For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

|

നമ്മുടെ നാട്ടില്‍ത്തന്നെ ആയിരക്കണക്കിന് ആളുകള്‍ പ്രമേഹമുണ്ടെന്ന് അറിയാതെ ജീവിക്കുന്നവരാണ്. വളരെ ലളിതമായ രക്തപരിശോധനയിലൂടെ പ്രമേഹം കണ്ടെത്താമെന്നിരിക്കെയാണിത്. പലരും അവര്‍ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നത് മറ്റെന്തെങ്കിലും അസുഖങ്ങള്‍ക്കായി ചികിത്സ തേടുമ്പോഴായിരിക്കാം. ഒരു പരിധിവരെ തടയാവുന്ന രോഗമായിരുന്നിട്ടു കൂടി ദിനംപ്രതി നിരവധി പേര്‍ പ്രമേഹത്തിന്റെ പിടിയിലാവുന്നു.

Most read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

കേരളത്തില്‍ ഏകദേശം 20 ശതമാനത്തോളം മുതിര്‍ന്നവരില്‍ പ്രമേഹം കണ്ടുവരുന്നു. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. പലര്‍ക്കും രോഗം മൂര്‍ച്ഛിക്കുന്നതിന് ഒരു കാരണം പ്രമേഹത്തെ നിസ്സാരമായി കാണുന്നതുകൊണ്ടാണ്‌. പ്രമേഹം പിടിപെട്ടാല്‍ പഞ്ചസാര ഉപയോഗം കുറയ്ക്കും എന്നതല്ലാതെ പലരും രോഗം തടയാനായി കാര്യമായ മാറ്റമൊന്നും വരുത്തുന്നുമില്ല. അവര്‍ രോഗത്തിന്റെ ഗൗരവം മനസിലാക്കുന്നത് ചിലപ്പോള്‍ ഹൃദയമോ വൃക്കകളോ ഒക്കെ തകരാറിലാകുമ്പോഴായിരിക്കും. പ്രമേഹത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും രോഗത്തെ സങ്കീര്‍ണ്ണമാക്കുന്നത്. ഈ രോഗത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്.

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: മധുരം കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുന്നു

സത്യം: ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക (ജി.ഐ) ഉള്ള ഏത് ഭക്ഷണത്തിനും നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് ഉയര്‍ത്താന്‍ കഴിയും. നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ഭക്ഷണം സമന്വയിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇത് പ്രമേഹത്തിന് കാരണമായേക്കാം.

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: അമിതഭാരമുള്ളവര്‍ക്ക് പ്രമേഹമുണ്ടാകുന്നു

സത്യം: അമിത ഭാരം, അമിതവണ്ണം എന്നിവ തീര്‍ച്ചയായും പ്രമേഹത്തിനുള്ള അപകട ഘടകങ്ങളാണ്. എന്നാല്‍, അമിതഭാരമുള്ളത് നിങ്ങളെ യാന്ത്രികമായി പ്രമേഹരോഗിയാക്കില്ല. വാസ്തവത്തില്‍, അമിതഭാരമുള്ളത് രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പി.സി.ഒ.എസ് മുതലായ മറ്റ് രോഗങ്ങള്‍ക്കും ഒരു അപകട ഘടകമാണ്. അതേസമയം, അമിതഭാരമില്ലാത്ത ആളുകള്‍ക്കും പ്രമേഹം പിടിപെടാം.

Most read:ഈ ഭക്ഷണം തൊട്ടുപോകരുത് പ്രമേഹരോഗികള്‍Most read:ഈ ഭക്ഷണം തൊട്ടുപോകരുത് പ്രമേഹരോഗികള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: പ്രമേഹമുള്ളവര്‍ മധുരം കഴിക്കാന്‍ പാടില്ല

സത്യം: നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ആരോഗ്യമുള്ളിടത്തോളം കാലം നിങ്ങള്‍ക്ക് എന്തും കഴിക്കാം. കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ മിതമായ അളവില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. മധുരപലഹാരങ്ങള്‍ ആരുടെയും ആരോഗ്യത്തിന് നല്ലതല്ല, അതിനാല്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കിലും ഇല്ലെങ്കിലും ഇവ പരിമിതപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക.

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: പ്രമേഹമുണ്ടെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ കഴിയില്ല

സത്യം: അരിയാഹാരം പോലുള്ള കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളില്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാലാണ് നിങ്ങള്‍ക്ക് പ്രമേഹമുണ്ടാകുമ്പോള്‍ അവ കഴിക്കാന്‍ കഴിയില്ലെന്ന് കരുതപ്പെടുന്നത്. എന്നാല്‍, സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കാവുന്നതാണ്. അതിനാല്‍, നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ച് ഇതിന്റെ അളവ് തീരുമാനിക്കുക.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: പ്രമേഹമുള്ളവര്‍ക്ക് പതിവായി രോഗം പിടിപെടുന്നു

സത്യം: പ്രമേഹം ഉള്ളതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് ചുമ, ജലദോഷം, പനി അല്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ വരാന്‍ സാധ്യതയില്ല. എന്നാല്‍ മറ്റേതെങ്കിലും രോഗം പിടിപെടുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കും. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ഈ രോഗങ്ങള്‍ കൂടുതല്‍ കഠിനമാകാനും സാധ്യതയുണ്ട്.

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: പ്രമേഹം ചികിത്സിച്ചു ഭേദമാക്കാം

സത്യം: ചികിത്സയില്ലാത്ത ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. എന്നിരുന്നാലും, സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ ഈ അവസ്ഥ നിങ്ങള്‍ക്ക് ഫലപ്രദമായി കുറച്ചുനിര്‍ത്താവുന്നതാണ്.

Most read:പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?Most read:പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

മിഥ്യ: ഇന്‍സുലിന്‍ എടുക്കുന്നത് ഉയര്‍ന്ന പ്രമേഹമുള്ളവരാണ്

സത്യം: പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗപ്രതിരോധ തകരാറുമൂലം ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍, പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കാന്‍ ഓറല്‍ മരുന്നുകള്‍ അനുയോജ്യമല്ല. അത്തരം രോഗികള്‍ക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമാണ്.

English summary

Common Myths And Facts About Diabetes in Malayalam

Read on some interesting facts and common myths about diabetes in Malayalam.
X
Desktop Bottom Promotion