For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്

|

വ്യക്തി ശുചിത്വം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്നാല്‍ ചില അവസ്ഥയില്‍ ഇത് അല്‍പം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. കാരണം അമിത വൃത്തി മൂലം നാം കാണിച്ച് കൂട്ടുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിന്റെ ഫലമായി നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കുട്ടിക്കാലം മുതല്‍ തന്നെ വ്യക്തിശുചിത്വത്തെക്കുറിച്ച് നമ്മള്‍ പലപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നു. ഇതില്‍ പല്ല് തേക്കുന്നതും കുളിക്കുന്നതും കൈകഴുകുന്നതും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത് കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

Common Hygiene Mistakes

എന്നാല്‍ എന്നാല്‍ പലപ്പോഴും, യഥാര്‍ത്ഥത്തില്‍ നമുക്ക് ഹാനികരമായേക്കാവുന്ന ശുചിത്വ ശീലങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. എന്തിന് നഖം മുറിക്കുന്ന ശീലം പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ ആരോഗ്യകരമെന്ന് വിചാരിച്ച് ചെയ്യുന്ന ചില ശീലങ്ങള്‍ പലപ്പോഴും അനാരോഗ്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒഴിവാക്കേണ്ട ചില ശീലങ്ങള്‍ ഉണ്ട്. ദൈനംദിന ജീവിതത്തില്‍ ഇത്തരം ശീലങ്ങള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

പല്ല് തേക്കുന്നത്

പല്ല് തേക്കുന്നത്

എല്ലാ ദിവസവും ഒരുപോലെയാണോ പല്ല് തേക്കുന്നത്. എന്നാല്‍ പല്ല് തേക്കുന്നത് നല്ല ശീലമാണെങ്കില്‍ പോലും പലപ്പോഴും നമ്മുടെ അണപ്പല്ലുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടണം എന്നില്ല. കാരണം ആദ്യം തേക്കുന്ന പല്ലുകള്‍ക്കാണ് നാം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത് അണപ്പല്ലിന്റേയും അല്ലെങ്കില്‍ മറ്റു പല്ലുകളുടേയും ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിനാല്‍, ഒരേ ബ്രഷിംഗ് പാറ്റേണ്‍ ഉപയോഗിക്കരുതെന്ന് ദന്തഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ദിവസവും പല്ല് തേക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മുഖം കഴുകുമ്പോള്‍

മുഖം കഴുകുമ്പോള്‍

സാധാരണ രാവിലെ എഴുന്നേറ്റ് പല്ല് തേക്കുമ്പോള്‍ എല്ലാവരും മുഖം കഴുകുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ വ്യായാമം ചെയ്ത് കഴിഞ്ഞതിന് ശേഷവും ചിലര്‍ മുഖം കഴുകുന്നു. പക്ഷേ വ്യായാമം കഴിഞ്ഞതിന് ശേഷമല്ല യഥാര്‍ത്ഥത്തില്‍ മുഖം കഴുകേണ്ടത് വ്യായാമം ചെയ്യുന്നതിന് മുന്‍പാണ്. കാരണം ഏതെങ്കിലും മേക്കപ്പ് അല്ലെങ്കില്‍ അഴുക്ക് മുന്‍കൂട്ടി കഴുകുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് വിയര്‍പ്പുമായി ചേര്‍ന്ന് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നു. അല്ലെങ്കില്‍ ഒരു വ്യായാമത്തിന് ശേഷം ചര്‍മ്മത്തിന്റെ ശുചിത്വത്തെക്കുറിച്ച് നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. വ്യായാമം ചെയ്തതിന് ശേഷം ഒരു കോട്ടണ്‍ ടവല്‍ ഉപയോഗിച്ച് ചര്‍മ്മത്തെ മൃദുവായി തുടച്ചാല്‍ മതി.

കുളിച്ച ശേഷം നഖം മുറിക്കുന്നത്

കുളിച്ച ശേഷം നഖം മുറിക്കുന്നത്

നഖം മുറിക്കുന്നത് എന്തുകൊണ്ടും ഒരു നല്ല ശീലമാണ്. എന്നാല്‍ നഖം മുറിക്കുന്നതിന് അതിന്റേതായ ചില ചടങ്ങുകള്‍ ഉണ്ട്. പലപ്പോഴും നഖം മുറിക്കുന്നത് കുളിച്ചതിന് ശേഷമാണെങ്കില്‍ മുറിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പലപ്പോഴും ഇത് നല്ല രീതിയല്ല. നഖങ്ങള്‍ കൃത്യമായി വൃത്തിയായി മുറിക്കണമെങ്കില്‍ ഉണങ്ങിയതിന് ശേഷം മുറിക്കാന്‍ ശ്രദ്ധിക്കുക. ഇത് തന്നെയാണ് നഖങ്ങളുടെ ആരോഗ്യത്തിനും നല്ലത്. ഇത്തരം കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മയില്‍ വെച്ചാല്‍ നഖങ്ങളുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാവുന്നതാണ്.

വൈപ്പുകള്‍ ഉപയോഗിക്കുമ്പോള്‍

വൈപ്പുകള്‍ ഉപയോഗിക്കുമ്പോള്‍

വൈപ്പുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍, എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം അഴുക്കും മറ്റും കളയുന്നതിന് വേണ്ടി വൈപ്പ് ഉപയോഗിക്കുന്നവരെങ്കിലും വൃത്തിയുള്ള കൈകള്‍ കൊണ്ട് മാത്രം വൈപ്പുകള്‍ എടുക്കുന്നതിനും ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക. കൈയ്യില്‍ അഴുക്കും പൊടിയും വിയര്‍പ്പും ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ഇത് ചെയ്യുന്നതിന്. അത് മാത്രമല്ല ബേബി വൈപ്പുകളില്‍ വൈറസുകളെയും ബാക്ടീരിയകളെയും നീക്കം ചെയ്യാന്‍ ആവശ്യമായ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല.

കുളി കഴിഞ്ഞ് ശരീരം തുടക്കുന്നത്

കുളി കഴിഞ്ഞ് ശരീരം തുടക്കുന്നത്

കുളി കഴിഞ്ഞ് ശരീരം തുടക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ കുളി കഴിഞ്ഞ് ശരീരം കുടക്കുന്നതിന് പകരം ചര്‍മ്മത്തില്‍ നിന്ന് വെള്ളം ഒപ്പിയെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. അതുകൊണ്ട് ചര്‍മ്മത്തില്‍ നല്ലതു പോലെ അമര്‍ത്തി തുടക്കുന്നതിന് പകരം വെള്ളം ഒപ്പിയെടുക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. ഇത് കൂടാതെ സുഗന്ധദ്രവ്യങ്ങള്‍ പോലുള്ള അധിക രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത സോപ്പും മറ്റും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍

പലപ്പോഴും ടൂത്ത് പേസ്റ്റ് ബ്രഷില്‍ നിറയെ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പല്ലിന് പ്രശ്‌നമുണ്ടാക്കുകയും അല്‍പം ശ്രദ്ധിക്കുകയും വേണം. ഒരിക്കലും ഇത് പല്ലിന് അത്ര നല്ലതല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ധാരാളം പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നത് പലപ്പോഴും കുട്ടികളുടെ ഹോബിയാണ്. ഇത് കുട്ടികളില്‍ ഫ്‌ലൂറോസിസിന് കാരണമാകും. ഇത് അധിക ഫ്‌ലൂറൈഡ് മൂലമുണ്ടാകുന്ന ഇനാമല്‍ നാശത്തിലേക്കും പല്ലിനെ എത്തിക്കുന്നു. അതുകൊണ്ട് പല്ലിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ പേസ്റ്റ് എടുക്കുന്ന അളവിലും വളരെയധികം ശ്രദ്ധിക്കണം.

ചെവി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

ചെവി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

ചെവി വൃത്തിയാക്കുന്നതിന് പലരും ബഡ്‌സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ചെവിക്ക് ആരോഗ്യപ്രശ്‌നങ്ങളും അപകടം ഉണ്ടാക്കുന്നു എന്നതാണ് സത്യം. പക്ഷേ ചെവി വൃത്തിയാക്കുമ്പോള്‍ ചെവിയുടെ പിന്നിലുള്ള ഭാഗം പലരും വൃത്തിയാക്കാന്‍ മടിക്കുന്നു. മടിക്കുന്നു എന്ന് മാത്രമല്ല പലരും അത് മറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ബഡ്‌സ് ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളും വേദനയും ഉണ്ടാക്കുന്നു. എന്തുകൊണ്ടാണെങ്കിലും ചെവിയുടെ പിന്‍ഭാഗവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഈ ഭാഗത്ത് നിന്ന് മോശം ദുര്‍ഗന്ധം വരുന്നു. അതുകൊണ്ട് തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് ചെവി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

കാലിലും കൈയ്യിലും നീര് കൂടുന്നോ: കാരണങ്ങള്‍ നിസ്സാരമല്ലകാലിലും കൈയ്യിലും നീര് കൂടുന്നോ: കാരണങ്ങള്‍ നിസ്സാരമല്ല

most read:രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം

English summary

Common Hygiene Mistakes That You Must Avoid In Malayalam

Here in this article we are discussing about some common hygiene mistakes that you must avoid in malayalam. Take a look.
Story first published: Thursday, August 11, 2022, 14:10 [IST]
X
Desktop Bottom Promotion