Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
കൊവിഡ് ചിലരില്‍ ഏഴ് മാസത്തിനപ്പുറവും സജീവമെന്ന് പഠനം
കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ഇത് തിരിച്ച് വന്നു കൊണ്ടിരിക്കുകയാണ്. ഓരോ പ്രാവശ്യവും സംഭവിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് മൂലം ലോകം പെടാപാടിലായിരിക്കുകയാണ് എന്ന് തന്നെ നമുക്ക് പറയാം. എന്നാല്‍ കൊവിഡ് ബാധിച്ചവരായാലും രോഗമുക്തി നേടിയവരായാലും രോഗം വരാത്തവരായാലും നാം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് മാസ്‌ക് ധരിക്കുകയും, കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും വാക്‌സിന്‍ എടുക്കുന്നതിനും തന്നെയാണ്. ഇത് വഴിയെല്ലാം കൊവിഡിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും എന്നത് തന്നെയാണ് സത്യം.

എന്നാല്‍ ഇപ്പോള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് മാസങ്ങള്‍ക്ക് അപ്പുറവും ചിലരില്‍ കൊവിഡ് സജീവമായി നിലനില്‍ക്കുന്നുണ്ട് എന്നാണ് പഠനത്തില്‍ പറയുന്നത്. ഫ്രോണ്ടിയേഴ്സ് ഇന്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് COVID-19-ന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസ്, ചില മനുഷ്യശരീരങ്ങളില്‍ 232 ദിവസം വരെ, അതായത് 7 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കുമെന്ന് പറയുന്നുണ്ട്. ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോ (യുഎസ്പി), ബ്രസീലിലെ ഓസ്വാള്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ (ഫിയോക്രൂസ്) എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പഠനം ഇപ്രകാരം
പഠനത്തില്‍ 38 ബ്രസീലില്‍ നിന്നുള്ള രോഗം ബാധിച്ചവരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. അവര്‍ തുടര്‍ച്ചയായി രണ്ടോ മൂന്നോ തവണ RT-PCR നെഗറ്റീവായി പരിശോധിക്കുന്നത് വരെ പരിശോധന തുടര്‍ന്ന് കൊണ്ടിരുന്നു. മൂന്ന് കേസുകളില്‍, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും, SARS-CoV-2 അവരുടെ ശരീരത്തില്‍ 70 ദിവസത്തിലധികം തുടര്‍ച്ചയായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, SARS-CoV-2 ബാധിച്ച 8 ശതമാനം ആളുകള്‍ക്കും അണുബാധയുടെ അവസാന ഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ രണ്ട് മാസത്തിലധികം വൈറസ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സാധിക്കുമെന്ന നിഗമനത്തിലാണ് ഇവര്‍ എത്തിയത്.

പഠനം ഇങ്ങനെ
20 ദിവസത്തേക്ക് കോവിഡ് -19 ന്റെ നേരിയ ലക്ഷണങ്ങള്‍ കാണിച്ച 38 കാരനായ ഒരു വ്യക്തിയില്‍ വൈറസ് ശരീരത്തില്‍ തന്നെ സജീവമായി നിലനില്‍ക്കുകയും 232 ദിവസത്തേക്ക് മ്യൂട്ടേഷനുകള്‍ക്ക് വിധേയമാകുകയും ചെയ്തുവെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ അവസ്ഥയില്‍ അദ്ദേഹത്തിന് സാധാരണ ദിവസങ്ങള്‍ക്ക് ശേഷവും സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍, ഈ ഏഴ് മാസത്തിലുടനീളം അദ്ദേഹത്തില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരുമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൊവിഡിന് ശേഷവും മുന്‍പും എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം എന്ന് പറയുന്നത്.

പോസിറ്റീവ് ആയ വ്യക്തികള്‍
പോസിറ്റീവ് ആയ വ്യക്തികള്‍ അവരുടെ രോഗകാലാവധിയായ 14 ദിവസത്തിന് ശേഷവും ചിലരിലെങ്കിലും സജീവമായി വൈറസ് നിലനില്‍ക്കുന്നതിനുള്ള പഠനത്തിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. ഇത് മറ്റുള്ളവരെ രോഗം ബാധിക്കാനും സമൂഹ വ്യാപനത്തിന് കാരണമാകുന്നതിനും സാധ്യതയുണ്ടെന്ന് പഠനത്തിന്റെ പ്രധാന അന്വേഷകനായ പാവോള മിനോപ്രിയോ മുന്നറിയിപ്പ് നല്‍കി. നോവല്‍ വേരിയന്റുകള്‍, വൈറസിന്റെ ട്രാന്‍സ്മിസിബിലിറ്റി എന്നിവ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. SARS-CoV-2 ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം സജീവമായി തുടരാനാകും എന്നത് തന്നെയാണ് പ്രത്യേകത.

നെഗറ്റീവ് ആവുന്നതിന്
ഒരു കോവിഡ് രോഗിക്ക് നെഗറ്റീവ് പരിശോധന നടത്താന്‍ ഒരു മാസമെടുക്കുമെന്നും ചില കേസുകളില്‍ രോഗികള്‍ 71 മുതല്‍ 232 ദിവസം വരെ പോസിറ്റീവ് ആയി തുടരുമെന്നും മിനോപ്രിയോ പറഞ്ഞു. നേരിയ ലക്ഷണങ്ങളുള്ള രോഗികളില്‍ പോലും പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം COVID-19 വൈറസ് സജീവമായി തുടരുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് രോഗം ബാധിച്ച് ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് ചെയ്യുന്നവരിലും പോസിറ്റീവ് എന്ന ഫലം കാണിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അലസമായി എടുക്കുന്നത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

മറ്റൊരു പഠനം
എക്സെറ്റര്‍ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, കോവിഡ് ബാധിതരായ 10 പേരില്‍ ഒരാള്‍ക്ക് 10 ദിവസത്തിലധികം രോഗബാധയുണ്ടായിരിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ പ്രസിദ്ധീകരിച്ച പഠനം, പങ്കെടുത്തവരില്‍ 13 ശതമാനം പേരും (ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ ടെസ്റ്റുകളില്‍ പോസിറ്റീവ് ആയ 176 പേര്‍ ഉള്‍പ്പെടുന്നു) 10 ദിവസത്തിന് ശേഷവും ക്ലിനിക്കലി പ്രസക്തമായ അളവിലുള്ള വൈറസുകള്‍ ഇവരിലുണ്ടെന്ന് കണ്ടെത്തി. അവരില്‍ ചിലര്‍ 68 ദിവസം വരെ ഈ നിലയില്‍ തന്നെ തുടര്‍ന്നിരുന്നു.

മറ്റൊരു പഠനം
2021 ജൂണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോയുടെ മെഡിക്കല്‍ സ്‌കൂളിലെ (എഫ്എം-യുഎസ്പി) ഗവേഷകരും കുറഞ്ഞത് 218 ദിവസമെങ്കിലും നീണ്ടുനിന്ന ഒരു അണുബാധയെക്കുറിച്ച് അവരുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 40 വയസ്സുള്ള രോഗ ബാധിതനായ വ്യക്തി COVID-19 ബാധിക്കുന്നതിനുമുമ്പ് ക്യാന്‍സറിനുള്ള ചികിത്സയ്ക്ക് വിധേയനായിരുന്നു. ഇതെല്ലാം രോഗബാധിതരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് ഗുരുതരമാവുന്നത്. ഇന്ത്യയിലെ നിലവിലെ ക്വാറന്റീന്‍ കാലാവധി എന്ന് പറയുന്നത് ഏഴ് ദിവസമാണ്.



Click it and Unblock the Notifications











