For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗമുക്തരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ എത്ര കാലം സംരക്ഷിക്കും?

|

കൊവിഡ് രോഗബാധ ലോകത്തിലാകെ വെല്ലുവിളി ഉയര്‍ത്തിയ അല്ലെങ്കില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അസ്വസ്ഥതകളും അസ്വഭാവികതയും ജീവിതത്തില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി കൊവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ ഉണ്ടാവുന്ന ആന്റിബോഡികള്‍ ഇനിയൊരു രോഗബാധയില്‍ നിന്ന് അവരുടെ ശരീരത്തിനെ ആറ് മാസം വരെ രക്ഷിച്ച് നിര്‍ത്തുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. COVID-19 അണുബാധയുണ്ടായ മിക്ക രോഗികളും ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകയും ആറ് മാസം വരെ വീണ്ടും അണുബാധയില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.

മിഷിഗണ്‍ മെഡിസിന്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ 'മൈക്രോബയോളജി സ്‌പെക്ട്രം' ജേണലില്‍ ആണ് പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രാഥമിക അണുബാധയ്ക്ക് ശേഷം മൂന്ന് മുതല്‍ ആറ് മാസം വരെ PCR സ്ഥിരീകരിച്ച കോവിഡ് -19 രോഗമുള്ള 130 പേരെയാണ് പരീക്ഷണത്തിനായി എടുത്തത്. ഇവരില്‍ മൂന്ന് രോഗികളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ ഔട്ട്പേഷ്യന്റായാണ് കണക്കാക്കിയത്. തലവേദന, തണുപ്പ്, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടല്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മാത്രമേ ഇവര്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുള്ളൂ. ഇതില്‍ പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം.

പഠനഫലങ്ങള്‍ ഇതെല്ലാം

പഠനഫലങ്ങള്‍ ഇതെല്ലാം

പങ്കെടുത്തവരില്‍ 90 ശതമാനവും സ്‌പൈക്ക്, ന്യൂക്ലിയോകാപ്‌സിഡ് ആന്റിബോഡി പ്രതികരണങ്ങള്‍ ഉണ്ടാക്കിയതായാണ് ഫലങ്ങള്‍ പറയുന്നത്. ഒരാളൊഴികെ മറ്റുള്ളവര്‍ക്ക് തുടര്‍ച്ചയായ ആന്റിബോഡി അളവ് ഉണ്ടായിരുന്നു. കാരണം കഠിനമായ കൊവിഡ് അണുബാധ ഉണ്ടായവരില്‍ മാത്രമല്ല ആന്റിബോഡി വികസിക്കപ്പെടുന്നത് എന്ന് പഠനത്തില്‍ പറയുന്നു. മൂന്നു മുതല്‍ ആറ് മാസം നീണ്ട പരീക്ഷ കാലയളവില്‍ 130 പേരില്‍ ആര്‍ക്കും ആറുമാസത്തിനുള്ളില്‍ കൊവിഡ് വന്നില്ല എന്നതാണ് പറയുന്നത്.

 പഠനഫലങ്ങള്‍ ഇതെല്ലാം

പഠനഫലങ്ങള്‍ ഇതെല്ലാം

മിഷിഗണ്‍ മെഡിസിന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ അല്ലെങ്കില്‍ കോവിഡ് -19- ല്‍ കൂടുതല്‍ അപകടസാധ്യതയുള്ള രോഗികള്‍ എന്നിവരായിരുന്നു പഠനത്തിലെ പങ്കാളികള്‍. മൂന്ന് മുതല്‍ ആറ് മാസം വരെ നീണ്ട നിരീക്ഷണ കാലയളവില്‍ 130 പേരില്‍ ആര്‍ക്കും വീണ്ടും കൊവിഡ് വന്നില്ല എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യവും. മൂന്നാം മാസത്തില്‍ നടത്തിയ പഠനത്തിലും ആന്റിബോഡിയുടെ തോതില്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായില്ല എന്നുള്ളതാണ് സത്യം. ഇത്തരത്തില്‍ ഒരു പോസിറ്റീവ് ഫലത്തിലാലാണ് ഗവേഷകര്‍ എത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ഇവരുടെ ശരീരത്തിലുള്ള ആന്റിബോഡിയിലെ മാറ്റങ്ങളെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍.

ഈ അഞ്ച് ക്യാന്‍സറുകള്‍ സ്ത്രീകളെ പേടിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍ഈ അഞ്ച് ക്യാന്‍സറുകള്‍ സ്ത്രീകളെ പേടിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

പഠനഫലങ്ങള്‍ ഇതെല്ലാം

പഠനഫലങ്ങള്‍ ഇതെല്ലാം

ചില പഠനങ്ങള്‍ കാലക്രമേണ കോവിഡ് -19 നെതിരായ ആന്റിബോഡികള്‍ കുറയുന്നുണ്ടെങ്കിലും ദീര്‍ഘകാല പ്രതിരോധശേഷിക്ക് ശക്തമായ സാധ്യതയുള്ള തെളിവുകള്‍ ഇതില്‍ നല്‍കുന്നുണ്ട്. എന്നാല്‍ കോവിഡ് -19 ഉള്ള വ്യക്തികള്‍ക്ക് അണുബാധ അവസാനിച്ച് 90 ദിവസത്തേക്ക് പ്രതിരോധ കുത്തിവയ്പ്പ് വൈകിപ്പിക്കാമെന്ന് പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഒന്നും തന്നെ വാക്‌സിന്‍ എടുക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ അല്ലെന്നാണ് പഠനം പറയുന്നത്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒരിക്കല്‍ കൊവിഡ് വന്നാല്‍ വീണ്ടും രോഗം ബാധിക്കുന്നതിനുള്ള സാധ്യത 2.34 മടങ്ങാണ് എന്നാണ് കെന്റക്കിയില്‍ നടന്ന പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ അഞ്ച് ക്യാന്‍സറുകള്‍ സ്ത്രീകളെ പേടിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍ഈ അഞ്ച് ക്യാന്‍സറുകള്‍ സ്ത്രീകളെ പേടിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

English summary

COVID-19 Antibodies Persist, Reduce Reinfection Risk For Up To Six Months Study Says

Here in this article we are discussing about the COVID-19 antibodies persist, reduce reinfection risk for up to six months, study says.
X