For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണം

|

കൊവിഡ് ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് നാമെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസിനെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയില്ല. ഒമിക്രോണ്‍ എന്ന ഭീകരന്റെ വരവോടെയാണ് ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് നമ്മുടെ ആരോഗ്യസംവിധാനങ്ങളും കേന്ദ്രവും ആലോചിച്ച് തുടങ്ങിയത്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റില്‍ അടിപതറി രാജ്യങ്ങള്‍ നില്‍ക്കുമ്പോഴാണ്പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ആരോഗ്യ പരിപാലനത്തിനും മുന്‍നിര പ്രവര്‍ത്തകര്‍ക്കും ജനുവരി 10 മുതല്‍ മുന്‍കരുതല്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസ് നല്‍കും എന്ന് പ്രഖ്യാപിച്ചത്.

Covid-19 booster Dose Vaccine

'മുന്‍കരുതല്‍ ഡോസ്' എന്നത് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കുള്ള കോവിഡ് -19 വാക്‌സിനിന്റെ മൂന്നാമത്തെ ഡോസിനെ സൂചിപ്പിക്കുന്നു, എന്നാല്‍ പ്രധാനമന്ത്രി മോദി 'ബൂസ്റ്റര്‍ ഡോസ്' എന്ന പദം ഉപയോഗിക്കാതെ ഇതിനെ മുന്‍കരുതല്‍ ഡോസ് എന്നാണ് പറയുന്നത്. കൊവിഡിന്റെ രണ്ട് ഡോസും എടുത്ത വ്യക്തികളില്‍ ബൂസ്റ്റര്‍ ഡോസ് എപ്പോള്‍ എടുക്കണം, എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, ഏത് വാക്‌സിന്‍ എടുക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ പറയുന്നു.

കോവിഡ്-19 വാക്സിന്റെ രണ്ടാം ഡോസും തമ്മിലുള്ള അന്തരം

കോവിഡ്-19 വാക്സിന്റെ രണ്ടാം ഡോസും തമ്മിലുള്ള അന്തരം

കോവിഡ് -19 വാക്സിന്റെ രണ്ടാമത്തെ ഡോസും മൂന്നാമത്തെ ഡോസും തമ്മിലുള്ള ഇടവേള ഒമ്പത് മുതല്‍ 12 മാസം വരെയാകാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത് കൂടാതെ ബൂസ്റ്റര്‍ ഡോസ് എങ്ങനെ ഉപയോഗിക്കണം, അതിന് വേണ്ടി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് വേണ്ടി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്

എങ്ങനെ കൊവിന്‍ വഴി രജിസ്റ്റര്‍ ചെയ്യാം?

എങ്ങനെ കൊവിന്‍ വഴി രജിസ്റ്റര്‍ ചെയ്യാം?

കൊവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് വേണ്ടി എങ്ങനെ കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം എ്ന്ന് നമുക്ക് നോക്കാവുന്നതാണ്. വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ സാധാരണ വാക്‌സിന്‍ ബുക്ക് ചെയ്യുന്നത് പോലെ തന്നെയായിരിക്കും. നിങ്ങള്‍ 60 വയസ്സിന് മുകളിലാണെങ്കില്‍ രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെങ്കില്‍, രണ്ടാമത്തെ ഡോസും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസവും തമ്മിലുള്ള ഇടവേള 9 മാസത്തില്‍ കൂടുതലാണെങ്കില്‍ (39 ആഴ്ചകള്‍) നിങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നു.

രോഗബാധിതരായ വ്യക്തികള്‍

രോഗബാധിതരായ വ്യക്തികള്‍

മുന്‍ഗണനയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത ഡോക്ടറില്‍ നിന്നുള്ള കൊമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതായി വരുന്നുണ്ട്. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കും. നിങ്ങള്‍ അതെ എന്ന് മാര്‍ക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയും, കൂടാതെ വാക്‌സിനേഷന്‍ സെന്ററിലെ ഒരു രജിസ്റ്റര്‍ ചെയ്ത ഡോക്ടറില്‍ നിന്ന് കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും വേണം.

ഏത് വാക്‌സിന്‍ ഉപയോഗിക്കണം?

ഏത് വാക്‌സിന്‍ ഉപയോഗിക്കണം?

നിങ്ങള്‍ ഏത് വാക്‌സിന്‍ ആണ് ഉപയോഗിക്കേണ്ടത് മൂന്നാം ഡോസായി എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. മുന്‍കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മുമ്പ് നല്‍കിയ അതേ വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കും. മൂന്നാം ഡോസില്‍ വാക്‌സിനുകള്‍ മിക്‌സ് ആന്റ് മാച്ച് ചെയ്യാന്‍ കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് മുന്‍പ് കൊവിഷീല്‍ഡ് ലഭിച്ച ആളുകള്‍ക്ക് അത് തന്നെയാണ് മൂന്നാം ഡോസായി ലഭിക്കുന്നത്.

ആര്‍ക്കൊക്കെ കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് ലഭിക്കും?

ആര്‍ക്കൊക്കെ കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് ലഭിക്കും?

ആര്‍ക്കൊക്കെയാണ് കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍ക്കും അപകടസാധ്യതയുള്ള രോഗങ്ങള്‍ ഉള്ളവരിലും, 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകളും വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. Co-WIN പോര്‍ട്ടല്‍ അനുസരിച്ച്, 60 വയസ്സിന് മുകളിലുള്ള 21,46,06,936 ആളുകള്‍ക്ക് കോവിഡ് -19 നെതിരെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്.

നിങ്ങള്‍ക്ക് എങ്ങനെ കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് ലഭിക്കും?

നിങ്ങള്‍ക്ക് എങ്ങനെ കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് ലഭിക്കും?

നിങ്ങള്‍ക്ക് 60 വയസ്സിന് മുകളിലാണെങ്കില്‍ രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെങ്കില്‍, രണ്ടാമത്തെ ഡോസും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസവും തമ്മിലുള്ള ഇടവേള 9 മാസത്തില്‍ കൂടുതലാണെങ്കില്‍ (39 ആഴ്ചകള്‍) നിങ്ങള്‍ വാ്ക്‌സിന്‍ എടുക്കാന്‍ യോഗ്യരാണ്. 60 വയസും അതിനുമുകളിലും പ്രായമുള്ള പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് ലഭിക്കുന്നതിന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള കോ-മോര്‍ബിഡിറ്റികള്‍ ഉണ്ടെന്ന് തെളിയിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.

വിദഗ്ധരുടെ അഭിപ്രായം

വിദഗ്ധരുടെ അഭിപ്രായം

കോവിഡ് -19 ബൂസ്റ്റര്‍ ഡോസ് ആരംഭിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ പിന്തുണച്ചു. എന്നാല്‍ വാക്‌സിന്‍ പുറത്തിറക്കുന്ന തീയ്യതിയെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. ജനുവരി 10 വരെ ഇതിന് വേണ്ടി കാത്തിരിക്കേണ്ടതില്ല എന്നാണ് പലരും പറയുന്നത്. ഒരു മഹാമാരിയില്‍ ഓരോ ദിവസവും പ്രധാനമാണ്. ഒമിക്രോണ്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. ഈ വൈറസിന്റെ വ്യതിയാനങ്ങള്‍ വീണ്ടും അപകടകാരികളായി മാറും. മതിയായ ആന്റിബോഡികള്‍ ഉണ്ടാക്കാന്‍ ഒരു ബൂസ്റ്റര്‍ ഡോസ് ഏകദേശം മൂന്നാഴ്ച എടുക്കും. ബൂസ്റ്റര്‍ വാക്‌സിനേഷന്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആരംഭിക്കണം എന്നാണ് ആരോഗ്യരംഗത്തെ പ്രമുഖരും പറയുന്നത്.

'ഇഹു' വൈറസിന്റെ പുതിയ വേരിയന്റ്: അറിയാം തീവ്രതയും ലക്ഷണവും'ഇഹു' വൈറസിന്റെ പുതിയ വേരിയന്റ്: അറിയാം തീവ്രതയും ലക്ഷണവും

English summary

Covid-19 booster Dose Vaccine: How To Register, Eligibility, What Experts Say In Malayalam

Here in this article we are sharing how to register for covid 19 booster dose vaccination and eligibility in malayalam. Take a look.
X
Desktop Bottom Promotion