For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്‌ ഇങ്ങനെ ബാധിച്ചാല്‍ ശരീരം കഷ്ടത്തിലാകും; ഈ ലക്ഷണങ്ങള്‍ അറിയൂ

|

കോവിഡ് വൈറസിനെ ലാഘവത്തിലെടുക്കുന്നതും പുതുതായി കണ്ടെത്തിയ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും വൈറസ് മറ്റുള്ളവരിലേക്ക് പടരാന്‍ ഒരു കാരണമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒരു വാക്സിന്‍ എടുത്താലും, വൈറസില്‍ നിന്ന് മുക്തരാകില്ലെന്ന് മനസ്സിലാക്കുക. വൈറസ് ബാധ ചെറുക്കാനായി നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും സ്വയം രക്ഷിക്കാനുമായി രോഗലക്ഷണങ്ങെക്കുറിച്ച് നന്നായി മനസ്സിലാക്കുകയാണ് പ്രധാനം.

Most read: അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍Most read: അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍

ശ്വാസകോശം മുതല്‍ ഹൃദയത്തെ വരെ, കോവിഡ് 19 നമ്മുടെ സുപ്രധാന പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍, ശരീരത്തില്‍ നിന്ന് വൈറസ് അപ്രത്യക്ഷമായതിനുശേഷം വളരെക്കാലം കഴിഞ്ഞും രോഗികള്‍ക്ക് അനുഭവിക്കേണ്ടി വരാമെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. മറ്റു ശരീരഭാഗങ്ങളിലെന്നപോലെ കോവിഡ് വൈറസ് നിങ്ങളുടെ ദഹനനാളത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ദഹനനാളത്തില്‍ പ്രശ്‌നങ്ങള്‍

ദഹനനാളത്തില്‍ പ്രശ്‌നങ്ങള്‍

കണക്കുകള്‍ പ്രകാരം, കോവിഡ് 19 ബാധിച്ച 53% രോഗികളിലും വൈറസ് അവരുടെ ദഹനനാളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടാകാം. അണുബാധയുടെ ഒരു ഒറ്റപ്പെട്ട അടയാളമായി ഇതിനെ കണക്കാക്കാം. ചിലര്‍ക്ക്, വൈറസ് ബാധ കഠിനമാകുമ്പോള്‍ മാത്രമായിരിക്കും ഉദരപ്രശനങ്ങള്‍ കാണിച്ചുതുടങ്ങുന്നത്. രോഗലക്ഷണങ്ങള്‍ എന്തായാലും അത് കൈകാര്യം ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടാണ്. കോവിഡ് വൈറസ് നിങ്ങളുടെ ദഹനത്തെ ബാധിച്ചാല്‍ ഉണ്ടാകാവുന്ന ചില ലക്ഷണങ്ങള്‍ ഇതാണ്

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

കോവിഡ് വൈറസ് ബാധിച്ച ചിലരില്‍ വിശപ്പില്ലായ്മ കണ്ടുവരുന്നു. കോവിഡ് വൈറസ് ദേഹാസ്വാസ്ഥ്യത്തിനും ക്ഷീണത്തിനും വിശപ്പില്ലായ്മയ്ക്കും കാരണമാകുമെന്ന് മുന്‍പുതന്നെ നിരീക്ഷിച്ചതാണെങ്കിലും വൈറസ് നിങ്ങളുടെ ദഹന പ്രക്രിയയെ മോശമായി ബാധിക്കും. വാസ്തവത്തില്‍, അസാധാരണമായ വിശപ്പില്ലായ്മ ഇപ്പോള്‍ അണുബാധയുടെ ഒരു മുന്നറിയിപ്പ് അടയാളമായി കണക്കാക്കാവുന്നതാണ്. ഒരു വ്യക്തിക്ക് മുമ്പ് ഉണ്ടായിരുന്ന അതേ ഭക്ഷണാസക്തി ഇല്ലെന്നാണ് വിശപ്പ് കുറയുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. എന്നാല്‍ വിശപ്പ് കുറയുന്നത് ശരീരഭാരം കുറയാന്‍ കാരണമായേക്കാം. വൈറസ് ദഹനനാളത്തെ ബാധിച്ചാല്‍ ഓക്കാനം തോന്നുകയും ഭക്ഷണം കഴിക്കാന്‍ തോന്നാതിരിക്കുകയും ചെയ്യും. ഇതിനെ ചെറുക്കുന്നതിന് ഊര്‍ജ്ജവും പ്രോട്ടീനും അടങ്ങിയ പോഷകാഹാര ഭക്ഷണം കഴിക്കാന്‍ വിദഗ്ദ്ധര്‍ രോഗികളെ ശുപാര്‍ശ ചെയ്യുന്നു.

Most read:40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍Most read:40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍

വയറുവേദന

വയറുവേദന

കോവിഡ് നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍, സാധാരണയായി വയറുവേദനയും മലബന്ധവും അനുഭവപ്പെടാം. വാസ്തവത്തില്‍, ധാരാളം രോഗികള്‍ക്ക് കോവിഡ് അണുബാധയ്ക്കിടെ വയറുവേദന അനുഭവിക്കേണ്ടിവരുന്നുണ്ട്. വൈറസ് നിങ്ങളുടെ ദഹനനാളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വയറുവേദന ഉണ്ടാകാം. അത് കൈകാര്യം ചെയ്യാനും അല്‍പം ബുദ്ധിമുട്ടാണ്.

ഓക്കാനം, വയറിളക്കം

ഓക്കാനം, വയറിളക്കം

ഓക്കാനം, ഛര്‍ദ്ദി എന്നിവ വൈറസ് ബാധയുടെ ആദ്യകാല ലക്ഷണങ്ങളായി കണക്കാക്കുന്നു. ദഹനനാളത്തില്‍ വൈറസ് ബാധിച്ചാല്‍ കാലക്രമേണ അണുബാധയിലൂടെ ഫലമായി ഓക്കാനം സംഭവിക്കാം. കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള അസുഖത്തിന്റെ സാധാരണമായ അടയാളങ്ങാണിവ. ദ്രുതഗതിയിലുള്ള വൈറല്‍ വ്യാപനം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ അല്ലെങ്കില്‍ മാനസിക ക്ലേശങ്ങള്‍ എന്നിവയും ഓക്കാനത്തിന് കാരണമാകും. കഠിനമായ അണുബാധയുള്ള സന്ദര്‍ഭങ്ങളില്‍, ചില രോഗികള്‍ രക്തം ഛര്‍ദ്ദിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയറിളക്കം സൂചിപ്പിക്കുന്നതും മിതമായതോ കഠിനമായതോ ആയ അണുബാധയുടെ സൂചകമാണ്.

Most read:രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍Most read:രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍

മണവും രുചിയും നഷ്ടപ്പെടുന്നു

മണവും രുചിയും നഷ്ടപ്പെടുന്നു

കോവിഡ് രോഗികളില്‍ 60% ത്തിലധികം പേരിലും കണ്ടുവരുന്നതാണ് രുചി നഷ്ടപ്പെടുന്നത്. വൈറസ് ദഹനനാളത്തില്‍ ബാധിച്ചാലുണ്ടാകുന്ന ലക്ഷണമായിരിക്കാം ഇത്. മണം, രുചി എന്നിവ നഷ്ടപ്പെടുന്നതും അല്ലെങ്കില്‍ വായില്‍ ഒരു ലോഹ രുചി അനുഭവപ്പെടുന്നതും ഒരു വ്യക്തിക്ക് വിശപ്പ് നഷ്ടപ്പെടാന്‍ കാരണമാകും. ഇത് ദഹനത്തെയും ആരോഗ്യത്തെയും കൂടുതലായി ബാധിക്കും. രുചി നഷ്ടപ്പെടുന്നത് ജി.ആര്‍.ഡിയുടെ (ഗ്യാസ്‌ട്രോ ഇസോഫെഗല്‍ റിഫ്‌ളക്‌സ് രോഗം) ഒരു സാധാരണ ലക്ഷണമായതിനാല്‍, ഈ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധാലുവായിരിക്കാനും. ശരിയായ സമയത്ത് വൈദ്യസഹായം തേടേണ്ടതും പ്രധാനമാണ്. രുചിയും മണവും നഷ്ടപ്പെട്ട് ഭക്ഷണത്തോട് വിരക്തി തോന്നുന്നുവെങ്കില്‍ സ്മൂത്തുകളും ജ്യൂസുകളും നിങ്ങള്‍ക്ക് പരീക്ഷിക്കാം.

ശരീരഭാരത്തിലെ മാറ്റം

ശരീരഭാരത്തിലെ മാറ്റം

കഠിനമായ കോവിഡ് 19 അണുബാധയുടെ മറ്റൊരു അസാധാരണ പാര്‍ശ്വഫലമോ ലക്ഷണമോ ആണ് ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകളും മെറ്റബോളിസം തകരാറിലാവുന്നതും. കോവിഡ് ചികിത്സയുടെ പാര്‍ശ്വഫലമായി ധാരാളം ആളുകളില്‍ ശരീരഭാരം കുറയുന്നുണ്ടെങ്കിലും, നല്ല പ്രതിരോധശേഷിയുടെ പ്രധാന ഘടകമായ മെറ്റബോളിസത്തെയും കോവിഡ് വൈറസ് വളരെയധികം ബാധിക്കും. മോശം മെറ്റബോളിസം രോഗപ്രതിരോധ ശേഷി കുറയ്ക്കാനും രോഗമുക്തി മന്ദഗതിയിലാക്കാനും വഴിവയ്ക്കും.

Most read:അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്Most read:അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്

വയറെരിച്ചില്‍, വന്‍കുടല്‍ പുണ്ണ്, രക്തസ്രാവം

വയറെരിച്ചില്‍, വന്‍കുടല്‍ പുണ്ണ്, രക്തസ്രാവം

മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കൂടാതെ, കോവിഡ് ദഹനത്തെ ബാധിച്ചാല്‍ ആസിഡ് റിഫ്‌ളക്‌സ്, വന്‍കുടല്‍ പുണ്ണ്, രക്തസ്രാവം, ക്ഷീണം, കടുത്ത വയറു വേദന എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് വരാം.

എങ്ങനെ പരിപാലിക്കാം

എങ്ങനെ പരിപാലിക്കാം

പല ആളുകള്‍ക്കും, പനി അല്ലെങ്കില്‍ ശ്വസന ലക്ഷണങ്ങള്‍ക്ക് മുമ്പായി ദഹന പ്രശ്‌നങ്ങള്‍ ആരംഭിക്കാമെന്നതിനാല്‍, ഇതിനെക്കുറിച്ച് അവബോധവും ശരിയായ പരിചരണവും ആവശ്യമാണ്. അണുബാധയുടെ സമയത്ത് ശരീരത്തെ വീണ്ടെടുക്കുന്നതിനും സ്റ്റാമിന തിരികെ വളര്‍ത്തുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. മറ്റൊന്ന് ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തുക എന്നതാണ്.

Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്

English summary

Coronavirus symptoms: Signs COVID-19 Has Impacted Your Digestion

Coronavirus symptoms: We tell you some of the most common signs SARS-COV-2 has impacted your gut health. Take a look.
Story first published: Thursday, March 11, 2021, 11:18 [IST]
X
Desktop Bottom Promotion