For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് നെഗറ്റീവായോ; എന്നിട്ടും രോഗലക്ഷണങ്ങളെങ്കില്‍ ശ്രദ്ധിക്കണം

|

കൊറോണവൈറസ് മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തി ഓരോ ദിവസം കഴിയുന്തോറും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. രോഗമുള്ളവരും രോഗമില്ലാത്തവരും ഒരു പോലെ സൂക്ഷിച്ച് മുന്നോട്ട് പോവേണ്ട ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ അടുത്ത കാലത്ത് വീണ്ടും കൊവിഡ് നമ്മളിലോരോരുത്തരേയും വളരെയധികം മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയായ ആര്‍ടി-പിസിആര്‍ പരിശോധന മികച്ച നിലവാരമുള്ള ഒരു ടെസ്റ്റിംഗ് മെത്തേഡ് ആയി തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം ടെസ്റ്റുകളിലും പലപ്പോഴും ഫാള്‍സ് നെഗറ്റീവ് ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പലരും പറയുന്നത്.

കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ ലഭിക്കുന്ന കൊവിഡ് ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടുകളില്‍ ആളുകള്‍ സംശയിക്കുന്നു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴും പരിശോധനയില്‍ നെഗറ്റീവ് ഫലം വരുന്നത് പൂര്‍ണ്ണമായും വിശ്വസിക്കുവാന്‍ ആളുകള്‍ തയ്യാറാവുന്നില്ല. രോഗം സ്ഥിരീകരിക്കുവാന്‍ ആര്‍ടി-പിസിആര്‍ പരിശോധനയാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം എങ്കിലും തെറ്റായ നെഗറ്റീവ് റിസല്‍ട്ട് വരുവാനുള്ള സാധ്യത തള്ളിക്കളയുവാനാവില്ല എന്നാതാണ് അടുത്തകാലത്തെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

 ഭീതി പരത്തി വീണ്ടും ജനിതകമാറ്റം വന്ന വൈറസ്; അപകടകാരിയായ ട്രിപ്പിള്‍ മ്യൂട്ടേഷന്‍ ഭീതി പരത്തി വീണ്ടും ജനിതകമാറ്റം വന്ന വൈറസ്; അപകടകാരിയായ ട്രിപ്പിള്‍ മ്യൂട്ടേഷന്‍

COVID പരിശോധനകള്‍ എത്രത്തോളം കൃത്യമാണ് എന്നതിനെക്കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്. COVID-19 കണ്ടെത്തുന്നതിനുള്ള RT PCR പരിശോധനകള്‍ വളരെ കൃത്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, രണ്ടാമത്തെ കൊറോണ വൈറസ് തരംഗത്തിന്റെ ആരംഭത്തോടെ, COVID-19 ന്റെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്കിടയില്‍ ഫാള്‍സ് നെഗറ്റീവ് വാര്‍ത്തകള്‍ പ്രചാരത്തിലുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

എന്തുകൊണ്ട് തെറ്റായ നെഗറ്റീവ് ഫലം?

എന്തുകൊണ്ട് തെറ്റായ നെഗറ്റീവ് ഫലം?

നിങ്ങള്‍ക്ക് COVID ലക്ഷണങ്ങളുണ്ടെങ്കില്‍പ്പോലും തെറ്റായ നെഗറ്റീവ് ഫലമെങ്കില്‍ അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. COVID-19 ന്റെ നിലവിലെ തരംഗത്തിന് പിന്നില്‍ ജനിതക മാറ്റം സംഭവിച്ച വൈറസുകളാണ്. സ്റ്റാന്‍ഡേര്‍ഡ് ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ക്ക് പുതിയ മ്യൂട്ടേഷനുകള്‍ തിരിച്ചറിയാന്‍ കഴിയില്ലെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു, അതിനാല്‍ അത് പലപ്പോഴും ഒരു നെഗറ്റീവ് പരിശോധനാ ഫലത്തേയും ബാധിക്കുന്നു എന്നാണ് പറയുന്നത്.

നെഗറ്റീവ് സാധ്യതകള്‍

നെഗറ്റീവ് സാധ്യതകള്‍

നിങ്ങളുടെ ശരീരത്തിലെ വൈറസിന്റെ വ്യാപനം വളരെ കുറഞ്ഞ തോതില്‍ ആണെങ്കില്‍ അണുബാധ കണ്ടെത്തുന്നത് പ്രയാസകരമാക്കുകയും റിപ്പോര്‍ട്ടുകള്‍ നെഗറ്റീവ് ആയരിക്കുകയും ചെയ്യും. ഇത് കൂടാതെ, നിങ്ങളുടെ സാമ്പിള്‍ കൃത്യമായി ശേഖരിക്കാതിരുന്നാലും ഇത്തരം അവസ്ഥകള്‍ പലപ്പോഴും ംതെറ്റായ നെഗറ്റീവ് ഫലത്തിനും കാരണമാകും. എന്നിരുന്നാലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ അസ്വസ്ഥതകളോ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കേണ്ടതാണ്. ഒരിക്കലും പുറത്തിറങ്ങി നടക്കുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്.

നെഗറ്റീവ് ലക്ഷണമെങ്കിലും ശ്രദ്ധിക്കേണ്ടത്

നെഗറ്റീവ് ലക്ഷണമെങ്കിലും ശ്രദ്ധിക്കേണ്ടത്

നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍, വൈറസിന്റെ വ്യാപനം നമ്മളെ വലച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശുപത്രി സന്ദര്‍ശനങ്ങള്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ജാഗ്രതയും അവബോധവും പ്രധാനമാണ്. നിങ്ങള്‍ക്ക് ഒരു തെറ്റായ നെഗറ്റീവ് പരിശോധന ഫലം ലഭിക്കുകയാണെങ്കിലും നിങ്ങള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തും കൃത്യമായി ഐസൊലേഷനില്‍ കഴിയുകയും, നിങ്ങളുടെ ലക്ഷണങ്ങളെ മനസ്സിലാക്കുകയും ചെയ്യുക. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

കൊവിഡ് രണ്ടാം തരംഗം; ഓക്‌സിജന്‍ സഹായം നല്‍കേണ്ടത് എപ്പോള്‍കൊവിഡ് രണ്ടാം തരംഗം; ഓക്‌സിജന്‍ സഹായം നല്‍കേണ്ടത് എപ്പോള്‍

മണം, രുചി എന്നിവയുടെ നഷ്ടം

മണം, രുചി എന്നിവയുടെ നഷ്ടം

COVID-19 ന്റെ അസാധാരണവും എന്നാല്‍ ഉണ്ടാവുന്നതുമായ രണ്ട് ലക്ഷണങ്ങളാണ് ഗന്ധം അല്ലെങ്കില്‍ അനോസ്മിയ, രുചി എന്നിവ നഷ്ടപ്പെടുന്നത്. പലരിലും പനി ഉണ്ടാവുന്നതിന് മുന്‍പ് തന്നെ ഇത്തരം ഒരു അവസ്ഥയുണ്ടാവുന്നുണ്ട്. ഈ ലക്ഷണം തന്നെയാണ് പലപ്പോഴും COVID-ന്റെ ഏക ലക്ഷണമായി പലരിലും കാണപ്പെടുന്നതും. ഈ ലക്ഷണം വളരെക്കാലം നിലനില്‍ക്കുകയും രോഗത്തില്‍ നിന്ന് മുക്തരായ ശേഷവും ഈ ലക്ഷണം നിലനില്‍ക്കുകയും ചെയ്യും.

പനിയും തണുപ്പും

പനിയും തണുപ്പും

COVID ന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് പനി. വേദന ഒഴിവാക്കുന്ന മരുന്നുകള്‍ കഴിച്ചിട്ടും നിങ്ങളുടെ പനി കുറയുന്നില്ലെന്നും തണുപ്പിനൊപ്പം സ്ഥിതി വഷളാവുകയും ചെയ്യുകയാണെങ്കില്‍ ഇത് COVID-19 ന്റെ അടയാളമായിരിക്കാം. ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.

ക്ഷീണം

ക്ഷീണം

പനിയും ചുമയും കൂടാതെ, COVID പോസിറ്റീവ് രോഗികള്‍ പലപ്പോഴും വളരെ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നതായി പറയുന്നു. ക്ഷീണം മറ്റ് വൈറല്‍ അണുബാധകളുടെ ലക്ഷണമാകുമെങ്കിലും, COVID ക്ഷീണം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

തൊണ്ടവേദന

തൊണ്ടവേദന

ജലദോഷം അല്ലെങ്കില്‍ പനി മൂലം COVID- രോഗികളില്‍ തൊണ്ടവേദനയും ഉണ്ടാവുന്നുണ്ട്. ഡ്രൈ ആയിരിക്കുന്ന തൊണ്ടയായിരിക്കും ഇവരിലുണ്ടാവും. അതുകൊണ്ട് തന്നെ തുടര്‍ച്ചയായ ചുമയും പനിയും അതോടൊപ്പം നിങ്ങള്‍ക്ക് തൊണ്ടവേദനയുണ്ടെങ്കില്‍, ഇത് COVID-19 ന്റെ അടയാളമായിരിക്കാം. അതുകൊണ്ട് ഒരിക്കലും ഇതിനെ നിസ്സാരമായി വിടരുത്.

നെഗറ്റീവ് എങ്കിലും കൊവിഡ് ലക്ഷണങ്ങളെങ്കില്‍

നെഗറ്റീവ് എങ്കിലും കൊവിഡ് ലക്ഷണങ്ങളെങ്കില്‍

നിങ്ങള്‍ കൊവിഡ് നെഗറ്റീവ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഒന്നാമതായി, നിങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെ നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുക. 2-3 ദിവസത്തിനുശേഷം നിങ്ങളുടെ ആര്‍ടി പിസിആര്‍ പരിശോധനകള്‍ ആവര്‍ത്തിക്കണം. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറുടെയോ സ്‌പെഷ്യലിസ്റ്റിന്റെയോ ഉപദേശപ്രകാരം ബാക്കിചികിത്സകള്‍ എടുക്കേണ്ടതാണ്.

English summary

Coronavirus symptoms in COVID negative person: Never ignore these symptoms even if you have tested negative

Coronavirus symptoms in COVID negative person: Do not ignore these symptoms even if your tested negative for covid-19. Read on.
X
Desktop Bottom Promotion