For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മൂന്ന് അണുബാധകള്‍ സ്ത്രീകളെ വലക്കും; ഉടന്‍ പരിഹരിക്കണം

|

സ്ത്രീകള്‍ ആരോഗ്യ കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ കുറച്ച് കൂടി ശ്രദ്ധിക്കുന്നവരായിരിക്കും. എന്നാല്‍ അത് പലപ്പോഴും എങ്ങനെയാണ് നിങ്ങളില്‍ പ്രതിഫലിക്കുക എന്നുള്ളത് തിരിച്ചറിയാന്‍ പ്രയാസമുള്ളതായിരിക്കും. അസാധാരണമായ മാറ്റങ്ങള്‍ സ്ത്രീകളില്‍ കാണുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും തരത്തിലുള്ള അണുബാധകളാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അസാധാരണമായ യോനീസ്രവവും അസ്വസ്ഥതകളും പലപ്പോഴും അണുബാധയുടെ ലക്ഷണമാണ്.

പിത്തദോഷം നിസ്സാരമല്ല; ലക്ഷണങ്ങള്‍ ഇതെല്ലാമാണ്പിത്തദോഷം നിസ്സാരമല്ല; ലക്ഷണങ്ങള്‍ ഇതെല്ലാമാണ്

ഇത് തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. 75ശതമാനം സ്ത്രീകളിലും ഇത്തരത്തിലുള്ള അണുബാധകള്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. പല വിധത്തിലുള്ള അണുബാധകള്‍ പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് അണുബാധകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ബാക്ടീരിയല്‍ വജൈനോസിസ്

ബാക്ടീരിയല്‍ വജൈനോസിസ്

ബാക്ടീരിയല്‍ വജൈനോസിസ് എന്ന അവസ്ഥയിലുള്ളവര്‍ക്ക് പലപ്പോഴും കൂടുതല്‍ അപകടം സംഭവിക്കുന്നുണ്ട്. വെളുത്തതോ ചാരനിറത്തോട് കൂടിയതോ ആയ ദുര്‍ഗന്ധമുള്ള സ്രവത്തോടു കൂടിയ അവസ്ഥയാണ് ബാക്ടീരിയല്‍ വജൈനോസിസ്. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഒന്നിലധികം ലൈംഗിക പങ്കാളികള്‍, ആര്‍ത്തവ സമയത്തുണ്ടാവുന്ന ലൈംഗിക ബന്ധം എന്നിവയെല്ലാം ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നവയാണ്. എന്നാല്‍ ഇത് ഒരിക്കലും അവഗണിക്കാതെ കൃത്യമായ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ആന്റിബയോട്ടിക് ഗുളികകളും യോനിക്കുള്ളിലെക്ക് വെക്കുന്ന ഗുളികകളും എല്ലാം ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്.

കാന്‍ഡിഡിയാസ്

കാന്‍ഡിഡിയാസ്

സ്ത്രീകളില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ കൂടുതല്‍ കാണുന്നുണ്ട്. കാന്‍ഡിഡിയാസ് പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഇതിന് പിന്നിലെ കാരണങ്ങള്‍ ആണ്. യോനീഭാഗത്ത് ചൊറിച്ചില്‍ വേദന എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണങ്ങള്‍ ആണ്. സിന്തറ്റിക് അടിവസ്ത്രങ്ങള്‍, ശുചിത്വമില്ലായ്മ, പ്രമേഹം എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്. ഫംഗസ് ബാധയായതിനാല്‍ ഇതിന് പരിഹാരം കാണാന്‍ ആന്റിഫംഗല്‍ മരുന്നുകള്‍ ആണ് ഉപയോഗിക്കേണ്ടത്.

 ട്രൈക്കോമോണാസ് വജൈനാലിസ്

ട്രൈക്കോമോണാസ് വജൈനാലിസ്

ഗര്‍ഭാശയമുഖം പലപ്പോഴും ചുവന്ന നിറത്തിലാവുന്ന അസ്വസ്ഥതകളാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം മഞ്ഞകലര്‍ന്ന പച്ചസ്രവവും പുറത്തേക്ക് വരുന്നുണ്ട്. യോനീഭാഗത്ത് വേദനയും ചൊറിച്ചിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അണുബാധയില്‍ പലപ്പോഴും അത് മറ്റൊരാള്‍ക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറെ കാണിക്കുമ്പോള്‍ രണ്ട് പേരും കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യോനിയില്‍ അധിക യീസ്റ്റ് ഉള്ളതുകൊണ്ടാണ് യീസ്റ്റ് അണുബാധ ഉണ്ടാകുന്നത്. ആരോഗ്യകരമായ ബാക്ടീരിയകളുമായുള്ള യീസ്റ്റിന്റെ സാധാരണ അനുപാതം കുറയുമ്പോഴാണ് യീസ്റ്റ് വളരെയധികം വളരുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇത്തരത്തില്‍ മാറി മാറി വരുന്ന ഹോര്‍മോണുകള്‍, ചില ആന്റിബയോട്ടിക്കുകള്‍ അല്ലെങ്കില്‍ പ്രമേഹം പോലുള്ള മറ്റ് അവസ്ഥകള്‍ മൂലമാണ് ഈ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത്. പല സ്ത്രീകളിലും യോനിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു, കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദനയും ഇതോടൊപ്പം വെളുത്ത ഡിസ്ചാര്‍ജും ഉണ്ടാവുന്നുണ്ട്.

എച്ച്പിവി

എച്ച്പിവി

പ്രായമായ സ്ത്രീകളേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികളാണ് ചെറുപ്പക്കാര്‍ക്ക് ഉണ്ടാവുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഏറ്റവും സാധാരണമായ ലൈംഗിക രോഗമാണ്, നിങ്ങള്‍ പതിവായി പരിശോധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞ എല്ലാ തരത്തിലുള്ള അണുബാധയും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

English summary

Common Infections That Affect Women

Here in this article we are sharing common infections that affect women. Take a look.
Story first published: Friday, January 8, 2021, 19:16 [IST]
X
Desktop Bottom Promotion