For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഇരുത്തം നിങ്ങളെ കൊല്ലും തീര്‍ച്ച

|

ഇപ്പോള്‍ നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണല്ലോ. ലോക്ക്ഡൗണ്‍ കാലത്ത് പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം ആണ് കൊടുത്തിരിക്കുന്നതും. അതുകൊണ്ട് തന്നെ രാവിലെ ആരംഭിക്കുന്ന ജോലി പലരും തീര്‍ക്കുന്നത് രാത്രിയിലായിരിക്കാം. എന്നാല്‍ ഇത്രയും സമയം ലാപ്‌ടോപ്പിന് മുന്നില്‍ കുത്തിയിരിക്കുമ്പോള്‍ അത് ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട് എന്ന കാര്യം പലരും അറിയുന്നില്ല. സ്ഥിരമായ ഈ ഇരുത്തത്തിന് ശേഷം പുറം, കഴുത്ത് വേദന ആരംഭിക്കുകയാണെങ്കില്‍, നിങ്ങളുടെ ഇരുത്തം മാറ്റാനുള്ള സമയമായിരിക്കാം. ശരിയായ രീതിയില്‍ ഇരിക്കുന്നത് നിങ്ങളുടെ പേശികളിലും സന്ധികളിലുമുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ അല്ലാത്ത ഇരുത്തം വളരെയധികം അപകടം പിടിച്ചതാണ് എന്നുള്ളതാണ് സത്യം.

 ലാപ്ടോപ്പ് എന്തുകൊണ്ട് മടിയിൽ വെച്ചുകൂടാ ലാപ്ടോപ്പ് എന്തുകൊണ്ട് മടിയിൽ വെച്ചുകൂടാ

ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ഇരിക്കേണ്ടത് എങ്ങനെയാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ജീവിതത്തില്‍ വളരെയധികം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നുണ്ട്. ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇരിക്കുമ്പോള്‍ എങ്ങനെ ഇരിക്കണം, എത്ര ഉയരത്തില്‍ ഇരിക്കണം, ലാപ്‌ടോപില്‍ എങ്ങനെ നോക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കഴുത്തൊടിച്ച് ഇരിക്കുന്നത്

കഴുത്തൊടിച്ച് ഇരിക്കുന്നത്

ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ കഴുത്തൊടിച്ച് ഇരിക്കുന്നത് ശീലമാണോ? എന്നാല്‍ അത് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്യുന്ന വലിയ ദ്രോഹമാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിര്‍ത്തുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇനി കഴുത്ത് ഒടിച്ച് ഇരിക്കുമ്പോള്‍ അതിനെ മറി കടക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഷോള്‍ഡര്‍ ബ്ലേഡുകള്‍ പിന്നിലേക്ക് വലിച്ച് നെഞ്ച് നല്ലതു പോലെ വിരിച്ച് ഇരിക്കാന്‍ ശ്രദ്ധിക്കണം. കസേരയില്‍ ആണ് ഇരിക്കുന്നത് എന്നുണ്ടെങ്കില്‍ കാലുകള്‍ തറയില്‍ തൊടുന്നുണ്ടെന്ന് ഉറപ്പാക്കണം. പിന്‍ഭാഗം നേരെയാക്കി ഇരിക്കുന്നതിനും കുനിയാതെ നിവര്‍ന്ന് ഇരിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് ആദ്യം അല്‍പം ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. എന്നാല്‍ പിന്നീട് ശീലമാകുമ്പോള്‍ ഇത് വളരെയധികം ആരോഗ്യകരമായി നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും.

കഴുത്ത് വേദന കൂടപ്പിറപ്പ്

കഴുത്ത് വേദന കൂടപ്പിറപ്പ്

പലപ്പോഴും ലാപ്‌ടോപ് ഉപയോഗിക്കുന്നവരില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് കഴുത്ത് വേദന. അതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ കഴുത്തിലും കണ്ണിലും ബുദ്ധിമുട്ട് ഒഴിവാക്കാന്‍, ഒരു ലാപ്‌ടോപ് നിങ്ങളുടെ മുന്‍പില്‍ വയ്ക്കുക, മോണിറ്ററിന്റെ മുകള്‍ഭാഗം നിങ്ങളുടെ കണ്ണ് നിലയ്ക്ക് 2 മുതല്‍ 3 ഇഞ്ച് വരെ ഉയരത്തിലായിരിക്കണം. ശരിയായ ഉയരത്തില്‍ ടൈപ്പുചെയ്യുക. ലാപ്‌ടോപ് കൃത്യമല്ലാതെ വെക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ രക്തചംക്രമണം പരിമിതപ്പെടുത്തുകയും നിങ്ങളുടെ കൈകളിലെയും തോളിലെയും കൈത്തണ്ടയിലെയും സന്ധികളെയും ഞരമ്പുകളെയും മരവിപ്പ്, വേദന എന്നീ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം പോലുള്ള ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

ഇരുത്തത്തില്‍ ശ്രദ്ധിക്കാം

ഇരുത്തത്തില്‍ ശ്രദ്ധിക്കാം

നേിങ്ങള്‍ ഒരു കസേരയില്‍ ഇരിക്കുമ്പോള്‍, നിങ്ങളുടെ കാലുകളുടെ ലെവലോ സീറ്റിനേക്കാള്‍ അല്പം കുറവോ ആയിരിക്കണം. രണ്ട് കാലുകളും തറയില്‍ തൊടുന്ന തരത്തിലായിരിക്കണം. നിങ്ങള്‍ ഉയര്‍ന്നിട്ടോ താഴ്ന്നിട്ടോ ആണെങ്കില്‍, നിങ്ങളുടെ സീറ്റ് ഉയരം മാറ്റുക. നിങ്ങള്‍ ചെറുതാണെങ്കില്‍ നിങ്ങളുടെ കസേര ശരിയായ ഉയരവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍, ഒരു ഫുട്സ്റ്റൂള്‍ ഉപയോഗിക്കുക. നിങ്ങളുടെ നട്ടെല്ല് നിങ്ങളുടെ കസേരയുടെ പിന്‍ഭാഗവുമായി യോജിക്കുന്നതായിരിക്കണം, അത് 110 ഡിഗ്രി കോണില്‍ അല്പം പിന്നിലേക്ക് ചരിഞ്ഞിരിക്കണം.

മറ്റ് കാര്യങ്ങള്‍

മറ്റ് കാര്യങ്ങള്‍

ഇത് കൂടാതെ എപ്പോഴും ലാപ്‌ടോപ് നോക്കി ഇരിക്കുന്നതല്ലാതെ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് കൃത്യമായി ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഈ മുഷിച്ചിലിനെ വീട്ടില്‍ തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അത് തന്നെയാണ് വളരെ പ്രധാനപ്പെട്ടത്. വ്യായാമം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കണം. ഇത് ഒരു പരിധി വരെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ അമിത വ്യായാമം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷേ കൃത്യമായി ദിവസവും വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ഉറക്കം

ഉറക്കം

ഉറങ്ങുന്നതും ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ ശാരീരികാസ്വാസ്ഥ്യത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഉറക്കം നല്ലതാണ്. അമിതമായി ജോലി ചെയ്ത് ക്ഷീണിക്കുന്നവര്‍ക്കും ഇരുന്ന് മടുത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഉറക്കം. ഉറക്കത്തിന്റെ കാര്യത്തില്‍ യാതുരു വിധത്തിലുള്ള കോംപ്രമൈസും എടുക്കേണ്ടതില്ല. ചെറിയ ചെറിയ കാര്യങ്ങള്‍ അവഗണിക്കുമ്പോഴാണ് നിങ്ങള്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് ഉറക്കവും. ഉറക്കപ്രതിസന്ധികള്‍ തീര്‍ക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

English summary

Correct Posture Tips to Follow While Using a Laptop

Here in this article we are discussing about the correct posture tips to follow while using laptops. Read on.
X
Desktop Bottom Promotion