For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗമുക്തരില്‍ 9 മാസം വരെ ആന്റിബോഡിയെന്ന് പഠനം

|

കൊവിഡ് ബാധക്ക് ശേഷം പ്രതിരോധ ശേഷി 9 മാസം വരെ നിലനില്‍ക്കുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം പറയുന്നു. കൊവിഡ് ബാധിതരില്‍ പലപ്പോഴും സ്വാഭാവികമായി ഉണ്ടാവുന്ന രോഗപ്രതിരോധത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇത് എത്ര കാലം നിലനില്‍ക്കുന്നുണ്ടെന്നത് പലപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധം കുറഞ്ഞത് 9 മാസം വരെ നിലനില്‍ക്കും എന്നാണ് പറയുന്നത്. കൊവിഡ് ആദ്യ തരംഗത്തിനിടെ രോഗബാധിതരായവരില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇത്തരത്തില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ഇവരുടെ രക്തത്തിലാണ് 9 മാസം വരെ ആന്റിബോഡി സാന്നിധ്യം നിലനില്‍ക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

Covid 19 Antibodies

വാക്‌സിന്‍ എടുത്തവരും ഡെല്‍റ്റ വേരിയന്റ് പരത്തുന്നുവെന്ന് പഠനംവാക്‌സിന്‍ എടുത്തവരും ഡെല്‍റ്റ വേരിയന്റ് പരത്തുന്നുവെന്ന് പഠനം

രോഗബാധയുടെ സമയത്തുണ്ടാവുന്ന അണുബാധ അതിതീവ്രമായത് കൊണ്ട് തന്നെ ഈ സമയത്ത് ശരീരത്തിലെ ആന്റിബോഡികളുടെ തോത് കുറഞ്ഞു വരുന്നു. എന്നാല്‍ വൈറസിന്റെ സാന്നിധ്യത്തെ പൂര്‍ണമായും നിര്‍വ്വീര്യമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അളവിലുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ പിന്നെയും ഉണ്ടാവുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്. ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ലണ്ടന്‍ കിംങ്‌സ് കോളജിലെ ലിയാന്‍ ഡുപ്പോണ്ട് ആണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

പഠനത്തിന് തിരഞ്ഞെടുത്തത്

പഠനത്തിന് തിരഞ്ഞെടുത്തത്

വിവിധ വിഭാങ്ങളില്‍ നിന്നുമായി രോഗമുക്തി നേടിയ 38 രോഗികളിലായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ഈ രോഗികള്‍ എല്ലാവരും തന്നെ കൊവിഡിന്റെ ആദ്യ തരംഗത്തില്‍ രോഗബാധിതരായവരാണ്. മുന്‍പ് ഇതിനെക്കുറിച്ച് പല വിധത്തിലുള്ള പഠനങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ പറഞ്ഞിരുന്നത് രോഗമുക്തിക്ക് ശേഷം ശരീരത്തിന്റെ ആന്റിബോഡി സാന്നിധ്യം മൂന്ന് മുതല്‍ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം കുറഞ്ഞ് വരും എന്നതാണ്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ലഭിച്ച വിവരം പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നതാണ്.

വ്യതിയാനം ബാധിച്ച വൈറസ്

വ്യതിയാനം ബാധിച്ച വൈറസ്

എന്നാല്‍ ആദ്യ കൊവിഡിന് ശേഷം വ്യതിയാനം സംഭവിച്ച കൊവിഡ് പുതിയ വകഭേദങ്ങള്‍ക്കെതിരേ കുറഞ്ഞ തോതിലാണെങ്കിലും സംരക്ഷണം നല്‍കുന്ന തരത്തിലുള്ള ആന്റിബോഡികള്‍ കുറവാണ് എന്നാണ് പറയുന്നത്. എയന്നാല്‍ ഒന്നാം തരംഗത്തിലെ രോഗികളില്‍ നടത്തിയ രക്തപരിശോധനയുടെ ഫലമായി ആല്‍ഫ, ഗാമ, ബീറ്റ, ഡെല്‍റ്റ എന്നിവയെല്ലാം പ്രതിരോധിക്കുന്ന തരത്തിലുള്ള ആന്റിബോഡികള്‍ ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ പ്രോട്ടീന്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടിടുള്ള വാക്‌സിന്‍ അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ വകഭേദങ്ങള്‍ക്ക് എതിരേയും വിശാലമായ ആന്റിബോഡി പ്രതിരോധം തീര്‍ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പഠനഫലം ഇങ്ങനെയാണ്

പഠനഫലം ഇങ്ങനെയാണ്

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രോഗം ബാധിച്ചവരില്‍ 98.8 ശതമാനം പേരും നവംബറില്‍ ആന്റിബോഡികളുടെ അളവ് കണ്ടെത്താനായതായാണ് പഠനം സൂചിപ്പിക്കുന്നത്. COVID-19 ന്റെ ലക്ഷണങ്ങള്‍ അനുഭവിച്ചവരും രോഗലക്ഷണങ്ങളില്ലാത്തവരും തമ്മില്‍ വ്യത്യാസമില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. എങ്കിലും രോഗമുക്തി നേടിയവരില്‍ ആന്റിബോഡികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെക്കുറിച്ചും തള്ളിക്കളയാന്‍ സാധിക്കില്ല. രോഗലക്ഷണവും ലക്ഷണമില്ലാത്തതുമായ അണുബാധകള്‍ക്കിടയിലുള്ള ആന്റിബോഡിയുടെ അളവ് കാര്യമായി വ്യത്യാസപ്പെട്ടിട്ടുണ്ട് എന്നതിന് കൃത്യമായ തെളിവുകളൊന്നും കണ്ടെത്തിയില്ല

ആന്റിബോഡി വര്‍ദ്ധിക്കുന്നത്

ആന്റിബോഡി വര്‍ദ്ധിക്കുന്നത്

എന്നാല്‍ ചിലരില്‍ ആന്റിബോഡിയുടെ അളവ് വര്‍ദ്ധിക്കുന്ന കേസുകളും പഠനത്തില്‍ കണ്ടെത്തി, ഇത് വൈറസുമായി വീണ്ടും അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഉത്തേജനം നല്‍കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത പരിശോധനകളിലൂടെയും വ്യത്യസ്ത സമയങ്ങളില്‍ നിന്നും ലഭിച്ച ഒരു ജനസംഖ്യയില്‍ അണുബാധയുടെ തോത് കണക്കാക്കുമ്പോള്‍ ജാഗ്രത ആവശ്യമാണെന്ന് തന്നെയാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ കൊവിഡ് കാലത്ത് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

Covid 19 Antibodies Last At Least 9 Months After Infection: New Study

Here in this article we are discussing about the covid 19 antibodies last at least 9 months after covid infection according to new study. Take a look.
X
Desktop Bottom Promotion