For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പിന്നാലെ ഭീതിയുയര്‍ത്തി കോംഗോ പനി

|

കൊവിഡ് 19 മൂലം ലോകമാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് അടുത്ത ഭീഷണിയുമായി കോംഗോ പനി. കോംഗോ പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം എന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോംഗോ പനി എന്നാല്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കോംഗോ പനികൂടി എത്തുന്നത് എന്നത് തന്നെയാണ് സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കുന്നത്.

സാധാരണ പനിയും കൊവിഡും വ്യത്യാസം ഇതാണ്സാധാരണ പനിയും കൊവിഡും വ്യത്യാസം ഇതാണ്

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത ഇപ്പോഴുള്ളത്. രോഗം ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോഴത്തേത് എന്നത് തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും. അതുകൊണ്ട് തന്നെ ഭരണകൂടം ഇപ്പോള്‍ രോഗം പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കോംഗോ പനി എന്നാല്‍ എന്ത്?

കോംഗോ പനി എന്നാല്‍ എന്ത്?

കോംഗോ പനി എന്നാല്‍ എന്താണ് എന്ന് പലര്‍ക്കും അറിയുന്നില്ല. പ്രത്യേക തരം ചെള്ളുകളില്‍ നിന്ന് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും ആണ് രോഗം പകരുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പെട്ടെന്നാണ് രോഗം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ രോഗബാധിതരായ മൃഗങ്ങളുടെ മാംസം കഴിക്കുന്നതിലൂടെ പലപ്പോഴും മനുഷ്യരിലേക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളെര കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കോംഗോ പനി എന്നാല്‍ എന്ത്?

കോംഗോ പനി എന്നാല്‍ എന്ത്?

കോംഗോ വൈറസിന്റെ ആതിഥേയരില്‍ കന്നുകാലികള്‍, ആടുകള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ തുടങ്ങി നിരവധി കാട്ടുമൃഗങ്ങളും രോഗബാധിതരാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പല പക്ഷികളും അണുബാധയെ പ്രതിരോധിക്കുന്നവയാണ്. രോഗം ബാധിച്ച ചെള്ളുകളുടെ കടിയാല്‍ മൃഗങ്ങള്‍ രോഗബാധിതരാകുകയും വൈറസ് ബാധിച്ച് ഒരാഴ്ചയോളം രക്തത്തില്‍ ഇവ തുടരുകയും ചെയ്യുന്നു. ഈ മൃഗത്തെ മറ്റൊരു ചെള്ള് കടിക്കുമ്പോള്‍ ഇത് മറ്റ് മൃഗങ്ങളിലേക്ക ്ബാധിക്കുന്നു.

പകരുന്നത് എങ്ങനെ?

പകരുന്നത് എങ്ങനെ?

കോംഗോ വൈറസ് എങ്ങനെ ആളുകളിലേക്ക് പകരുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അണുബാധയുള്ള മൃഗങ്ങളുടെ രക്തം അല്ലെങ്കില്‍ ടിഷ്യൂകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ മാംസത്തിന് ഉപയോഗിക്കുന്ന സമയത്തും കന്നു കാലികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കന്നുകാലി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരായ കാര്‍ഷിക തൊഴിലാളികള്‍, അറവുശാല തൊഴിലാളികള്‍, മൃഗഡോക്ടമാര്‍ എന്നിവരില്‍ ഭൂരിഭാഗവും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പകരുന്നത് എങ്ങനെ?

പകരുന്നത് എങ്ങനെ?

രോഗം ബാധിച്ചവരുടെ രക്തം, സ്രവങ്ങള്‍, അവയവങ്ങള്‍ അല്ലെങ്കില്‍ മറ്റ് ശാരീരിക ദ്രാവകങ്ങള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിലൂടെ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാവുന്നതാണ്. അണുബാധകളിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ പരിഹാരം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നൈറോവൈറസ്

നൈറോവൈറസ്

കന്നു കാലികളില്‍ കണ്ട് വരുന്ന നൈറോവൈറസ് ആണ് രോഗകാരിയായി മാറുന്നത്. അതുകൊണ്ട് തന്നെ കന്നുകാലികളുമായി ഇടപഴകുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ചെള്ളിന്റെ കടിയേറ്റാല്‍ രോഗബാധയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്തൊക്കെയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. കോവിഡിനേക്കാള്‍ അപകടകാരിയാണ് കോംഗോ വൈറസ് എന്നുള്ളതാണ് സത്യം.

അടയാളങ്ങളും ലക്ഷണങ്ങളും

അടയാളങ്ങളും ലക്ഷണങ്ങളും

ഇന്‍കുബേഷന്‍ കാലയളവിന്റെ ദൈര്‍ഘ്യം വൈറസ് ബാധിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. ഇന്‍കുബേഷന്‍ കാലാവധി സാധാരണയായി ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ്, പരമാവധി ഒമ്പത് ദിവസം. രോഗം ബാധിച്ച രക്തവുമായോ ടിഷ്യൂകളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇന്‍കുബേഷന്‍ കാലാവധി സാധാരണയായി അഞ്ച് മുതല്‍ ആറ് ദിവസമാണ്.

അടയാളങ്ങളും ലക്ഷണങ്ങളും

അടയാളങ്ങളും ലക്ഷണങ്ങളും

രോഗികളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൃത്യമായി സ്റ്റെര്‍ലൈസ് ചെയ്തില്ലെങ്കില്‍ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷീരകര്‍ഷകര്‍, അറവ് ശാലയില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ശരാശരി മരണ നിരക്ക് 10-40%വരെയാണ്. രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ 9 ദിവസത്തിനുള്ളില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് കോംഗോ പനിയുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, നടുവേദന, തലവേദന, പ്രകാശത്തോടുള്ള സംവേദനക്ഷമത കൂടുന്നത്ത എല്ലാം രോഗ ലക്ഷണങ്ങളാണ്. ഇത് രോഗത്തിന്റെ ആരംഭം എന്നാണ് പറയുന്നത്. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടവേദന എന്നിവ നേരത്തേ ഉണ്ടാകാം, തുടര്‍ന്ന ഇത് ശക്തി പ്രാപിച്ച് മാനസികാവസ്ഥയില്‍ മാറ്റവും ആശയക്കുഴപ്പവും ഉണ്ടാകാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും വൃക്ക തകരാറുകളിലേക്കോ അല്ലെങ്കില്‍ കരള്‍ സംബന്ധമായ അസ്വസ്ഥതകളിലേക്കോ ശ്വാസതടസ്സത്തിലേക്കോ നിങ്ങളെ എത്തിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇത് കൂടാതെ സാധാരണയായി ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളും ഇതോടൊപ്പം അനുഭവപ്പെടുന്നുണ്ട്. കഠിനമായ രോഗികള്‍ക്ക് അഞ്ചാം ദിവസത്തിന് ശേഷം വൃക്ക തകരാറിലാകുകയോ പെട്ടെന്നുള്ള കരള്‍ തകരാര്‍ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയോ അനുഭവപ്പെടാവുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ ശ്ര്ദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗനിര്‍ണയം നടത്തേണ്ടത്

രോഗനിര്‍ണയം നടത്തേണ്ടത്

രോഗത്തേക്കാള്‍ എങ്ങനെ രോഗനിര്‍ണയം നടത്തണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്‍സൈം-ലിങ്ക്ഡ് ഇമ്യൂണോസോര്‍ബന്റ് അസ്സേ (എലിസ); ആന്റിജന്‍ ടെസ്റ്റ്, സെറം ന്യൂട്രലൈസേഷന്‍; റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പോളിമറേസ് ചെയിന്‍ പ്രതികരണം (ആര്‍ടി-പിസിആര്‍) പരിശോധന എന്നിവയെല്ലാമാണ് രോഗനിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. രക്തത്തിലോ ടിഷ്യു സാമ്പിളിലോ വൈറസ് അല്ലെങ്കില്‍ ആര്‍എന്‍എ കണ്ടെത്തല്‍ വഴി ഈ വ്യക്തികളില്‍ രോഗനിര്‍ണയം സാധ്യമാണ്.

പ്രതിരോധവും നിയന്ത്രണവും

പ്രതിരോധവും നിയന്ത്രണവും

മൃഗങ്ങളിലും ചെള്ളുകളിലും ഇതുണ്ടാക്കുന്ന ചെള്ളുകളെ നിയന്ത്രിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ചെള്ളുകളില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗബാധ ഉണ്ടാവുന്ന കാര്യം പലപ്പോഴും സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ്. വളര്‍ത്തുമൃഗങ്ങളില്‍ അണുബാധ സാധാരണയായി പ്രകടമാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ മൃഗങ്ങളിലും ചെള്ളുകളിലും കോംഗോ അണുബാധ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് നാം കൈകാര്യം ചെയ്യുന്ന മൃഗങ്ങളിലെ ചെള്ളിനെ ഇല്ലാതാക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

English summary

Congo Fever Causes, Symptoms, Treatment and Precautions in Malayalam

Here in this article we are discussing about the congo fever causes , symptoms, treatment and precautions in malayalam. Take a look.
X
Desktop Bottom Promotion