഭവിക്കുന്നു

COVID-19 വൈറസിന് എന്തുകൊണ്ടാണ് പരിവര്‍ത്തനം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വൈറസ് എത്രത്തോളം പടരുന്നുവോ അത്രത്തോളം അതിന് ജനിതക മാറ്റം സംഭവിക്കുകയും അപകടകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ലോകമെങ്ങുമുള്ള ശാസ്ത്രഞ്ജര്‍.

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കൊറോണ; സത്യാവസ്ഥകള്‍ ഇതെല്ലാംലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കൊറോണ; സത്യാവസ്ഥകള്‍ ഇതെല്ലാം

ഒന്നാം തരംഗവും രണ്ടാം തരംഗവും

ഒന്നാം തരംഗവും രണ്ടാം തരംഗവും

ഒന്നാം തരംഗവും രണ്ടാം തരംഗവും രാജ്യത്ത് COVID കേസുകളില്‍ വന്‍തോതില്‍ വര്‍ദ്ധനവാണ് ഉണ്ടാക്കുന്നത്. COVID-19 ന്റെ ലക്ഷണങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധിയുടെ രണ്ടാമത്തെ തരംഗത്തില്‍ അതിന്റെ തീവ്രതയെക്കുറിച്ചും വളരെയധികം ആശങ്കയോടെയാണ് എല്ലാവരും കാണുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, രണ്ടാം തരംഗത്തില്‍ പറയുന്ന ലക്ഷണങ്ങളിലെ തീവ്രതയിലെ വ്യത്യാസം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കുറവാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

രണ്ടാമത്തെ തരംഗത്തില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. അതുകൊണ്ട് തന്നെ രോഗത്തെക്കുറിച്ച് പലര്‍ക്കും മനസ്സിലാക്കുന്നതിനും ലക്ഷണങ്ങള്‍ അറിയുന്നതിനും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇവരില്‍ വരണ്ട ചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലായിരിക്കും. എന്നാല്‍ ആദ്യത്തെ തരംഗവും രണ്ടാമത്തെ തരംഗവും തമ്മിലുള്ള മരണത്തിന്റെ ശതമാനത്തില്‍ വ്യത്യാസമില്ല.

English summary

Covid 19; Triple Mutant Variant Found In India; Here is all you need to know

Here in this article we are discussing about what is triple mutation in coronavirus, and how it affect the vaccination. Take a look.
X
Desktop Bottom Promotion