For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാകസിന്‍ എടുത്തിട്ടും കൊവിഡ് വരാന്‍ സാധ്യത ഇങ്ങനെയാണ്

|

കൊവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതത്തെ ആകെ ഉലച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. കൊവിഡ് വാക്‌സിന്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്ന പല വിധത്തിലുള്ള കാര്യങ്ങളും നാം കേട്ടിട്ടുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വീണ്ടും വരുന്നു എന്ന് വരെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. വൈറസ് പകരുന്നതും തീവ്രത കുറയ്ക്കുന്നതും ലഘൂകരിക്കാനും വേണ്ടിയാണ് വാക്‌സിനുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചില അവരങ്ങളില്‍ നമ്മള്‍ അശ്രദ്ധമായി ഇരിക്കുന്നത് പലപ്പോഴും രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നു.

Coronavirus

കൊറോണക്കാലത്ത് ലൂസ് മാസ്‌ക് വേണ്ട അപകടമാണ്കൊറോണക്കാലത്ത് ലൂസ് മാസ്‌ക് വേണ്ട അപകടമാണ്

അതേസമയം, ഒരു വ്യക്തിക്ക് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും ലഭിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അണുബാധ കുറയുന്നുള്ളൂ. എന്നാല്‍ ഇതിനുപുറമെ, വാക്‌സിനേഷന്‍ നടത്തിയ വ്യക്തി ഒഴിവാക്കേണ്ട നിരവധി തെറ്റുകള്‍ ഉണ്ട്. അവയില്‍ ചിലത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രോഗം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ വാക്‌സിന്‍ എടുത്ത ശേഷം എന്തൊക്കെയാണ് നിങ്ങളില്‍ രോഗാവസ്ഥയിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മാസ്‌ക് ധരിക്കാതിരിക്കുന്നത് അല്ലെങ്കില്‍ സാമൂഹിക അകലം പാലിക്കാത്തത്

മാസ്‌ക് ധരിക്കാതിരിക്കുന്നത് അല്ലെങ്കില്‍ സാമൂഹിക അകലം പാലിക്കാത്തത്

പലപ്പോഴും മ്യൂട്ടന്റ് വൈറസ് ഇപ്പോഴും പൂര്‍ണ്ണമായി നിലനില്‍ക്കുന്നതിനാല്‍, ഈ മഹാമാരി പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. എന്നാല്‍ നമ്മള്‍ വാക്‌സിന്‍ എടുത്ത ശേഷം രോഗം വരില്ല എന്ന ധാരണയെ ഒഴിവാക്കി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഇപ്പോഴും ആവശ്യമാണ്. വാക്‌സിന്‍ ലഭിക്കുന്നത് നിങ്ങള്‍ക്ക് പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കില്ല, പക്ഷേ നിങ്ങളുടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു പ്രതിരോധ മാര്‍ഗ്ഗം മാത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിച്ചതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുക. അല്ലാത്ത പക്ഷം അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഇരട്ട മാസ്‌ക് ധരിക്കുക

ഇരട്ട മാസ്‌ക് ധരിക്കുക

ഇരട്ട മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. കാരണം ജനിതക മാറ്റം വന്ന വൈറസിന്റെ കടന്നുകയറ്റമാണ് ഇപ്പോള്‍ രോഗാവസ്ഥ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഇടക്കിടെ കൈകഴുകല്‍ എന്നിവ ശ്രദ്ധിക്കണം. ഇതെല്ലാം രോഗാവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് തക്കതായ എല്ലാ വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും എടുക്കേണ്ടതാണ്.

കൊവിഡ് ശേഷം പല്ല് ഒന്ന് ശ്രദ്ധിക്കണം; അപകടം അടുത്ത് തന്നെകൊവിഡ് ശേഷം പല്ല് ഒന്ന് ശ്രദ്ധിക്കണം; അപകടം അടുത്ത് തന്നെ

നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയില്ലെങ്കില്‍

നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയില്ലെങ്കില്‍

നിങ്ങള്‍ക്ക് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി ഉള്ളപ്പോള്‍ വാക്‌സിനുകള്‍ ഗണ്യമായ രക്ഷ നല്‍കുന്നുണ്ട്. രോഗാവസ്ഥ ഉള്ളവരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഇവരില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷിയില്ലാത്ത ആളുകള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. COVID അണുബാധയ്ക്കും തീവ്രതയ്ക്കും ഉയര്‍ന്ന അപകടസാധ്യത ഉള്ളതിനാല്‍ അവര്‍ക്ക് കഴിയുമെങ്കില്‍ അവരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കേണ്ടതാണ്.

നിയന്ത്രണങ്ങള്‍ പാലിക്കണം

നിയന്ത്രണങ്ങള്‍ പാലിക്കണം

നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കുറച്ച് കൊണ്ടു വരുന്നുണ്ടെങ്കിലും നമ്മളെല്ലാവരും വ്യക്തിപരമായി എടുക്കേണ്ട നിയന്ത്രണങ്ങള്‍ എടുക്കുക തന്നെ വേണം. രണ്ടാമത്തെ തരംഗം അവസാനിക്കുമ്പോള്‍, രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞു. എന്നിരുന്നാലും, വൈറസ് ഇപ്പോഴും സജീവമാണ്, കൂടാതെ ഡെല്‍റ്റ പ്ലസ് വേരിയന്റുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന മൂന്നാം തരംഗത്തെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന കേസുകളെക്കുറിച്ചും നാം ദിനംപ്രതി വായിക്കുന്നും ഉണ്ട്. അതിനാല്‍, വാക്‌സിനേഷന്‍ നല്‍കിയിട്ടും കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെങ്കില്‍, അത് പലപ്പോഴും നിങ്ങളുടെ അലംഭാവത്തിന്റെ കാരണം കൊണ്ടായിരിക്കും.

നിയന്ത്രണങ്ങള്‍ പാലിക്കണം

നിയന്ത്രണങ്ങള്‍ പാലിക്കണം

ഒത്തുചേരലുകളും മറ്റും ഒഴിവാക്കുക. ഇത് കൂടുതല്‍ വെല്ലുവിളികള്‍ രോഗത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. വായുസഞ്ചാരം കുറവുള്ള ഇന്‍ഡോര്‍ വേദികളേക്കാള്‍ ഔട്ട്ഡോര്‍ ഒത്തുചേരലുകള്‍ ആണ് എപ്പോഴും സുരക്ഷിതം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ ഒത്തുചേരലുകള്‍ അനുവദനീയമെങ്കിലും വാക്‌സിനേഷന്‍ എടുക്കുന്ന ആളുകളെങ്കിലും എല്ലാ വിധത്തിലുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

യാത്ര ചെയ്യുന്നത്

യാത്ര ചെയ്യുന്നത്

ലോക്ക്ഡൗണ്‍ തീര്‍ന്നു ഇനി യാത്രയാവാം എന്ന് വിചാരിക്കുന്നവരെങ്കില്‍ അല്‍പം ശ്രദ്ധിക്കുകയും സ്വയം നിയന്ത്രണങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് അന്താരാഷ്ട്രതലത്തില്‍. ഇന്ത്യ വൈറസില്‍ നിന്ന് കരകയറുന്നതിന്റെ വക്കിലാണ്, ഡെല്‍റ്റ വേരിയന്റ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്, ഇത് കേസുകള്‍ വര്‍ദ്ധിപ്പിക്കും. അതിനാല്‍, മുന്‍കരുതല്‍ യാത്രയും സുരക്ഷിതമായ നടപടികള്‍ പരിശീലിക്കുന്നതും നല്ലതാണ്. അതുകൊണ്ട് അനാവശ്യ യാത്രയെങ്കില്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതോ സന്ദര്‍ശിക്കുന്നതോ ഒഴിവാക്കുക.

പ്രായവും ലിംഗഭേദവും

പ്രായവും ലിംഗഭേദവും

മുകളില്‍ പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ, ഒരാളുടെ ആരോഗ്യം കൂടാതെ ചില ഘടകങ്ങള്‍ വാക്‌സിനേഷനു ശേഷമുള്ള അസുഖത്തിന് കാരണമാകുന്നു. രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും (55 വയസ്സിന് മുകളിലുള്ളവര്‍) ഏറ്റവും കൂടുതല്‍ രോഗബാധകള്‍ നേരിടുന്നു എന്നാണ്. അനിയന്ത്രിതമായ, പുതിയ കോമോര്‍ബിഡിറ്റികള്‍, അണ്‍ചെക്ക് ചെയ്യാതെ അവശേഷിക്കുന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. അതുകൊണ്ട് വാക്‌സിനെടുക്കുന്നതോടൊപ്പം തന്നെ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി മാസ്‌ക് ധരിക്കുകയും, അകലം പാലിക്കുകയും, കൈകള്‍ കഴുകുകയും ചെയ്യേണ്ടതാണ്.

English summary

Coronavirus: Post-Vaccination Mistakes That Put You At The Risk Of Getting Reinfected In Malayalam

Here in this article we are discussing about the post vaccination mistakes that put you at the risk of getting reinfectied. Take a look.
X
Desktop Bottom Promotion