For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കൊപ്പം ദഹന പ്രശ്‌നമെങ്കില്‍ അപകടം

|

കൊറോണ വൈറസ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. നിരവധി ആരോഗ്യപ്രശ്‌നങ്ങളോടെയും നമുക്കിടയില്‍ പടര്‍ന്ന് പിടിക്കുകയാണ് കൊറോണ. വൈറസ് പല പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഈ മാരകമായ വൈറസിനെതിരെ ഒരു വാക്‌സിന്‍ കണ്ടെത്താന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ രാവും പകലും കഷ്ടപ്പെടുകയാണ്. വൈറസിനെതിരായ വാക്‌സിനുകള്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്, ചില വാക്‌സിനുകള്‍ നിലവില്‍ മനുഷ്യരില്‍ പരീക്ഷിക്കപ്പെടുന്നുമുണ്ട്.

ലോകത്തെ ഭീഷണിപ്പെടുത്തുന്ന കൊറോണ വൈറസ് അടുത്തിടെ പരിവര്‍ത്തനം ചെയ്യപ്പെട്ടതായും യുകെയില്‍ പടരാന്‍ തുടങ്ങിയതായും കണ്ടെത്തി. കൂടാതെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും പുതിയ വൈറസ് ഇന്ത്യയില്‍ എത്തി. ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥയാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കണ്ടെത്തിയ വാക്‌സിന്‍ ജനിതകമാറ്റം വന്ന കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണോ എന്നതിനെക്കുറിച്ച് ഇന്നും പലരും സംശയം ഉന്നയിക്കുന്നുമുണ്ട്.

പക്ഷിപ്പനി; ഈ കാര്യങ്ങളെല്ലാം അറിഞ്ഞില്ലെങ്കില്‍ അപകടംപക്ഷിപ്പനി; ഈ കാര്യങ്ങളെല്ലാം അറിഞ്ഞില്ലെങ്കില്‍ അപകടം

ഈ സാഹചര്യത്തില്‍, കൊറോണയുടെ ലക്ഷണങ്ങളുടെ പട്ടിക അനുദിനം വളരുകയാണ്. പനി, വരണ്ട ചുമ, ക്ഷീണം തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമേ, ഗോവിറ്റ് -19 ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഈ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയെ വളരെക്കാലം ബാധിക്കും. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, അഞ്ച് കൊറോണ രോഗികളില്‍ ഒരാള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഇത്തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കൊറോണവൈറസിന്റെ സാധാരണ ലക്ഷണങ്ങള്‍

കൊറോണവൈറസിന്റെ സാധാരണ ലക്ഷണങ്ങള്‍

ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് എല്ലാവരിലും വ്യത്യസ്ത ലക്ഷണങ്ങളുണ്ടാക്കുന്നുണ്ട്. കൊറോണ വൈറസിന്റെ ലക്ഷണങ്ങളുടെ പട്ടിക വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, മിക്ക ആളുകളും ചില സാധാരണ ലക്ഷണങ്ങള്‍ അനുഭവിക്കുന്നു. കൊറോണയുടെ സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്:

* പനി

* വരണ്ട ചുമ

* തൊണ്ട വേദന

* ജലദോഷം

* നെഞ്ചുവേദനയും ശ്വാസം മുട്ടലും

ദഹന സംബന്ധമായ ലക്ഷണങ്ങള്‍

ദഹന സംബന്ധമായ ലക്ഷണങ്ങള്‍

എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ട ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ നിരവധിയാണ്. കാനഡയിലെ ആല്‍ബര്‍ട്ട മെഡിക്കല്‍ ആന്റ് ഡെന്റിസ്ട്രിയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ സംഘം 36 ഓളം പഠനങ്ങള്‍ അവലോകനം ചെയ്ത ശേഷം, ജനസംഖ്യയുടെ 18% പേര്‍ക്ക് ദഹനനാളത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് നിഗമനം ചെയ്തു. അതേസമയം 16% ആളുകള്‍ മാത്രമാണ് തങ്ങള്‍ക്ക് അത്തരം ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞത്. ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും കൊറോണ രോഗികളില്‍ കൂടുതലായി കാണപ്പെടുന്ന ചില ലക്ഷണങ്ങളുണ്ട്. കൊറോണ രോഗികള്‍ നേരിടുന്ന ഏറ്റവും സാധാരണമായ ദഹന പ്രശ്‌നങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

അനോറെക്‌സിയ

അനോറെക്‌സിയ

കോവിഡ് -19 വളരെ അസ്വസ്ഥതയുണ്ടാക്കുകയും ഭക്ഷണ ശീലത്തെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ചും, നിങ്ങള്‍ക്ക് രുചിയും ഗന്ധവും നഷ്ടപ്പെടുകയാണെങ്കില്‍, നിങ്ങള്‍ക്ക് അനോറെക്‌സിയയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചൈനയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ആ രാജ്യത്തെ കോവിഡ് -19 രോഗികളില്‍ 80% പേരും അനോറെക്‌സിയ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് വിശപ്പില്ലായ്മ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടങ്കില്‍ അത് സാധാരണമെന്ന് കരുതി ഒരിക്കലും അതിനെ അവഗണിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓക്കാനം

ഓക്കാനം

വുഹാനിലെ ഒരു പഠനമനുസരിച്ച്, കോവിഡ് -19 രോഗികളില്‍ 10% പേര്‍ക്ക് പനി ഉണ്ടാകുന്നതിന് രണ്ട് ദിവസം മുമ്പ് ഓക്കാനം, വയറിളക്കം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഓക്കാനം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. കൃത്യമായ ചികിത്സ എടുക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വയറുവേദന, വയറിളക്കം

വയറുവേദന, വയറിളക്കം

കൊറോണ വൈറസിന് കുടല്‍ മൈക്രോബോട്ടയെ ബാധിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ഇത് ദഹനനാളത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്. ഒരു പഠനത്തില്‍, 5 ല്‍ 1 കൊറോണ രോഗികള്‍ക്ക് വയറിളക്കവും വയറുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. കൂടാതെ, ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന കൊറോണ രോഗികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ശരീരത്തില്‍ നിന്ന് കൊറോണ വൈറസ് ഫില്‍ട്ടര്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ്.

എന്തുചെയ്യും?

എന്തുചെയ്യും?

നിങ്ങള്‍ക്ക് വയറിളക്കം, വയറുവേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കോവിഡ് 19 രോഗിയാണെന്ന് ഉടനേ വിചാരിക്കരുത്. എന്നിരുന്നാലും, ഇതും കൊറോണയുടെ ലക്ഷണമായിരിക്കാമെന്ന് പറയപ്പെടുന്നു, അതിനാല്‍ അത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍, ആദ്യം തന്നെ മറ്റുള്ളവരില്‍ നിന്ന് സ്വയം ഒറ്റപ്പെടണം. മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് കുറയ്ക്കുന്നതിന്, പ്രത്യേക ബെഡ്, ബാത്ത്‌റൂം ഉപയോഗിക്കുകയും, മുതിര്‍ന്നവരില്‍ നിന്നോ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ നിന്നോ മാറിനില്‍ക്കുക.

ഡോക്ടറെ സമീപിക്കുക

ഡോക്ടറെ സമീപിക്കുക

കൂടാതെ, കൊറോണയുടെ മറ്റെന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിച്ച് ഡോക്ടറുടെ ശുപാര്‍ശകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പ്രധാനമായും ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഡോക്ടറെ കാണുകയും കൃത്യമായി പരിശോധനകള്‍ നടത്തുകയും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്

English summary

Covid 19 Related Gastrointestinal Symptoms in Malayalam

Here in this article we are discussing about covid 19 related gastrointestinal symptoms you should not ignore. Take a look.
X
Desktop Bottom Promotion