For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭയക്കണം വകഭേദം വന്ന വൈറസിനെ; കാരണങ്ങള്‍ ഇതാണ്

|

കോവിഡ് വൈറസിന് വകഭേദം സംഭവിച്ചുവെന്നും ഇന്ത്യയില്‍ ഈ വകഭേദം കണ്ടെത്തിയെന്നുമുള്ള വാര്‍ത്ത ഏവരിലും ആശങ്കകള്‍ നിറയ്ക്കുന്നു. വൈറസ് വ്യാപനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പലയിടത്തും ഇപ്പോഴും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്. കോവിഡ് 19 വാക്‌സിനുകളുടെ വരവ് ഈ മാരകമായ പകര്‍ച്ചവ്യാധിയുടെ അന്ത്യം കുറിക്കുമെന്ന് ആശ്വസിച്ചിരുന്ന ലോകത്തിനു മുന്നിലേക്കാണ് ഏറെ ആശങ്ക നിറച്ച് വകഭേദം സംഭവിച്ച വൈറസ് എത്തുന്നത്.

Most read: ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും; 6 പേര്‍ക്ക് സ്ഥിരീകരിച്ചു

മോശമായത് ഇനിയും വരാനിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ മുന്‍പു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വകഭേദം വന്ന വൈറസാണോ വില്ലന്‍, അതോ അതിനേക്കാള്‍ വലുത് ഇനി വരാനിരിക്കുന്നുണ്ടോ എന്നൊക്കെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ലോകാരോഗ്യ സംഘടനാ തലവന്‍ തന്നെ പറഞ്ഞത് കൊറോണ വൈറസ് ഒരു തുടക്കം മാത്രമാണെന്നും ഇതിലും മാരകമായ വൈറസ് ഭാവിയില്‍ വന്നേക്കാമെന്നുമാണ്. ഇതു തന്നെയാണ് പല വിദഗ്ധരുടെയും അഭിപ്രായവും.

ജനിതകമാറ്റം സംഭവിച്ച് കോവിഡ് വൈറസ്

ജനിതകമാറ്റം സംഭവിച്ച് കോവിഡ് വൈറസ്

വൈറസിന്റെ പുതിയ വകഭേദം മനുഷ്യരില്‍ ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നതാണ്. കാരണം, ഇതിന് മുമ്പത്തെ വൈറസിനേക്കാള്‍ 70 ശതമാനം അധികം വ്യാപനശേഷിയുണ്ടെന്ന് പറയപ്പെടുന്നു. അതിനാല്‍, വ്യാപനം ചെറുക്കാന്‍ ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യേണ്ട സമയമാണിത്. പുതിയ വൈറസിനെ ഭയപ്പെടാന്‍ ധാരാളം കാരണങ്ങളുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പക്ഷേ, സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ വകഭേദം വന്ന വൈറസ് ഇന്ത്യയിലും കണ്ടെത്തിയത്. കൂടാതെ, കോവിഡ് 19 കേസുകള്‍ വരും മാസങ്ങളില്‍ വര്‍ദ്ധിക്കുമെന്നാണ് പല വിദഗ്ധരും പറയുന്നതും.

ഇന്ത്യയില്‍ പുതിയ വകഭേദം

ഇന്ത്യയില്‍ പുതിയ വകഭേദം

യു.കെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി.സി.എംബിയില്‍ ചികിത്സയിലുള്ള 2 പേര്‍ക്കും, പുനെ എന്‍.ഐ.വിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാ രോഗികളെയും ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Most read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

വാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയം

വാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയം

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഭയപ്പെടാന്‍ ഒരു കോവിഡ് വൈറസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ആളുകളെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കുന്ന ഒരു പുതിയ വകഭേദമാണ് കണ്ടെത്തിയത്. വാക്‌സിന്‍ വരുന്നതോടെ വൈറസിനെ ചെറുക്കാനാവുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ് ഇത്. മുമ്പുണ്ടായിരുന്ന വൈറസ് കണക്കിലെടുത്ത് വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ പലതും. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്റെ ഒരു പ്രത്യേക പതിപ്പ് തിരിച്ചറിയുന്നതിനും ടാര്‍ഗെറ്റു ചെയ്യുന്നതിനുമായി വികസിച്ചെടുത്തവയാണ് ഇവ. എന്നാല്‍ പുതിയ വകഭേദമുള്ള വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലുള്ള മാറ്റം വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നു.

സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റം

സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റം

മറുവശത്ത്, കൊറോണ വൈറസ് ബാധിച്ച രോഗികള്‍ പുതിയതും കഠിനവുമായ ലക്ഷണങ്ങളെക്കുറിച്ച് പരാതിപ്പെടുന്നു. സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റം വൈറസിനെ കൂടുതല്‍ മാരകമാക്കുന്നു എന്നുവേണം കരുതാന്‍. പുതിയ വകഭേദത്തിലുള്ള വൈറസിന് ഇപ്പോള്‍ വേഗത്തില്‍ വ്യാപിക്കാനും മനുഷ്യകോശങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുത്താനും സാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ യഥാസമയം എടുക്കുന്നില്ലെങ്കില്‍, പുതിയ വൈറസ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാണ്.

Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

യാത്രയിലെ വര്‍ദ്ധനവ്

യാത്രയിലെ വര്‍ദ്ധനവ്

വൈറസ് പകര്‍ച്ചവ്യാധിയുടെ ആദ്യ കുറച്ച് മാസങ്ങളില്‍ ആളുകള്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വിപരീതമായി മാറി. പലയിടത്തും സ്ഥിതി പഴയപോലെയായി. ആളുകളെ സംബന്ധിച്ചിടത്തോളം സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണ് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. അതിനാലായിരിക്കാം ഫ്‌ളൈറ്റുകള്‍, ട്രെയിനുകള്‍, മറ്റ് പൊതുഗതാഗതങ്ങള്‍ എന്നിവ വഴി ദിവസേന യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നതും. കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വഴിതുറക്കുന്നത്.

അശ്രദ്ധമായ മനോഭാവം

അശ്രദ്ധമായ മനോഭാവം

ഒരു വര്‍ഷത്തിലേറെയായി കൊറോണവൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പോരാടുകയാണ് ലോകം. എന്നിട്ടും മിക്ക ആളുകളും ഒന്നും സംഭവിക്കാത്ത മട്ടില്‍ അജ്ഞതയോടെ പെരുമാറുന്നു. സാമൂഹിക അകലം പാലിക്കലും വ്യക്തിശുചിത്വവുമെല്ലാം ഇപ്പോള്‍ പേരിനുമാത്രമായ സ്ഥിതിയാണ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തത് വലിയ നാശമുണ്ടാക്കുമെന്ന് മനസ്സിലാക്കുക.

Most read:പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്

പുതിയ വകഭേദം വ്യാപനതോത് വര്‍ദ്ധിപ്പിക്കുന്നു

പുതിയ വകഭേദം വ്യാപനതോത് വര്‍ദ്ധിപ്പിക്കുന്നു

കൊറോണവൈറസിന്റെ ജനിതക ഘടനയില്‍ പതിനായിരത്തിലധികം വ്യതിയാനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ പ്രധാനം ഏഴ് സ്‌പൈക്ക് പ്രോട്ടീനുകളില്‍ മാറ്റം കണ്ടെത്തി എന്നതാണ്. മനുഷ്യരില്‍ വൈറസിന് കടക്കാന്‍ സഹായിക്കുന്ന ഘടകമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. വൈറസിന് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള താക്കോലായി ഇതിനെ കണക്കാക്കുന്നു. ബ്രിട്ടനില്‍ ഡിസംബര്‍ 14നാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനമാണ് വൈറസിന് രൂപമാറ്റം വന്നതായി വ്യക്തമാക്കിയത്. ഇപ്പോള്‍ വികസിപ്പിച്ച വാക്‌സിനുകള്‍ മുഴുവന്‍ പഴയ വൈറസിനെ നിരീക്ഷിച്ചും പഠിച്ചുമാണ്. ഇവിടെയാണ്, വാക്‌സിനുകള്‍ ഈ പുതിയ വകഭേദത്തെ കൂടി ചെറുക്കുമോ എന്ന ചോദ്യം ഉയരുന്നത്.

English summary

Covid 19 : Reasons Why You Need to Protect Yourself More Than Ever

COVID-19 cases are expected to surge in the coming months. Reasons Why You Need to Protect Yourself More Than Ever. Read on to know more.
Story first published: Wednesday, December 30, 2020, 14:00 [IST]
X
Desktop Bottom Promotion