For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവരെ പെട്ടെന്ന് പിടികൂടും കോവിഡും ബ്ലാക്ക് ഫംഗസും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷ

|

പല തരത്തിലുള്ള വിട്ടുമാറാത്ത ആരോഗ്യാവസ്ഥകളുള്ളവരെ കൊറോണ വൈറസ് കൂടുതലായി ബാധിക്കുമെന്ന് നമുക്കറിയാം. അത്തരത്തില്‍ അപകടസാധ്യതയുള്ള ഒരു വിഭാഗമാണ് പ്രമേഹരോഗികള്‍. പ്രത്യേകിച്ചും, പ്രമേഹം കാരണം നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍ മുതലായവ വന്നേക്കാമെന്നിരിക്കെ. അത്തരം അവസ്ഥകള്‍ ഒത്തുചേരുമ്പോള്‍, ഒരാളുടെ ശരീരത്തിന് അണുബാധയെ ചെറുക്കാന്‍ ബുദ്ധിമുട്ടാണ്.

Most read: ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാം

അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍ പ്രമേഹമുള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊതുവേ, ഏതെങ്കിലും വൈറസ് ബാധിക്കുമ്പോള്‍ പ്രമേഹമുള്ളവര്‍ക്ക് കൂടുതല്‍ കഠിനമായ ലക്ഷണങ്ങളും സങ്കീര്‍ണതകളും കാണിക്കുന്നു. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) അനുസരിച്ച്, ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ മാത്രമല്ല, ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളിലെ പ്രമേഹത്തെക്കുറിച്ച് പോലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ ലേഖനത്തില്‍ പ്രമേഹ രോഗികളെ കോവിഡ് എങ്ങനെ കുഴപ്പത്തിലാക്കുന്നുവെന്നും കരുതിയിരിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്നും വായിച്ചറിയാം.

പ്രമേഹ രോഗികള്‍ നിരീക്ഷിക്കേണ്ട കോവിഡ് ലക്ഷണങ്ങള്‍

പ്രമേഹ രോഗികള്‍ നിരീക്ഷിക്കേണ്ട കോവിഡ് ലക്ഷണങ്ങള്‍

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ മാറ്റം ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും പ്രതിരോധശേഷി തടയുകയും ചെയ്യുന്നു. കോവിഡ് വൈറസ് പാന്‍ക്രിയാസിനെ ആക്രമിക്കുകയും പ്രമേഹത്തെ വഷളാക്കുകയും ചെയ്യും. അതിനാല്‍ ജാഗ്രത പാലിച്ച് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുന്നത് തുടരുക.

ചര്‍മ്മ തിണര്‍പ്പ്, നഖത്തിലെ മാറ്റം

ചര്‍മ്മ തിണര്‍പ്പ്, നഖത്തിലെ മാറ്റം

പ്രമേഹമുള്ളവര്‍ ത്വക്ക് തിണര്‍പ്പ്, അണുബാധ, മുറിവുകള്‍ സുഖപ്പെടാനുള്ള കാലതാമസം എന്നിവയ്ക്ക് ഇരയാകുന്നു. അതിനാല്‍ കോവിഡ് വൈറസ് ബാധാ ഘട്ടത്തില്‍ ഇക്കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുക.

Most read:ബ്ലാക്ക് ഫംഗസ് എന്ന അപകടകാരി; ഈ ലക്ഷണങ്ങള്‍ പറയും അണുബാധ

കോവിഡ് ന്യുമോണിയ

കോവിഡ് ന്യുമോണിയ

കഠിനമായ പ്രമേഹമുള്ളവരില്‍ കോവിഡ് ബാധിച്ചാല്‍ അവര്‍ക്ക് ഗുരുതരമായ അപകടസാധ്യതാ ഘടകമായി ന്യൂമോണിയ മാറിയേക്കാം. രക്തത്തിലെ പഞ്ചസാര ഉയര്‍ന്നുനില്‍ക്കുമ്പോള്‍ വൈറസിന് ശ്വാസകോശത്തിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. ഇത് ശ്വാസകോശത്തെ കഠിനമായി ബാധിക്കുകയും ന്യൂമോണിയയിലേക്ക് വഴിമാറുകയും ചെയ്‌തേക്കാം.

ഓക്‌സിജന്‍ സാച്ചുറേഷന്‍

ഓക്‌സിജന്‍ സാച്ചുറേഷന്‍

പ്രമേഹ രോഗികളില്‍ കോവിഡ് ബാധിച്ചാലുള്ള ഏറ്റവും വലിയ സങ്കീര്‍ണതകളിലൊന്നാണ് ഓക്‌സിജന്‍ ലെവലുകള്‍ കുറയുകയോ ഓക്‌സിജന്റെ അഭാവമോ കാണുന്നത്. പ്രമേഹം നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയും ശ്വാസതടസ്സം, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാല്‍ രോഗികളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

Most read:ശ്വാസകോശത്തിലെത്തിയാല്‍ കോവിഡ് കഠിനമാകും; ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ

ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കോര്‍മൈക്കോസിസ് എന്നത് ഒരുതരം ഫംഗസ് അണുബാധയാണ്. ഇത് കോവിഡ് മുക്തി നേടിയവരെ കാര്യമായി ബാധിക്കുന്നു, പ്രത്യേകിച്ച് പ്രമേഹ രോഗികളായവരില്‍. അല്ലെങ്കില്‍ സ്റ്റിറോയിഡ് തെറാപ്പിയില്‍ ഏര്‍പ്പെടുന്നവരെയോ ഈ ഫംഗസ് ബാധിച്ചേക്കാം. അനിയന്ത്രിതമായ പ്രമേഹം, വൃക്ക തകരാറ്, അവയവം മാറ്റിവയ്ക്കല്‍, ദീര്‍ഘകാല കോര്‍ട്ടികോസ്റ്റീറോയിഡ്, രോഗപ്രതിരോധ തെറാപ്പി, സിറോസിസ്, ലിംഫോമസ്, രക്താര്‍ബുദം തുടങ്ങിയ വിവിധ ഘടകങ്ങളുള്ള രോഗികളില്‍ ബ്ലാക്ക് ഫംഗസ് കൂടുതല്‍ അപകട സാധ്യത ഉയര്‍ത്തുന്നു. മ്യൂക്കോര്‍മൈകോസിസിന്റെ ഭീഷണിയെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങള്‍

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങള്‍

മ്യൂക്കോര്‍മൈക്കോസിസ് അണുബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്: കണ്ണിനു ചുറ്റുമുള്ള വേദന അല്ലെങ്കില്‍ ചുവപ്പ്, മുഖം വേദന, കണ്ണിന് ചുറ്റുമുള്ള നിറം മാറല്‍, കാഴ്ചശക്തി നഷ്ടപ്പെടുന്നത്, കണ്ണിലെ നീര്‍വീക്കം, കണ്ണ് മുന്നിലേക്ക് തള്ളിനിക്കല്‍, മൂക്കൊലിപ്പ്, മൂക്കില്‍ നിന്ന് രക്തം ഒലിക്കല്‍. നേരത്തേ തിരിച്ചറിഞ്ഞ് രോഗിയെ ഉചിതമായ ചികിത്സയ്ക്ക് വിധേയമാക്കിയാല്‍ മ്യൂക്കോര്‍മൈക്കോസിസ് ഭേദമാക്കാം. കാലതാമസം നേരിട്ടാല്‍ തിരിച്ചുവരവ് അല്‍പം ബുദ്ധിമുട്ടായേക്കാം.

Most read:ശ്വാസകോശത്തിന് കരുത്തേകാന്‍ 5 ശ്വസനവ്യായാമങ്ങള്‍

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

ടൈപ്പ് -1 അല്ലെങ്കില്‍ ടൈപ്പ് -2 പ്രമേഹം ആകട്ടെ, ഇതെല്ലാം ഒരാളുടെ പ്രമേഹ അവസ്ഥ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള രോഗികളില്‍ വൈറല്‍ അണുബാധ ആന്തരിക വീക്കം ഉണ്ടാക്കുന്നു, മാത്രമല്ല വീക്കം കൂടുതല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ക്കും കാരണമാകും. പ്രമേഹം നന്നായി കൈകാര്യം ചെയ്താല്‍ ഒരാള്‍ക്ക് കോവിഡ് വരാനുള്ള സാധ്യതയും കുറവായിരിക്കുമെന്ന് മനസിലാക്കുക.

പ്രമേഹ രോഗികള്‍ക്ക് കോവിഡ് പിടിപെട്ടാല്‍

പ്രമേഹ രോഗികള്‍ക്ക് കോവിഡ് പിടിപെട്ടാല്‍

ആദ്യം ചെയ്യേണ്ടത് ഒരു ഡോക്ടറുടെ സഹായം തേടുക എന്നതാണ്. പ്രതിരോധമാണ് മികച്ച ചികിത്സ. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ടെലിമെഡിസിന്‍ അല്ലെങ്കില്‍ വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍ വഴിയും നിങ്ങള്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാം. കൈ ശുചിത്വം പാലിക്കുന്നത് എല്ലാ ആളുകള്‍ക്കും പ്രയോജനം ചെയ്യും. നിങ്ങളുടെ വീട്ടില്‍ സ്ഥിരം സ്പര്‍ശിക്കുന്ന ഹാന്‍ഡിലുകള്‍, ഡോര്‍ക്‌നോബുകള്‍ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. സാമൂഹിക അകലം പാലിക്കുക.

Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌

ചെയ്യേണ്ടത്

ചെയ്യേണ്ടത്

വിറ്റാമിന്‍ സി വേണ്ടത്ര കഴിക്കുക. പ്രോട്ടീന്‍, മറ്റ് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ എന്നിവ നിയന്ത്രിക്കുക. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. നേരിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുക. കാര്‍ഡിയോ വ്യായാമങ്ങള്‍, യോഗ എന്നിവ ഉചിതമാണ്. നിങ്ങള്‍ക്ക് ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 240mg / dl ന് മുകളിലാണെങ്കിലോ (നാല് മണിക്കൂര്‍ ഇടവേളയില്‍ ദിവസത്തില്‍ രണ്ടുതവണ എടുക്കുക) നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

English summary

COVID-19 Symptoms Diabetic Patients Should Not Ignore

Diabetes is considered a comorbidity for COVID-19 patients. Read on the COVID-19 symptoms that diabetic patients should not ignore.
Story first published: Tuesday, May 18, 2021, 10:13 [IST]
X