For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കൂടുമ്പോള്‍ സ്വയം പ്രതിരോധം ഇങ്ങനെ

|

കൊറോണവൈറസിന് മുന്നില്‍ ഭീഷണിയായി നില്‍ക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണ് നാം ഓരോരുത്തരും. സ്വന്തം ആരോഗ്യത്തേക്കാള്‍ നമ്മുടെ ആരോഗ്യത്തിനും ജീവനും വില നല്‍കുന്നവരായാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. എന്നാലും രോഗത്തെ പൊരുതിത്തോല്‍പ്പിക്കുന്നതില്‍ തന്നെയാണ് നമ്മുടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും രാപകല്‍ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്.

കൊറോണ ആറ് തരം; ലക്ഷണങ്ങള്‍ ഇവയാണ്കൊറോണ ആറ് തരം; ലക്ഷണങ്ങള്‍ ഇവയാണ്

എന്നാല്‍ നമ്മള്‍ തന്നെ പ്രതിരോധിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളത് ശ്രദ്ധേയമാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്വന്തമായി തന്നെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിലവിലെ അവസ്ഥയില്‍ നമുക്ക് കൊറോണയെ പ്രതിരോധിക്കുന്നതിന് പൂര്‍ണമായും സാധിക്കില്ല എന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ അതുകൊണ്ട് തന്നെ മാസ്‌ക്, സാമൂഹിക അകലം, ഹസ്തദാനം, ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടു നില്‍ക്കല്‍ എന്നിവയെല്ലാം ശ്രദ്ധിച്ച് വളരെയധികം മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ രോഗത്തെ തടയുന്നതില്‍ നാം വിജയിച്ച് കഴിഞ്ഞു. ലോകം മൊത്തം രോഗം വ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എങ്ങോട്ടെങ്കിലും ഓടിപ്പോവുന്നതിനും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യമായ പ്രതിരോധം എടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

രോഗത്തെ നേരത്തെ തിരിച്ചറിയണം

രോഗത്തെ നേരത്തെ തിരിച്ചറിയണം

രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാരണം എനിക്ക് രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്, അതുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തുന്നില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് മാറ്റി രോഗത്തെ ചെറിയ ലക്ഷണങ്ങളാണെങ്കില്‍ കൂടി തിരിച്ചറിഞ്ഞ് ഗൗരവത്തോടെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. പ്രായോഗികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. രോഗത്തെ തിരിച്ചറിഞ്ഞ് അതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമ്മള്‍ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടതാണ്.

മനുഷ്യരെ അകറ്റുന്നത്

മനുഷ്യരെ അകറ്റുന്നത്

ഒരാള്‍ക്ക് രോഗബാധയുണ്ടെങ്കില്‍ അയാളെ മാനസികമായി പോലും അകറ്റുന്നതും അയാളോട് യാതൊരു ദയാദാക്ഷ്യണ്യമില്ലാതെ പെരുമാറുന്നതും അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയാണ്. സ്വന്തം എന്ന് പറയുന്ന ഒരു വ്യക്തിക്ക് രോഗം വന്നാല്‍ എങ്ങനെ നമ്മള്‍ അതിനെ പ്രതിരോധിക്കുന്നുവോ അത് പോലെ പ്രതിരോധിക്കുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കണം. രോഗത്തെയാണ് നമ്മള്‍ അകറ്റി നിര്‍ത്തേണ്ടത് രോഗികളെ അല്ല എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ എപ്പോഴും മുതിര്‍ന്നവരാണ്.

നാം അറിയാതെ രോഗവ്യാപനം

നാം അറിയാതെ രോഗവ്യാപനം

നമുക്കിടയിലേക്ക് രോഗം വ്യാപിച്ചത് എത്ര പെട്ടെന്നാണ് എന്നുള്ളത് നാമെല്ലാവരും കണ്ടതാണ്. ഇതിനെ പ്രതിരോധിക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും രോഗവ്യാപനത്തിന് ഉത്തരവാദികളാണ് എന്നുള്ളത് മറക്കരുത്. എപ്പോഴും മുകളില്‍ പറഞ്ഞത് പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗത്തെയും രോഗവ്യാപനത്തേയും പിടിച്ച് നിര്‍ത്താന്‍ സാധിക്കും എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നുണ്ട്. രോഗം മാറി നെഗറ്റീവ് ആയവരേയും വളരെയധികം കരുതലോടെ തന്നെ ചേര്‍ത്ത് പിടിക്കാന്‍ ശ്രദ്ധിക്കണം.

രോഗലക്ഷണം കണ്ടാല്‍

രോഗലക്ഷണം കണ്ടാല്‍

രോഗലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുമായി ഇടപഴകാതെ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. രോഗലക്ഷണം കണ്ടാല്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്.

വീണ്ടു രോഗസാധ്യത

വീണ്ടു രോഗസാധ്യത

കോവിഡ് ഒരു തവണ വന്നുപോയവരില്‍ വീണ്ടും രോഗലക്ഷണമുണ്ടാവുമോ എന്നുള്ളത് പലപ്പോഴും തിരിച്ചറിയാന്‍ പറ്റാത്ത കാര്യമാണ്. ഈ അടുത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം കോവിഡ് വന്നവരില്‍ ആന്റിബോഡികള്‍ കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട് എന്നുള്ളതാണ്. എന്നാല്‍ ഇതിന് യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഇല്ല എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഉത്കണ്ഠ പങ്കു വെക്കുന്നവര്‍ നിരവധിയാണെങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് ജീവിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഉറപ്പിച്ച് പറയുന്നത്.

English summary

Coronavirus In Kerala: How to Protect Yourself From Covid-19

Here in this article we are discussing about how to protect yourself from covid-19. Read on.
X
Desktop Bottom Promotion