For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

|

കൊറോണ വൈറസ് എന്നത് ഒരു ശ്വാസകോശ വൈറസായി തുടരുമെങ്കിലും, ശരീരത്തിലെ പല സുപ്രധാന അവയവങ്ങളിലും ഇത് നാശം വരുത്തുമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഹൃദയം, തലച്ചോറ് തുടങ്ങി മിക്ക ശരീരഭാഗത്തും വൈറസ് എത്തുന്നു. നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തില്‍ കലര്‍ന്ന് കേടുപാടുകള്‍ വരുത്താനും വൈറസിന് സാധിക്കും. ഇത് ചെറുപ്പക്കാരിലും ആരോഗ്യമുള്ളവരില്‍പോലും പ്രശ്‌നം ഗുരുതരമാക്കുന്നു.

Most read: ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read: ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

രക്തത്തില്‍ വൈറസ് നിലനില്‍ക്കുന്നത് കോവിഡിന് ശേഷം നിങ്ങളില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍, ഡോക്ടര്‍മാര്‍ പറയുന്നത് കോവിഡ്
രോഗികള്‍ ജാഗ്രത പാലിക്കണമെന്നും അവരുടെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നുമാണ്.

വൈറസ് രക്തത്തില്‍ കലര്‍ന്നാല്‍

വൈറസ് രക്തത്തില്‍ കലര്‍ന്നാല്‍

കോവിഡ് 19 എന്നത് സങ്കീര്‍ണ്ണമായ ഒരു അണുബാധയാണ്. ഇത് ശ്വാസകോശത്തെയോ ഹൃദയത്തെയോ കേടുവരുത്തുന്ന പോലെ നിങ്ങളുടെ സിരകളിലൂടെ ഒഴുകുന്ന രക്തത്തിനും കേടുവരുത്തും. രക്തം കട്ടപിടിക്കുന്നതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്നു. ഇത് മാരകമായ ലക്ഷണങ്ങള്‍ക്ക് വരെ കാരണമാകും. ഇത് ടിഷ്യു തകരാറിനും ഓക്‌സിജന്റെ അഭാവത്തിനും കാരണമായി കോശങ്ങള്‍ നശിക്കാന്‍ ഇടയാക്കുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശരീരത്തിലെ സൈറ്റോകിനുകളും കോശജ്വലന പ്രതികരണവും വൈറസ് സജീവമാക്കുന്നതിനാല്‍, കോവിഡ് ബാധ ഉള്ള രോഗികള്‍ക്ക് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് വര്‍ദ്ധിച്ചേക്കാം. ഇത് ദോഷകരവുമാണ്. കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നുവെന്ന് പല ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്റോലെത്തിയല്‍ സെല്ലുകള്‍ക്ക് സമീപം ഉയര്‍ന്ന എസിഇ 2 റിസപ്റ്ററുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാലാണ് രക്തം കട്ടപിടിക്കുന്നത് എന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. കോവിഡ് വൈറസ് നിങ്ങളുടെ രക്തത്തില്‍ പ്രവേശിച്ചതിന്റെ ചില മുന്നറിയിപ്പ് അടയാളങ്ങള്‍ ഇതാ:

Most read:മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാംMost read:മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാം

രക്തം കട്ടപിടിക്കല്‍

രക്തം കട്ടപിടിക്കല്‍

ചെറുപ്പക്കാിലായാലും പ്രായമുള്ളവരിലായാലും കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്നതായി കാണുന്നു. രക്തം കട്ടപിടിക്കുന്നതിനുള്ള പ്രശ്‌നം ഗുരുതരമായേക്കാം. മാത്രമല്ല, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ മുന്‍കാല പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഇത് ഏറ്റവും കൂടുതല്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

ത്രോംബോസിസ്

ത്രോംബോസിസ്

ശരീരത്തില്‍ കൂടുതലായി കാണപ്പെടുന്ന കോവിഡ് അണുബാധയുടെ മറ്റൊരു പാര്‍ശ്വഫലമാണ് ഡീപ്-വെയിന്‍ ത്രോംബോസിസ്. ചിലരെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണവും എന്നാല്‍ അണുബാധയുടെ ആദ്യകാല ലക്ഷണവുമാകാം. വൈറസ് കാലുകളിലെ ഞരമ്പുകളെയും കൈകാലുകളുടെ ലൈനിംഗിനെയും ആക്രമിക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യുമ്പോള്‍ ത്രോംബോസിസ് സംഭവിക്കാം. ഇതിലൂടെ രക്തയോട്ടത്തെ തടസ്സപ്പെടുകയും പല കേസുകളിലും വേദനാജനകമായ എംബോളിസത്തിലേക്ക് നയിക്കുകയും ചെയ്യും. സാധാരണയായി തുടയിലോ കാലിലോ ഞരമ്പുകള്‍ വീങ്ങുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കും. സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു.

Most read:കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്‌സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍Most read:കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്‌സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍

ത്വക്ക് വീക്കം

ത്വക്ക് വീക്കം

വൈറസ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിലൊന്നാണ് ശരീരത്തിലുടനീളം വ്യാപകമായ വീക്കം. വൈറസ് ചര്‍മ്മത്തെ ആക്രമിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്ത് രക്തം കട്ടപിടിക്കാന്‍ ഇടയാക്കും. ഇത് വീക്കം, പാലുണ്ണി എന്നിവയ്ക്ക് കാരണമാവുകയും പലപ്പോഴും വേദനയുണ്ടാക്കുകയും ചെയ്യും. പലരും വീക്കം, ചര്‍മ്മത്തിലെ വീക്കം എന്നിവ കോവിഡിന്റെ ഗുരുതരമായ അടയാളമായി ശ്രദ്ധിക്കപ്പെടാറില്ല. ഇത് രോഗനിര്‍ണയം വൈകാനും പിന്നീടുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ചര്‍മ്മത്തിലെ നിറംമാറ്റം

ചര്‍മ്മത്തിലെ നിറംമാറ്റം

വൈറസ് ചര്‍മ്മത്തിനോ രക്തപ്രവാഹത്തിനോ കേടുപാടുകള്‍ വരുത്തുമ്പോള്‍ ചര്‍മ്മ തിണര്‍പ്പ്, നിറം മാറല്‍ എന്നിവ കണ്ടുവരുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്ന വിചിത്രമായ കോവിഡ് ലക്ഷണമായി ഇതിനെ കണക്കാക്കാം. വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ പെരിഫറല്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ചര്‍മ്മത്തിന് നീല-പര്‍പ്പിള്‍-ചുവപ്പ് തിണര്‍പ്പ് ഉണ്ടാക്കുന്നു.

Most read:നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്Most read:നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

കോവിഡ് 19 രോഗികള്‍ക്കിടയിലെ ഹൃദയാഘാതവും ഉയര്‍ന്നുവരുന്നുണ്ട് (ലക്ഷണമല്ലാത്ത, സൗമ്യമായ അല്ലെങ്കില്‍ കഠിനമായത്). ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് പോലും പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവപ്പെടാം. ഇത് രോഗനിര്‍ണയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. അസാധാരണമായ രക്തം കട്ടപിടിക്കല്‍ മൂലമുണ്ടാകുന്ന സങ്കീര്‍ണതയാണ് ഉയര്‍ന്ന സ്‌ട്രോക്ക് സാധ്യതയും.

ശ്വാസകോശത്തിനും ഹൃദയത്തിനും നാശം

ശ്വാസകോശത്തിനും ഹൃദയത്തിനും നാശം

രണ്ട് സുപ്രധാന അവയവങ്ങളായ ഹൃദയത്തിനും ശ്വാസകോശത്തിനും കോവിഡ് കാരണം വരാവുന്ന കേടുപാടുകള്‍ പലതാണ്. പല ഡോക്ടര്‍മാരുടെയും അഭിപ്രായത്തില്‍, ആരോഗ്യമുള്ള രോഗികള്‍ പോലും ഇതുപോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഇതിന്റെ ശക്തമായ കാരണം രക്തം കട്ടപിടിക്കുന്നതാണ്. ഇത് ചിലപ്പോള്‍ വൈറസിനെതിരെ പോരാടി ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞായിരിക്കാം. രക്തം കട്ടപിടിക്കുന്നത് ശ്വാസകോശത്തെ തടസ്സപ്പെടുത്തുകയും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് ദി ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം നിരീക്ഷിച്ചു. അതുപോലെ തന്നെ, മറ്റൊരു അമേരിക്കന്‍ ജേണല്‍ റിപ്പോര്‍ട്ടുചെയ്യുന്നത് രക്തം കട്ടപിടിക്കുന്നത് ഹൃദയ ധമനികളെ ദുര്‍ബലപ്പെടുത്തുകയും അരിഹ്‌മിയയ്ക്ക് കാരണമാവുകയും ചില സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ്.

Most read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതMost read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യത

വൃക്ക തകരാറ്

വൃക്ക തകരാറ്

ജോണ്‍ ഹോപ്കിന്‍സ് മെഡിസിന്‍ പരാമര്‍ശിച്ച ഒരു പഠനമനുസരിച്ച്, രക്തം കട്ടപിടിച്ച് വൃക്കയില്‍ രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നത് രോഗിയുടെ വൃക്ക തകരാറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ഡയാലിസിസ് സങ്കീര്‍ണ്ണമാക്കുകയും ചെയ്യുമെന്നാണ്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കാണ് ഇതിന്റെ ഏറ്റവും അപകടസാധ്യത.

English summary

COVID-19 symptoms: Know How The virus Can Affect Your Blood

Bloodstream complications can also show up much later as post-COVID signs and lead to threatening complications, in the lack of proper knowledge.
X
Desktop Bottom Promotion