For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്തെ ഈ സ്ഥിരം വില്ലന്‍മാരെ അറിയൂ

|

ശൈത്യകാലത്തെ തണുപ്പുള്ള പ്രഭാതവും നനുനനുത്ത കാലാവസ്ഥയുമൊക്കെ നമുക്ക് പ്രിയപ്പെട്ടതാകാം. അത്തരം സമയങ്ങള്‍ നാം ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ശൈത്യകാലത്തിന് ഇത്തരം കുളര്‍മകള്‍ മാത്രമല്ല ഉള്ളത്, ചില പ്രത്യാഘാതങ്ങള്‍ കൂടിയുണ്ട്. ഈ കാലാവസ്ഥ പൂര്‍ണ്ണ ആരോഗ്യത്തോടെ ആസ്വദിക്കാന്‍ ചില ആരോഗ്യ ധാരണകള്‍ കൂടി വേണം.

Most read: ആരോഗ്യത്തോടെയിരിക്കാം ശൈത്യകാലത്ത്Most read: ആരോഗ്യത്തോടെയിരിക്കാം ശൈത്യകാലത്ത്

ശൈത്യകാലം രോഗങ്ങളുടെ കാലം കൂടിയാണ്. അന്തരീക്ഷം തണുക്കുമ്പോള്‍ ശരീരത്തിന്റെ ചൂട് സാധാരണയായി കുറയുന്നു. ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നു. ഈ മാറ്റം നിരവധി രോഗങ്ങളിലൂടെ നിങ്ങളില്‍ പ്രകടമാകുന്നു. ചില ആളുകള്‍ക്ക് ശൈത്യകാലത്തെ സാധാരണ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെങ്കിലും മിക്കവര്‍ക്കും മുന്‍കരുതലുകള്‍ വഴി ഒഴിവാക്കാവുന്നതാണ്. ഇന്ത്യയില്‍ കണ്ടുവരുന്ന ചില സാധാരണ ശൈത്യകാല രോഗങ്ങള്‍ ഏതൊക്കെയെന്ന് നമുക്കിവിടെ നോക്കാം.

ജലദോഷവും പനിയും

ജലദോഷവും പനിയും

ധാരണയ്ക്ക് വിരുദ്ധമായി തണുപ്പുകാലത്ത് താപനില കുറയുന്നതിന്റെ നേരിട്ടുള്ള ഫലമല്ല പനിയുടെ ലക്ഷണങ്ങള്‍. രോഗപ്രതിരോധ സംവിധാനത്തിന്റെ ഫലമായി ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ സംബന്ധമായ പനിയും ജലദോഷവും പലരും അനുഭവിക്കുന്നു. ശൈത്യകാലത്ത് താപനില കുറയാന്‍ തുടങ്ങുമ്പോള്‍ ശരീരം സ്വാഭാവികമായും സാധാരണ ശരീര താപനില നിയന്ത്രിക്കുന്നതിന് അധികമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇതൊഴിവാക്കാന്‍ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിന് ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തെ ചൂടുപിടിപ്പിക്കാന്‍ സഹായിക്കുന്ന തരം വസ്ത്രങ്ങള്‍ ധരിക്കുക. വായുവിലൂടെയാണ് ഇന്‍ഫ്‌ളുവന്‍സ സാധാരണയായി പകരുന്നത്. അതിനാല്‍ തണുത്ത കാറ്റടിക്കുന്നതില്‍ നിന്ന് രക്ഷനേടുക.

ചുമ, തൊണ്ടവേദന

ചുമ, തൊണ്ടവേദന

ശൈത്യകാലത്തെ പൊടി, വരള്‍ച്ച, തണുത്ത കാറ്റ് എന്നിവയെല്ലാം ചുമയുടെ കാരണങ്ങളാകുന്നു. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എല്ലായ്‌പ്പോഴും ഹെല്‍മെറ്റ് ധരിക്കുക, സ്ത്രീകള്‍ സ്‌കാര്‍ഫുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. തണുത്ത പാനീയങ്ങള്‍ കഴിക്കുന്നത് തൊണ്ടയിലെ അണുബാധയ്ക്ക് വഴിവയ്ക്കുന്നു. ഭക്ഷണം ചൂടാക്കി ഉപയോഗിക്കുക.

ചെവി വേദന

ചെവി വേദന

ശൈത്യകാലത്തെ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളുടെ പരിണിത ഫലമായി വരാവുന്ന മറ്റൊരസുഖമാണ് ചെവി വേദന. മധ്യ ചെവിയില്‍ ദ്രാവകം വര്‍ദ്ധിക്കുന്നതിനാലാണ് ചെവിയില്‍ അണുബാധ ഉണ്ടാകുന്നത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഇതില്‍ നിന് മുക്തമാകാനുള്ള വഴി.

തലവേദന

തലവേദന

ശൈത്യകാലത്തെ തണുത്ത കാറ്റ് നിങ്ങളുടെ തലയ്ക്ക് പണിതന്നേക്കാം. തണുപ്പില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കാലങ്ങളില്‍ തലവേദന പതിവാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മഫ്‌ളറോ, സ്‌കാര്‍ഫോ ഉപയോഗിക്കു. ഇരുചക്ര വാഹനം ഓടിക്കുന്നവരിലാണ് ഇത്തരം തലവേദന കൂടുതലായി കണ്ടുവരുന്നത്. തുടര്‍ച്ചയായ തലവേദന ഒഴിവാക്കാന്‍ എപ്പോഴും ഹെല്‍മെറ്റ് ധരിക്കുന്നത് നല്ലതാണ്.

ചെങ്കണ്ണ്

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് മാത്രമല്ല ശൈത്യകാലത്തും കണ്ണിനെ സാധാരണയായി ബാധിക്കുന്ന അസുഖമാണ് ചെങ്കണ്ണ്. വൈറസുകള്‍, ബാക്ടീരിയകള്‍, അലര്‍ജികള്‍ എന്നിവ കാരണം നിങ്ങളുടെ കണ്ണ് കലങ്ങി ചുവപ്പുനിറമാകുന്നതാണ് ചെങ്കണ്ണ് അല്ലെങ്കില്‍ കണ്‍ജക്ടിവിറ്റിസ്. ഇത് ഏത് തരത്തിലുള്ളതാണെന്നതിനനുസരിച്ച് പകര്‍ച്ചവ്യാധിയുമാകാം. നിങ്ങള്‍ക്ക് ചെങ്കണ്ണുണ്ടെങ്കില്‍ പതിവായി കൈകഴുകുന്നത് ഉറപ്പാക്കുക. നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് പരമാവധി കുറക്കാനും ശ്രദ്ധിക്കണം.

ചര്‍മ്മത്തിന് ചൊറിച്ചില്‍

ചര്‍മ്മത്തിന് ചൊറിച്ചില്‍

മൃദുവായ ചര്‍മ്മമുള്ള ധാരാളം ആളുകള്‍ക്ക് ശൈത്യകാലത്ത് ചൊറിച്ചില്‍ ഉണ്ടാകുന്നത് സാധാരണയാണ്. കുറഞ്ഞ ഈര്‍പ്പമുള്ള തണുത്ത താപനില ഇതിന് കാരണമാകുന്നു. ദിവസവും രാത്രി ശരീരത്തില്‍ വെളിച്ചെണ്ണ, ഒലിവ് അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ പുരട്ടുക എന്നതാണ് ഇത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

സന്ധി വേദന

സന്ധി വേദന

ശൈത്യകാലത്തെ സന്ധിവേദനയ്ക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എങ്കിലും, ശൈത്യകാലത്ത് വേദന അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. സന്ധിവേദനയില്‍ നിന്ന് മോചനം നേടാന്‍ ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്തുക. ചൂടു പകരുന്ന വസ്ത്രങ്ങള്‍ ധരിക്കുക. കാലിന് കൂടുതല്‍ സംരക്ഷണം നല്‍കുക. ശൈത്യകാലത്ത് പേശികളുടെ തളര്‍ച്ചയും കാഠിന്യവും ഒഴിവാക്കാനായി വ്യായാമം ചെയ്യുക. ശരീരം സൂര്യപ്രകാശം കൊള്ളിക്കുക.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍

ശൈത്യകാലത്ത് വായു തന്മാത്രകള്‍ കനംകുറഞ്ഞതും കൂടുതല്‍ നിയന്ത്രിതവുമാകുന്നു. ഇതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ എന്നിവ അനുഭവിക്കുന്നവര്‍ക്ക് തണുത്ത താപനിലയുള്ള ശൈത്യകാലത്ത് ശ്വസിക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. ഇത്തരം അസുഖമുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുഖവും നെഞ്ചും അധികം കാറ്റ് തട്ടിക്കാതെ ശ്രദ്ധിക്കുക. ഊഷ്മള വസ്ത്രങ്ങള്‍ ധരിക്കുക. രാത്രികാലങ്ങളില്‍ വീടിന്റെ വാതിലും ജനലുമൊക്കെ അടച്ച് തണുപ്പിനെ പ്രതിരോധിക്കുക.

ഹൃദയാഘാതം

ഹൃദയാഘാതം

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കഠിനമായ സമയമാണ് ശൈത്യകാലം. ഹൃദയാഘാതത്തിന്റെ പ്രധാന സീസണുകളിലൊന്നാണ് ശൈത്യകാലമെന്ന് മിക്കവര്‍ക്കും അറിവില്ലാത്ത വസ്തുതയാണ്. അന്തരീക്ഷ താപനില കുറയുമ്പോള്‍ ധമനികള്‍ ചുരുങ്ങുകയും ഹൃദയം രക്തം പമ്പ് ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. 30 വയസ്സിനു മുകളിലുള്ളവര്‍ ശൈത്യകാലത്ത് തളര്‍ച്ചയ്ക്ക് ഇടവരാതെ നോക്കണെമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ, ശൈത്യകാലത്ത് ഭക്ഷണം അമിതമായി കഴിക്കാതെ വിറ്റാമിന്‍ സമ്പുഷ്ടമായി മിതമായ അളവില്‍ മാത്രം കഴിക്കുക.

English summary

Common Winter Diseases

Here is the list of most common winter diseases. Take a look.
Story first published: Monday, December 2, 2019, 18:18 [IST]
X
Desktop Bottom Promotion