For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് ലക്ഷണങ്ങള്‍ ക്രമമായി എത്തും; ഇങ്ങനെയാണത്

|

കോവിഡ് ബാധയുടെ പിടിയില്‍പ്പെട്ട് രോഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും വര്‍ധനവ് തന്നെയാണ്. കൊറോണ വൈറസ് അണുബാധ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. വൈറസ് ശരീരത്തില്‍ വരുത്തുന്ന പുതിയ പുതിയ മാറ്റങ്ങളും വൈറസ് ബാധയാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങളും ആരോഗ്യ വിദഗ്ധരെ ദിവസേന അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാരണം ഇത് പലവിധത്തില്‍ ശരീരത്തെ ആക്രമിക്കുന്നു. കോവിഡ് 19 രോഗം ഉണ്ടാക്കുന്ന ലക്ഷണങ്ങളുടെ വ്യാപ്തിയാണ് വിദഗ്ധരെ അലോസരപ്പെടുത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. ചില ആളുകള്‍ക്ക് രോഗലക്ഷണമില്ലാതെ ആസുഖം കണ്ടുവരുന്നു. എന്നാല്‍, മറ്റു ചിലര്‍ അസുഖത്തിന്റെ കടുത്ത ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികമായി. കോവിഡ് വൈറസ് എത്രത്തോളം മാരകമാണെന്ന് മനസ്സിലാക്കിത്തരാന്‍ ഈ കണക്കുകള്‍ക്ക് സാധിക്കും.

Most read: നെഞ്ചിലും പുറത്തും ചൂടുണ്ടോ? കോവിഡ്ബാധ സ്വയം മനസ്സിലാക്കാംMost read: നെഞ്ചിലും പുറത്തും ചൂടുണ്ടോ? കോവിഡ്ബാധ സ്വയം മനസ്സിലാക്കാം

കോവിഡിന്റെ ആരംഭകാലത്ത് പനിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് കാണിച്ചിരുന്നത്. എന്നാല്‍, ക്രമേണ പല ലക്ഷണങ്ങളും കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍, പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നീ മൂന്ന് ലക്ഷണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നിരുന്നാലും, കാലക്രമേണ പട്ടിക നീളുകയും മറ്റ് ലക്ഷണങ്ങള്‍ അതില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ലക്ഷണങ്ങളില്‍ പലതും അണുബാധയുടെ ആദ്യ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. നിരീക്ഷണങ്ങള്‍ അനുസരിച്ച് ശരീരത്തില്‍ കോവിഡ് ബാധിച്ചാല്‍ കണ്ടുവരുന്ന ലക്ഷണങ്ങളുടെ ഒരു ക്രമം ഇതാ.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടുവരുന്ന ക്രമം

കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടുവരുന്ന ക്രമം

കോവിഡ് 19 അണുബാധ ശരീരത്തില്‍ പല ലക്ഷണങ്ങളും കാണിച്ചേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ക്രമം ആരോഗ്യ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

ആദ്യത്തെ ലക്ഷണം - പനി

ആദ്യത്തെ ലക്ഷണം - പനി

മിക്ക കോവിഡ് 19 രോഗികളിലും അണുബാധയേറ്റാല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലക്ഷണമാണ് പനി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പനി വരാന്‍ സാധ്യതയുണ്ട്.

Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

രണ്ടാമത്തെ ലക്ഷണം - ചുമ

രണ്ടാമത്തെ ലക്ഷണം - ചുമ

കൊറോണ വൈറസ് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുന്നതിനാല്‍, രോഗത്തിന്റെ രണ്ടാമത്തെ ലക്ഷണം ചുമയാണ്. സാധാരണയായി വരണ്ട ചുമയാണ് കോവിഡ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ കണ്ടുവരുന്നത്.

മൂന്നാമത്തെ ലക്ഷണം - രുചിയും ഗന്ധവും നഷ്ടപ്പെടല്‍

മൂന്നാമത്തെ ലക്ഷണം - രുചിയും ഗന്ധവും നഷ്ടപ്പെടല്‍

കോവിഡ് 19 രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് രുചിയും മണവും നഷ്ടപ്പെടല്‍. കൊറോണ വൈറസ് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുന്നതിനാല്‍, ഇത് ഘ്രാണ ലക്ഷണത്തെയും ഗന്ധത്തിന്റെയും രുചിയുടെയും സംവേദനങ്ങളെ ബാധിക്കും. കോവിഡ് രോഗികളുടെ വായയില്‍ ഗുരുതരമായ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നാക്കില്‍ വെളുത്ത പാടുകളും വീക്കവും ഉണ്ടാക്കുന്നു. രുചി നഷ്ടപ്പെടാനുള്ള ഒരു കാരണം ഇതാവാം.

Most read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാംMost read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാം

നാലാമത്തെ ലക്ഷണങ്ങള്‍ - തൊണ്ടവേദന, തലവേദന, പേശി വേദന

നാലാമത്തെ ലക്ഷണങ്ങള്‍ - തൊണ്ടവേദന, തലവേദന, പേശി വേദന

കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് പെരുകാന്‍ തുടങ്ങുമ്പോള്‍ പേശിവേദന, തൊണ്ടവേദന, തലവേദന എന്നിവ ഉണ്ടാകുന്നു. വൈറസിന്റെ കാഠിന്യം അനുസരിച്ച് ഇത്തരം വേദനകള്‍ കഠിനമായതോ മിതമായവയോ ആകാം.

അഞ്ചാമത്തെ ലക്ഷണം - വയറിളക്കം

അഞ്ചാമത്തെ ലക്ഷണം - വയറിളക്കം

ദഹനവ്യവസ്ഥയെയും കുടലിനെയും വൈറസ് ബാധിക്കുന്നതിന്റെ ഫലമായാണ് വയറിളക്കം അനുഭവപ്പെടുന്നത്. മറ്റ് ലക്ഷണങ്ങളോടൊപ്പം വയറിളക്കവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും. മാത്രമല്ല നിങ്ങള്‍ സ്വയം പരിശോധന നടത്തുകയും വേണം.

Most read:കോവിഡ് വാക്‌സിന് രജിസ്‌ട്രേഷന്‍ എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍Most read:കോവിഡ് വാക്‌സിന് രജിസ്‌ട്രേഷന്‍ എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍

മറ്റു ലക്ഷണങ്ങള്‍

മറ്റു ലക്ഷണങ്ങള്‍

കോവിഡ് 19 ലക്ഷണങ്ങള്‍ ആളുകളില്‍ സാധാരണമാണെങ്കിലും, അണുബാധ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളില്‍ വ്യത്യാസപ്പെട്ടിരിക്കാം. അതിനാല്‍ ഈ ലക്ഷണ ക്രമം പലരിലും വ്യത്യാസപ്പെടാം. കൂടാതെ, കോവിഡ് 19 ന്റെ ഫലമായി ആളുകളില്‍ മറ്റു പല ലക്ഷണങ്ങള്‍ കൂടി കണ്ടുവരുന്നുണ്ട്. സാധാരണമല്ലാത്ത മറ്റ് ലക്ഷണങ്ങളാണ് ചെങ്കണ്ണ്, ചൊറിച്ചില്‍, ശ്വാസതടസ്സം, നെഞ്ച് വേദന തുടങ്ങിയവ.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (എന്‍.എച്ച്.എസ്) അനുസരിച്ച് നിങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ക്വാറന്റൈനില്‍ തുടരുമ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമവും മാറ്റേണ്ടതുണ്ട്. പോഷകസമ്പുഷ്ടമായ, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. ചില മരുന്നുകള്‍ കൊറോണ വൈറസിനെ കൂടുതല്‍ വഷളാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അവരുടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുക. കോവിഡ് ലക്ഷണങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.

English summary

Coronavirus Symptoms: Order in Which COVID-19 Symptoms Appear After You Get Infected

Here is all you need to know about the likely order in which these symptoms might appear. Take a look.
X
Desktop Bottom Promotion