For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?

|

കൊറോണവൈറസിനൊപ്പം ജീവിച്ച് തുടങ്ങിയ ഒരു ഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍ കൊവിഡ് ഇപ്പോള്‍ അതിന്റെ എന്‍ഡമിക് ഘട്ടത്തിലേക്ക് പ്രവേശിച്ചു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കൊറോണക്കപ്പം ഒരു ജനത ജീവിക്കുന്നതിന് വേണ്ടി തയ്യാറെടുത്ത് കഴിഞ്ഞു എന്നുള്ളതാണ്. രണ്ട് വര്‍ഷത്തോളം ഈ മഹാമാരി നമ്മുടെ ജീവിതത്തെയാകെ മാറ്റി മറിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ ഇപ്പോള്‍ ഇന്ത്യയിലെ ആളുകള്‍ ശീലിച്ച് കഴിഞ്ഞു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ എന്‍ഡമിക് ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിച്ച് കഴിഞ്ഞു എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നത്.

Entering Stage of Endemicity

 COVID-19 Vaccine Booster : കൊവിഡ് വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് ആവശ്യമോ, അറിഞ്ഞിരിക്കാം ഇതെല്ലാം COVID-19 Vaccine Booster : കൊവിഡ് വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് ആവശ്യമോ, അറിഞ്ഞിരിക്കാം ഇതെല്ലാം

ഈ കാലഘട്ടത്തില്‍ രോഗം പകരുന്നത് താഴ്ന്ന തോതിലോ അല്ലെങ്കില്‍ മിതമായ തോതിലോ ആയിരിക്കും. മുന്‍പ് നാം അഭിമൂഖീകരിച്ചത് പോലെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. ഇപ്പോഴത്തെ കൊവിഡ് അവലോകനം എടുത്താല്‍ കൊവിഡ് ചെറിയ ഉയര്‍ച്ച താഴ്ച്ചകളും ആയി മുന്നോട്ട് പോവുന്നതിനാണ് സാധ്യത എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

രോഗം രൂക്ഷമാവുന്നത്

രോഗം രൂക്ഷമാവുന്നത്

ഏതൊക്കെ പ്രദേശങ്ങളിലാണ് രോഗം രൂക്ഷമാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇനിയും നിരവധി ആളുകള്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വാക്‌സിന്‍ കുറവ് നല്‍കുന്ന സ്ഥലങ്ങളിലും നിരവധി പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലും പലപ്പോഴും വരുന്ന മാസങ്ങളില്‍ കൊവിഡ് കേസില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കഴിയുന്നത്ര വ്യക്തികള്‍ വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് രോഗത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാനും പ്രതിരോധിക്കുന്നതിനും സസഹായിക്കുന്നുണ്ട്.

എന്‍ഡമിക് പാന്‍ഡമിക്

എന്‍ഡമിക് പാന്‍ഡമിക്

എന്താണ് എന്‍ഡമിക്, എന്താണ് പാന്‍ഡമിക് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ലോകാരോഗ്യ സംഘടന മാര്‍ച്ച് 2020ല്‍ കൊവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. എന്നാല്‍ മഹാമാരി അല്ലെങ്കില്‍ പകര്‍ച്ച വ്യാധി എന്നത് ലോകത്തിന്റെ ഒരു കോണില്‍ നിന്നും തുടങ്ങി മറ്റൊരു കോണിലേക്ക് വ്യാപിക്കുകയും അവിടുത്തെ ജനജീവിതത്തെ അത് സാരമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. കൊവിഡ് ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ ആയതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

എന്‍ഡമിക് പാന്‍ഡമിക്

എന്‍ഡമിക് പാന്‍ഡമിക്

എന്‍ഡമിക് എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇത് സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ നിലനില്‍ക്കുന്നതും ഒരു പ്രദേശത്ത് മാത്രം പരിമിതപ്പെടുന്നതുമായ രോഗാവസ്ഥയാണ്. ഇതിന്റെ ബലത്തില്‍ രോഗം പകരുന്ന സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നതിന് സാധിക്കുന്നുണ്ട്. എത്രത്തോളം രോഗബാധ വെല്ലുവിളി ഉയര്‍ത്തുമെന്നും രോഗത്തെ ഏതൊക്കെ തരത്തില്‍ നിയന്ത്രിക്കണം എന്നും മനസ്സിലാകുന്നുണ്ട്. എന്‍ഡമിക് എപ്പോഴും സമൂഹത്തില്‍ പരിമിതമായ തോതിലാണ് രോഗവ്യാപനത്തിലേക്ക് എത്തിക്കുന്നത്.

കൊവിഡിന് അവസാനം

കൊവിഡിന് അവസാനം

ഏകദേശം 2022 ആവുന്നതോടെ ലോകത്ത് നിന്ന് കൊവിഡ ഇല്ലാതായി ജനജീവിതം സാധാരണ നിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ 70%ത്തിലധികം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ ലഭിച്ച് കഴിഞ്ഞാല്‍ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെബാധിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കുട്ടികളില്‍ കൊവിഡ് തീവ്രാവസ്ഥയില്‍ ആവില്ലെന്നും എന്നാല്‍ മുതിര്‍ന്നവരിലേക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും പറയുന്നു.

കൊവിഡ് രോഗബാധിതനായ വ്യക്തി വാക്‌സിനെടുത്താല്‍കൊവിഡ് രോഗബാധിതനായ വ്യക്തി വാക്‌സിനെടുത്താല്‍

കൊവാക്‌സിന്‍ അംഗീകരിക്കുന്നതിന്

കൊവാക്‌സിന്‍ അംഗീകരിക്കുന്നതിന്

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍. ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ വാക്‌സിന് ഇതുവരേക്കും ലഭിച്ചിട്ടില്ല . എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വാക്‌സിന് ലഭിക്കുമെന്നും ആഗോള അംഗീകാരം നേടിയ വാക്‌സിന്റെ പട്ടികയില്‍ ഇതും ഇടം പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.

English summary

Covid-19 in India May be Entering Stage of Endemicity; Know What is Endemic and its meaning in Malayalam

Covid in India may be entering stage of 'Endemicity'. Here in this article we are discussing about the endemicity and its meaning. Take a look.
X
Desktop Bottom Promotion