For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: ആശങ്കയല്ല വേണ്ടത് ജാഗ്രത

|

ലോകമെങ്ങും പരക്കുന്ന കോറോണ വൈറസിന്റെ പിടിയില്‍ മലയാളികളും കുടുങ്ങിയപ്പോള്‍ ആരോഗ്യമന്ത്രി തന്നെ കേരളത്തില്‍ വൈറസിനെതിരേ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും അറിയിച്ച് വൈറസിനെ ചെറുക്കാനായി ചില നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Most read: സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കും കൊറോണ വൈറസ്

വേണ്ടത് ജാഗ്രത

വേണ്ടത് ജാഗ്രത

*സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. 20 സെക്കന്റോളം ഇത്തരത്തില്‍ സോപ്പിട്ട് കൈ നന്നായി കഴുകാന്‍ ശ്രദ്ദിക്കുക.

*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും പൊത്തിപ്പിടിക്കുക.

*കഴുകി ശുചിയാക്കാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്.

വേണ്ടത് ജാഗ്രത

വേണ്ടത് ജാഗ്രത

*പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

*അനാവശ്യമായ ആശുപത്രിയില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുക.

*രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.

*പനി, ചുമ തുടങ്ങിയ ലക്ഷങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാന്‍ ഒരുങ്ങാതെ ഉടന്‍ ഡോക്ടറെ കാണുക.

കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍

ആരോഗ്യമന്ത്രി അറിയിച്ച കണക്കനുസരിച്ച് കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ഏഴുപേര്‍ ഐസൊലേഷന്‍ വാര്‍ഡിലും. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. വീടുകളിലെത്തി നിരീക്ഷിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വാര്‍ഡ് കൗണ്‍സിലറുടെയും സഹായവും തേടാനൊരുങ്ങുന്നുണ്ട്.

2020 പുലര്‍ന്നത് വൈറസ് ഭീതിയില്‍

2020 പുലര്‍ന്നത് വൈറസ് ഭീതിയില്‍

ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31നാണ് ചില അസ്വാഭാവിക ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കകം രോഗികളുടെ എണ്ണം വര്‍ധിച്ചു. 2020 ജനുവരി 7ന് ഇതിനു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. വുഹാന്‍ സിറ്റിക്ക് അടുത്തുള്ള മത്സ്യ മാംസ മാര്‍ക്കറ്റ് ഈ പകര്‍ച്ച വ്യാധിക്ക് കാരണമായതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ആദ്യം കണ്ടെത്തിയിരുന്നു.

കണക്കുകള്‍ ഉയരുന്നു

കണക്കുകള്‍ ഉയരുന്നു

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ചൈനയില്‍ വൈറസ് ബാധിച്ചവരില്‍ ഇതുവരെ 16-21 ശതമാനം പേര്‍ കടുത്ത രോഗികളായിത്തീര്‍ന്നു. രോഗബാധിതരില്‍ 2-3 ശതമാനം പേര്‍ മരണപ്പെട്ടു. ചൈനയില്‍ ഇതിനകം മരിച്ചവരുടെ എണ്ണം 132 ആണ്. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 6,000 ആയി. വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും കൊറോണ വൈറസിനായി സ്‌ക്രീനിംഗ് വിപുലീകരിക്കുന്നുണ്ട്. ശാസ്ത്രജ്ഞര്‍ ഈ മാരക വൈറസിനെതിരേയുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ്. ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പേ തന്നെ രോഗം പകരുമെന്ന് ചൈനീസ് ആരോഗ്യമന്ത്രി പ്രസ്താവനയിറക്കിയിരുന്നു. ചൈനക്ക് പുറമേ 16ലധികം രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചത്.

എന്താണീ വൈറസ് ?

എന്താണീ വൈറസ് ?

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലുള്ള വൈറസുകളാണ് കൊറോണ വൈറസുകള്‍. ജലദോഷം, ന്യുമോണിയ, കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുടലിനെ ബാധിച്ചെന്നും വരാം. പക്ഷിമൃഗാദികളില്‍ കൂടിയാണ് കൊറോണ വൈറസ് പ്രധാനമായും പടരുന്നത്. ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു വഴി മനുഷ്യരിലേക്കും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസ് ബാധിച്ചാല്‍ സാധാരണ ജലദോഷം മുതല്‍ മാരകമായ ന്യൂമോണിയയുടെ പിടിയിലേക്കു വരെ മനുഷ്യര്‍ അകപ്പെടുന്നു. 20 വര്‍ഷത്തിനിടെ ലോകത്തെ ഞെട്ടിച്ച സാര്‍സ്, മേഴ്‌സ് എന്നീ പകര്‍ച്ച വ്യാധികളും കൊറോണ വൈറസ് കാരണമായുണ്ടായ രോഗങ്ങളാണ്.

ലക്ഷണങ്ങള്‍, ചികിത്സ

ലക്ഷണങ്ങള്‍, ചികിത്സ

വൈറസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങളാണ് പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവ. ന്യൂമോണിയ തുടങ്ങിയ മാരകമായ ഘട്ടങ്ങളിലേക്കും ഈ വൈറസ് മനുഷ്യനെ തള്ളിവിടുന്നതാണ്. രോഗം ബാധിച്ച ആളുകളുമായോ പക്ഷി മൃഗാദികളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. രോഗം വന്നവരെ ചികിത്സിക്കാന്‍ ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതും ഞെട്ടിക്കുന്നതാണ്. ലക്ഷണങ്ങള്‍ കണ്ടറിഞ്ഞ് പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്ന രീതി.

English summary

Coronavirus Diagnosis Symptoms and Prevention

Coronavirus is a virus that causes an infection in your nose, sinuses, or upper throat. Read about the symptoms, diagnosis, outbreaks, and treatment of coronavirus.
Story first published: Wednesday, January 29, 2020, 11:05 [IST]
X