For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

|

ഇന്ന് ആരോഗ്യരംഗത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് മാനസികാരോഗ്യമാണ്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സവിശേഷമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നത്തെക്കാലത്ത് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ അഞ്ചില്‍ ഒരാളും ദുഃഖമോ ഉത്കണ്ഠയോ പോലുള്ള പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു. പല സ്ത്രീകള്‍ക്കും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പ്രയാസമാണ്, മാത്രമല്ല അവ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

Most read: മഴക്കാലത്തെ തണുപ്പ് സന്ധികള്‍ക്ക് പ്രശ്‌നം; സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: മഴക്കാലത്തെ തണുപ്പ് സന്ധികള്‍ക്ക് പ്രശ്‌നം; സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചില മാനസികാരോഗ്യ അവസ്ഥകള്‍ സ്ത്രീകളില്‍ കൂടുതലായി സംഭവിക്കുകയും ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയെ ബാധിക്കുകയും ചെയ്യും. വിഷാദം, ഭക്ഷണ പ്രശ്‌നങ്ങള്‍, സ്വയം ഉപദ്രവിക്കല്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാം. സ്ത്രീകള്‍ നേരിടുന്ന ഏറ്റവും സാധാരണമായ മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും അവ മറികടക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

വിഷാദം

വിഷാദം

സ്ത്രീകള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ ഇരട്ടിയാണ്. ഒബ്സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍, സോഷ്യല്‍ ഫോബിയകള്‍ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകള്‍ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും, സ്ത്രീകള്‍ക്ക് പാനിക് ഡിസോര്‍ഡര്‍, പൊതുവായ ഉത്കണ്ഠ, പ്രത്യേക ഭയങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ ഇരട്ടിയാണ്.

പെരിനാറ്റല്‍ ഡിപ്രഷന്‍

പെരിനാറ്റല്‍ ഡിപ്രഷന്‍

ഒരു കുഞ്ഞ് ജനിക്കുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവമാണ്. ചില സ്ത്രീകള്‍ക്ക് ഇത് പോസ്റ്റ്-പാര്‍ട്ടം ഡിപ്രഷന്‍ (ജനനത്തിനു ശേഷം) അല്ലെങ്കില്‍ ഗര്‍ഭകാലത്തെ വിഷാദം എന്നിവയ്ക്ക് കാരണമാകും. പെരിനാറ്റല്‍ ഡിപ്രഷന്‍ ബലഹീനതയുടെ ലക്ഷണമല്ല. ഇത് നിയന്ത്രിക്കാനായി കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ തേടുക. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ഒരു മെഡിക്കല്‍ വിദഗ്ധന്റെ സഹായം തേടുക.

Most read:തൈറോയ്ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രംMost read:തൈറോയ്ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രം

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

ഓരോ സ്ത്രീയുടെയും ആര്‍ത്തവവിരാമ അനുഭവം അദ്വിതീയമാണെങ്കിലും, പല സ്ത്രീകള്‍ക്കും അവരുടെ ആര്‍ത്തവവിരാമത്തിന് പുറമേ മറ്റു ലക്ഷണങ്ങളും കാണുന്നു. ശരീരം പലവിധത്തിലുള്ള മാറ്റത്തിലൂടെ കടന്നുപോകുന്നു. നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, മാനസികാവസ്ഥ, ഉത്കണ്ഠ, തളര്‍ച്ച എന്നിവ ഉദാഹരണങ്ങളാണ്.

ട്രോമ

ട്രോമ

കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏകദേശം 20% സ്ത്രീകള്‍ക്കും അവരുടെ ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനമോ അതിനുള്ള ശ്രമമോ ഉണ്ടായിരുന്നിരിക്കാം എന്നാണ്. ഇത് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഭക്ഷണ തകരാറുകള്‍

ഭക്ഷണ തകരാറുകള്‍

കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ 85 ശതമാനവും അനോറെക്‌സിയ, ബുളിമിയ കേസുകളും 65 ശതമാനം സ്ത്രീകള്‍ ഭക്ഷണ തകരാറുകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നുമാണ്. സ്ത്രീകള്‍ എപ്പോഴും അവരുടെ ശരീരഭാരത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇത് ഒരു തികഞ്ഞ ശരീര പ്രതിച്ഛായയെക്കുറിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കുകയും അങ്ങനെ അവരുടെ മാനസികാരോഗ്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

Most read:കാന്‍സര്‍ തടയാന്‍ സഹായിക്കും ഈ ആയുര്‍വേദ സസ്യങ്ങള്‍Most read:കാന്‍സര്‍ തടയാന്‍ സഹായിക്കും ഈ ആയുര്‍വേദ സസ്യങ്ങള്‍

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്

നിങ്ങള്‍ക്ക് ആളുകളുമായുള്ള ബന്ധം തകരാറിലാകുകയോ സ്വയം നെഗറ്റീവ് ചിന്ത വരികയോ അല്ലെങ്കില്‍ ശാരീരികമായി സ്വയം പരിപാലിക്കുന്നില്ലെങ്കിലോ ഒരു വിദഗ്ധന്റെ സഹായം തേടേണ്ടതാണ്. നിങ്ങള്‍ക്ക് നിരാശയോ ആത്മഹത്യാ ചിന്തകളോ ലഹരി പദാര്‍ത്ഥങ്ങളോടുള്ള ആസക്തി വളരുന്നുണ്ടെങ്കിലോ ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സഹായം തേടാം.

ഇന്ത്യയിലെ മാനസികാരോഗ്യ കണക്കുകള്‍

ഇന്ത്യയിലെ മാനസികാരോഗ്യ കണക്കുകള്‍

കണക്കുകള്‍ പ്രകാരം, കുറഞ്ഞത് 25% സ്ത്രീകളെങ്കിലും വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നു. എന്നാല്‍ സാമൂഹ്യഭയവും കുടുംബ പിന്തുണയുടെ അഭാവവും കാരണം അവര്‍ വളരെ അപൂര്‍വമായി മാത്രമേ മാനസികരോഗ വിദഗ്ധരുടെ സഹായം തേടാറുള്ളൂ. സ്ത്രീകള്‍ അവരുടെ ആരോഗ്യപ്രശ്‌നങ്ങളെ അവഗണിക്കുകയും കടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ വിവാഹിതരായ മൂന്നില്‍ രണ്ട് സ്ത്രീകളെയും ഗാര്‍ഹിക പീഡനം ബാധിക്കുന്നു. പ്രസവാനന്തര വിഷാദം സാധാരണയായി പുതിയ അമ്മമാരില്‍ കാണപ്പെടുന്നു, അവരില്‍ 50-80% പേരെയും ഇത് ബാധിക്കുന്നു. സ്ത്രീകളുടെ മാനസികാരോഗ്യം പരിഹരിക്കുന്നതിന് അവബോധവും പരിശീലനവും മെഡിക്കല്‍ ഇടപെടലുകളും പ്രധാനമാണ്.

Most read:ഈ മോശം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നേടാം രാത്രിയില്‍ നല്ല ഉറക്കംMost read:ഈ മോശം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നേടാം രാത്രിയില്‍ നല്ല ഉറക്കം

സ്ത്രീകളില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍

സ്ത്രീകളില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍

എപ്പോഴും സന്തോഷത്തോടെ കാണുക എന്നത് മാത്രമല്ല നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണമം. നല്ല മാനസികാരോഗ്യമുള്ള സ്ത്രീകള്‍ക്ക് സന്തോഷവും സങ്കടവും രോഷവും ഉത്സാഹവും ഉചിതമായ രീതിയില്‍ അനുഭവിക്കാന്‍ കഴിയും. നിങ്ങളുടെ മാനസികാരോഗ്യം നല്ല നിലയില്‍ നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ വഴികള്‍ ഇതാ:

* സ്വന്തം കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക.

* പതിവായി വ്യായാമം ചെയ്യുക.

* ധ്യാനം പരിശീലിക്കുക.

* ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുക.

* ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരുടെ സഹായം തേടുക.

* നിങ്ങളെയും മറ്റുള്ളവരെയും കുറിച്ച് നല്ല കാര്യങ്ങള്‍ പറയുക.

* പുതിയ സുഹൃത്തുക്കളെയും ബന്ധങ്ങളെയും ഉണ്ടാക്കുക.

* നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക.

English summary

Common Mental Health Issues in Women in Malayalam

Around one in every five women suffers from a common mental health issue like sadness or anxiety. Here are some of the most prevalent health issues that women face.
Story first published: Tuesday, June 7, 2022, 10:30 [IST]
X
Desktop Bottom Promotion