For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

|

ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം അസുഖമാണ് കോവിഡ് 19 എന്ന് നേരത്തേ തന്നെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്വാസകോശം മാത്രമല്ല, ശരീരത്തിന്റെ വിവിധ അവയവങ്ങളെ മോശമായ രീതിയില്‍ ബാധിക്കാന്‍ കെല്‍പുള്ളതാണ് ഈ വൈറസ്. ശ്വാസകോശ സംബന്ധമായ അസുഖം എന്നതില്‍ ഉപരിയായി കോവിഡ് 19 അണുബാധ നിങ്ങളുടെ ശരീരത്തെ ബാധിക്കും.

Most read: ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!Most read: ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!

JAMA പഠനമനുസരിച്ച്, കോവിഡ് 19 ബാധയില്‍ നിന്ന് മുക്തരായ ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ 78% പേരും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, തകരാറുകള്‍ എന്നിവ അനുഭവിക്കുന്നു എന്നാണ്. വാസ്തവത്തില്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കോവിഡ് വൈറസ് മരണനിരക്കും വര്‍ദ്ധിപ്പിക്കും. ചൈന സിഡിസി വീക്ക്‌ലി നടത്തിയ ഒരു പഠനത്തില്‍ കോവിഡ് ബാധ മൂലം മരണമടഞ്ഞ 22% രോഗികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചതായി കണ്ടെത്തിരുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശരീരത്തെ നിശബ്ദമായി ബാധിക്കുന്ന ഒന്നാണ് കോവിഡ് വൈറസ്. എന്നാല്‍, അണുബാധയുടെ ആദ്യ ദിവസങ്ങളില്‍, രോഗലക്ഷണമില്ലാത്തവര്‍ക്ക് പോലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, കോവിഡ് 19 അണുബാധ സ്ഥിരീകരിച്ചാല്‍ നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കേണ്ടതും ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തേണ്ടതും വളരെ പ്രധാനമാണ്. കോവിഡ് 19 അണുബാധ നിങ്ങളുടെ ഹൃദയത്തിലേക്ക് പടരുന്നതിന്റെ ചില സൂചനകള്‍ ഇതാ:

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം

കോവിഡ് ബാധിച്ചവരില്‍ പലപ്പോഴും ക്ഷീണം, നെഞ്ചുവേദന എന്നിവ കണ്ടുവരുന്നു. രക്തയോട്ടം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ഹൃദയം അധികമായി പ്രവര്‍ത്തിക്കുമ്പോള്‍, ശരീരം മടുക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനാല്‍ വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പും സംഭവിക്കുന്നു. കോവിഡ് വൈറസ് നിങ്ങളുടെ ഹൃദയത്തെ ബാധിക്കുന്നു എന്നതിന്റെ ആദ്യ മുന്നറിയിപ്പ് അടയാളങ്ങളില്‍ ഒന്നാണിത്. നിങ്ങള്‍ക്ക് വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുകയോ ഹൃദയമിടിപ്പ് വേഗത്തിലാവുകയോ ചെയ്യുന്നുവെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

Most read:വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റംMost read:വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം

ഹൃദയ വീക്കം

ഹൃദയ വീക്കം

കോവിഡ് വൈറസുമായി ബന്ധപ്പെട്ട ഹൃദയ സങ്കീര്‍ണതയാണ് മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ ഹൃദയ പേശികളുടെ വീക്കം. വൈറസ് നിങ്ങളുടെ ഹൃദയത്തില്‍ നേരിട്ട് ബാധിച്ചതിനാലോ സൈറ്റോകൈന്‍ പ്രശ്‌നം മൂലമോ മയോകാര്‍ഡിറ്റിസ് സംഭവിക്കാം. ഇതിനാല്‍ ആരോഗ്യകരമായ കോശങ്ങളെ ശരീരം തെറ്റായ രീതിയില്‍ ആക്രമിക്കുന്നു. ഹൃദയമിടിപ്പ്, അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ഹൃദയപേശികള്‍ ദുര്‍ബലമാവുകയും ഹൃദയം വികസിക്കുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ തോത് അപ്രതീക്ഷിതമായി കുറയ്ക്കുകയും ദ്രാവക വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യും. ശ്വാസകോശത്തിലോ ഹൃദയത്തിലോ അമിതമായ സമ്മര്‍ദ്ദം ഉണ്ടാകുന്നത് ഹൃദയസ്തംഭനത്തിനും കാരണമാകും. അതിനാല്‍, വൈറസ് ബാധാ സമയത്തോ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയാലോ ഇത്തരം പ്രശ്‌നങ്ങളെ കരുതിയിരിക്കുക.

ഓക്‌സിജന്‍ സാച്ചുറേഷന്‍

ഓക്‌സിജന്‍ സാച്ചുറേഷന്‍

ശരീരത്തിലെ ഓക്‌സിജന്‍ ഉള്ള രക്തത്തിന്റെ പ്രവാഹം വൈറസ് തടയുമ്പോള്‍ ഉണ്ടാകുന്ന ഒരു സാധാരണ സങ്കീര്‍ണതയാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍. ഹൈപ്പോക്‌സിയ പോലുള്ള അവസ്ഥ, ആശയക്കുഴപ്പം, നീലകലര്‍ന്ന ചുണ്ടുകള്‍ അല്ലെങ്കില്‍ മുഖം എന്നിവയും വൈറസ് നിങ്ങളുടെ ഹൃദയത്തെ ബാധിച്ചതിന്റെ സൂചനയായി കണക്കാക്കാം. രക്തപ്രവാഹത്തില്‍ എന്തെങ്കിലും തടസ്സമുണ്ടാകുന്നത്, രക്തം കട്ടപിടിക്കുന്നതിനും വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന് സമ്മര്‍ദ്ദം നല്‍കുന്നതിനും കാരണമാകും. അരിത്മിയ, ആശയക്കുഴപ്പം, സംസാരത്തിലെ ബുദ്ധിമുട്ട്, അമിതമായ വിയര്‍ക്കല്‍ എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളാണ്. അതിനാല്‍ വൈറസ് ബാധിതരും അസുഖം മാറിയവരും ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കുക.

Most read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാംMost read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാം

നെഞ്ച് വേദന

നെഞ്ച് വേദന

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ശ്വാസതടസ്സം, ഹൃദയതകരാറ് എന്നിവയുടെ ലക്ഷണങ്ങളായി നെഞ്ചുവേദനയെ കണക്കാക്കാം. കോവിഡ് 19 ന്റെ കാര്യത്തില്‍, വൈറസ് വ്യാപനം നിങ്ങളുടെ ആരോഗ്യകരമായ ഓക്‌സിജന്‍ ഉള്ള രക്തത്തെ തടസപ്പെടുത്തി ഹൃദയം പോലുള്ള സുപ്രധാന അവയവങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് ഹൃദയപേശികളെ തകരാറിലാക്കുകയും നെഞ്ചുവേദന അല്ലെങ്കില്‍ ആന്‍ജിനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായി നെഞ്ചുവേദനയെ കണക്കാക്കപ്പെടുന്നു. ഇതില്‍, നിങ്ങളുടെ നെഞ്ചിലും കഴുത്തിലും വേദന അനുഭവപ്പെടുന്നതായി തോന്നുന്നു. ചില സന്ദര്‍ഭങ്ങളില്‍, കഠിനമായ നെഞ്ചുവേദനയും, ഹൃദയമിടിപ്പും ബോധക്ഷയത്തിനും കാരണമാകും.

നാഡീവ്യവസ്ഥ തളരുന്നു

നാഡീവ്യവസ്ഥ തളരുന്നു

ചില ഗവേഷണങ്ങള്‍ അനുസരിച്ച് കോവിഡ് രോഗികളില്‍ നാഡീവ്യവസ്ഥയെ തളര്‍ത്തുന്ന POTS - പോസ്റ്റുറല്‍ ഓര്‍ത്തോസ്റ്റാറ്റിക് ടാക്കിക്കാര്‍ഡിയ സിന്‍ഡ്രോം പോലുള്ള അവസ്ഥ വരാമെന്നാണ്. ഇത് ഹൃദയമിടിപ്പിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് അസാധാരണമാംവിധം ഉയരുന്നു. ഇത് അണുബാധയില്‍ നിന്ന് മുക്തരായവരെയോ അല്ലെങ്കില്‍ അണുബാധയോട് പോരാടുന്ന ഒരാളെയോ ബാധിച്ചേക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് നിങ്ങളുടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചെന്നും വരാം.

Most read:കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍Most read:കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍

English summary

Coronavirus : Signs COVID-19 Has Impacted Your Heart

Here are some silent signs that a COVID infection might be spreading to your heart. Take a look.
X
Desktop Bottom Promotion