Happy hypoxia : യുവാക്കളില്‍ ലക്ഷണമില്ലാതെ ഓക്‌സിജന്‍ പെട്ടെന്ന് കുറയുന്നു; അത്യന്തം ഗുരുതരം

കൊവിഡ് ഇപ്പോള്‍ അതിഗുരുതരമായിരിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഓരോ നിമിഷവും നമ്മള്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ലക്ഷണമില്ലാതെ ചെറുപ്പക്കാരായ ആളുകളില്‍ ഓക്‌സിജന്‍ അളവ് കുറയുന്ന അവസ്ഥയെയാണ് ഹാപ്പി ഹൈപ്പോക്‌സിയ എന്ന് പറയുന്നത്. ആരോഗ്യമുള്ള ചെറുപ്പക്കാരെ പോലും മരണത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഹാപ്പി ഹൈപോക്‌സിയ. ഒരു ലക്ഷണങ്ങളും ഇല്ലാതെ പെട്ടെന്ന് ഓക്‌സിജന്‍ അളവ് കുറയുകയും അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നതാണ് ഇത്തരം അവസ്ഥകള്‍ ഗുരുതരമാക്കുന്നത്.

Covid 19 : Happy hypoxia:

രക്തത്തിലെ ഓക്‌സിജന്‍ കുയുമ്പോള്‍ അത് പലപ്പോഴും ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലച്ച് മരണം വരെ സംഭവിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥയെക്കുറിച്ച് കൂടുതല്‍ കരുതല്‍ വേണമെന്നാണ് ലോകമെങ്ങുമുള്ള ആരോഗ്യവിദ്ഗധര്‍ പറയുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയുകയും ഇത് മനസ്സിലാക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും എന്തൊക്കെ പ്രതിരോധം തീര്‍ക്കണം എന്നും നമുക്ക് നോക്കാം.

കോവിഡ് -19 ലെ ഹാപ്പി ഹൈപ്പോക്‌സിയ

കോവിഡ് -19 ലെ ഹാപ്പി ഹൈപ്പോക്‌സിയ

രക്തത്തിലെ ഓക്‌സിജന്റെ അളവ് ശരാശരി ലെവലിന് താഴെയാകുമ്പോള്‍ ഹൈപ്പോക്‌സിയ എന്ന ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള വ്യക്തിയുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തിന് മുകളിലായിരിക്കണം. നിങ്ങള്‍ക്ക് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ അളക്കാന്‍ കഴിയും. ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറയുന്നത് ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങളെ വളരെ മോശമായി തന്നെ ബാധക്കും.

കോവിഡ് -19 ലെ ഹാപ്പി ഹൈപ്പോക്‌സിയ

കോവിഡ് -19 ലെ ഹാപ്പി ഹൈപ്പോക്‌സിയ

ശ്വസനത്തിലൂടെ ലഭിക്കുന്ന ഓക്‌സിജനെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും വിതരണം ചെയ്യുന്നതിനായി രക്തക്കുഴലുകളിലേക്ക് ആഗിരണം ചെയ്യാനും കൈമാറ്റം ചെയ്യാനുമുള്ള ശേഷി കുറയുന്നതിനാലാണ് ഹൈപ്പോക്‌സിയ സംഭവിക്കുന്നത്. ചില തടസ്സങ്ങള്‍ കാരണം രക്തക്കുഴലുകള്‍ക്ക് ശരീരത്തില്‍ ശരിയായ രീതിയില്‍ രക്തചംക്രമണം നടത്താന്‍ കഴിയാത്തപ്പോള്‍ ഇത് സംഭവിക്കാം.

കൊവിഡ് ബാധിക്കുന്നത്

കൊവിഡ് ബാധിക്കുന്നത്

കോവിഡ് -19 പ്രാഥമികമായി ശ്വാസകോശവും രക്തക്കുഴലുകളും ഉള്‍പ്പെടെയുള്ള ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. കോവിഡ് -19-ല്‍ സംഭവിക്കുന്നത് എന്തെന്നാല്‍ അണുബാധ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുകയും രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയും ചെയ്യുന്നു. ഈ അവസ്ഥ ഓരോരുത്തരിലും വളരെയധികം അപകടങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും ഡോക്ടറെ പോലും അസ്വസ്ഥരാക്കുന്നു എന്നുള്ളതാണ്.

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

സാധാരണ അവസ്ഥയില്‍, കഠിനമായ തലവേദന, ഹ്രസ്വമായി മാത്രം ശ്വാസമെടുക്കാന്‍ സാധിക്കുന്നത്, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെയുള്ള ഹൈപ്പോക്‌സിയയുടെ ശക്തമായ ലക്ഷണങ്ങള്‍ ശരീരം നല്‍കുന്നുണ്ട്. എന്നാല്‍ കോവിഡ് -19 രോഗികളില്‍ കാണപ്പെടുന്ന ഹാപ്പി ഹൈപ്പോക്‌സിയയില്‍, ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് തന്നെ വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തുന്നു. ഹാപ്പി ഹൈപ്പോക്‌സിയയുടെ അടുത്തെത്തുന്നത് വരെ രോഗി സാധാരണ അവസ്ഥയില്‍ തന്നെ തുടരുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ഡോക്ടര്‍മാര്‍ എന്താണ് പറയുന്നത്?

ഡോക്ടര്‍മാര്‍ എന്താണ് പറയുന്നത്?

കോവിഡ് -19 രോഗികളില്‍ ഇത് ഗുരുതരമായ അവസ്ഥയാണ്. കണക്കനുസരിച്ച്, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് -19 രോഗികളില്‍ 30 ശതമാനം വരെ ഹാപ്പി ഹൈപ്പോക്‌സിയ ഉണ്ടായിരിക്കും എന്നുള്ളതാണ്. ഹാപ്പി ഹൈപ്പോക്‌സിയയുടെ ചില കേസുകളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 20-30 ശതമാനമായി കുറയുന്നു എന്നുള്ളത് തന്നെയാണ് പ്രധാനമായും അപകടാവസ്ഥയിലേക്ക് രോഗിയെ എത്തിക്കുന്നത്. ആശുപത്രികളിലുള്ള കോവിഡ് -19 രോഗികളില്‍ ഇത് ഒരു പ്രധാന കാരണമാണ്.

ചെറുപ്പക്കാരില്‍ കൂടുതല്‍

ചെറുപ്പക്കാരില്‍ കൂടുതല്‍

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ ചെറുപ്പക്കാരില്‍ ഹാപ്പി ഹൈപ്പോക്‌സിയ കൂടുതലായി കാണുന്നുണ്ടെന്ന് ദില്ലി-എന്‍സിആര്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ പകര്‍ച്ചവ്യാധിയുടെ ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്ന മരണ നിരക്കിന് കാരണമാകുമെന്ന് പലരും സംശയിക്കുന്നു. അതുകൊണ്ട് തന്നെ ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥയെ പ്രതിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഹാപ്പി ഹൈപ്പോക്‌സിയയെ എങ്ങനെ തിരിച്ചറിയാം?

ഹാപ്പി ഹൈപ്പോക്‌സിയയെ എങ്ങനെ തിരിച്ചറിയാം?

ഇവിടെയാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍ മോണിറ്ററിംഗ് സഹായിക്കുന്നത്. കോവിഡ് -19 രോഗികളില്‍ ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവ് പതിവായി പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഇത് 90 ശതമാനത്തില്‍ താഴുകയാണെങ്കില്‍, ഓക്‌സിജന്റെ അഭാവം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ സാരമായി ബാധിക്കുന്നതിനാല്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധയും പരിചരണവും അത്യാവശ്യമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ഒരു കാരണവശാലും നിങ്ങള്‍ രോഗത്തേയും രോഗാവസ്ഥയേയും നിസ്സാരവത്ക്കരിക്കരുത്.

ഹാപ്പി ഹൈപ്പോക്‌സിയ ലക്ഷണങ്ങള്‍

ഹാപ്പി ഹൈപ്പോക്‌സിയ ലക്ഷണങ്ങള്‍

ചുമ, തൊണ്ടവേദന, പനി, തലവേദന എന്നിവ കോവിഡ് -19 ന്റെ സാധാരണ ലക്ഷണങ്ങളാണെങ്കിലും, ഹാപ്പി ഹൈപ്പോക്‌സിയയെ തിരിച്ചറിയുന്നതിന് മറ്റ് ചില ലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ചുണ്ടുകളുടെ നിറം സാധാരണ നിറത്തില്‍ നിന്ന് നീലയായി മാറുന്നു, ഇത് കൂടാതെ ചര്‍മ്മത്തിന്റെ നിറം ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ ആയി മാറുന്നു. ഇത് കൂടാതെ ജോലി ചെയ്യാത്ത അവസ്ഥയില്‍ പോലും വിയര്‍പ്പ് വര്‍ദ്ധിക്കുന്നു എന്നിവയെല്ലാം നിങ്ങളില്‍ ഹാപ്പി ഹൈപ്പോക്‌സിയയുടെ ലക്ഷണമായിരിക്കും. ഇതിനെ പ്രതിരോധിക്കാന്‍ മികച്ച ഓപ്ഷന്‍ ഒരു ഓക്‌സിമീറ്റര്‍ ഉപയോഗിക്കുക എന്നുള്ളതാണ്.

എന്തുചെയ്യും?

എന്തുചെയ്യും?

ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തില്‍ താഴെയാണെങ്കില്‍, വ്യക്തി അടിയന്തിര വൈദ്യസഹായം തേടേണ്ടതാണ്. അടിയന്തിര പരിഹാരമായി ഹോം-ഇന്‍സുലേഷന്‍ രോഗികള്‍ക്ക് പ്രോനിംഗ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. എന്നിരുന്നാലും, ഓക്‌സിജന്റെ അളവ് 90 ശതമാനത്തില്‍ താഴുകയാണെങ്കില്‍, രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ സപ്ലിമെന്റ് അല്ലെങ്കില്‍ വെന്റിലേറ്റര്‍ പിന്തുണ ആവശ്യമായി വരുന്നതിനാല്‍ അത്തരം കേസുകളില്‍ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തേണ്ടതാണ്.

X
Desktop Bottom Promotion