For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂ

|

മണ്‍സൂണ്‍, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഏവര്‍ക്കും സന്തോഷം നല്‍കുന്ന കാലമാണ്. എന്നിരുന്നാലും ഇന്‍ഫ്‌ളുവന്‍സ, വയറിളക്കം, മലേറിയ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങളുമായും ഈ സീസണ്‍ ബന്ധപ്പെട്ടിരിക്കുന്നു. മഴക്കാലം ധാരാളം നേത്ര അണുബാധകളെയും ക്ഷണിച്ചു വരുത്തുന്നു.

Most read: സ്‌ട്രെസ്സ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ? ഈ വ്യായാമങ്ങളിലുണ്ട് പരിഹാരം

കണ്‍ജക്റ്റിവിറ്റിസ് ആണ് മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന നേത്ര രോഗം. മലിനമായ വെള്ളവും ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളും കൂടാതെ, മണ്‍സൂണ്‍ സീസണ്‍ നിങ്ങളുടെ കണ്ണുകള്‍ക്കും പ്രശ്‌നങ്ങള്‍ വരുത്തുന്നു. മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന നേത്ര രോഗങ്ങളും നേത്രസംരക്ഷണത്തിനുള്ള ചില വഴികള്‍ എന്തൊക്കെയെന്നും ഈ ലേഖത്തില്‍ വായിച്ചറിയാം.

മഴക്കാലത്തെ നേത്ര അണുബാധകള്‍

മഴക്കാലത്തെ നേത്ര അണുബാധകള്‍

മണ്‍സൂണ്‍ കാലാവസ്ഥ നിങ്ങളെ സന്തോഷിപ്പിക്കും. എന്നാല്‍ കണ്ണില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നിങ്ങളെ അലോസരപ്പെടുത്തുകയും ചെയ്യും. ചര്‍മ്മപ്രശ്‌നങ്ങളും അലര്‍ജികളും പോലെ തന്നെ മഴക്കാലത്ത് വായുവില്‍ ബാക്ടീരിയകളും വൈറസുകളും നിറയുന്നതിനാല്‍ നേത്ര അണുബാധയും ഒരു സാധാരണ സംഭവമാണ്.

കണ്‍ജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ)

കണ്‍ജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ)

ഇത് കണ്‍ജങ്ക്റ്റിവയുടെ (നിങ്ങളുടെ കണ്ണിന്റെ പുറംഭാഗത്തെ മൂടുന്ന സുതാര്യമായ ചര്‍മ്മം) ഉണ്ടാകുന്ന വീക്കമാണ്. വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതിനാല്‍ ഇത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. കണ്ണിന്റെ ചുവപ്പ്, നീര്‍വീക്കം, സ്രവം, കണ്ണിലെ ചൊറിച്ചില്‍, വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

Most read:50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

ഐ സ്‌റ്റൈ

ഐ സ്‌റ്റൈ

മഴയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ബാക്ടീരിയ അണുബാധ കൂടിയാണ് സ്‌റ്റൈ. നിങ്ങളുടെ കണ്‍പീലികളുടെ അടിഭാഗത്തുള്ള ചെറിയ ഗ്രന്ഥികള്‍ അടഞ്ഞുകിടക്കുമ്പോള്‍, പോകാന്‍ ഇടമില്ലാത്ത ആ ചെറിയ സ്ഥലത്ത് ബാക്ടീരിയകള്‍ പെരുകുമ്പോള്‍ കണ്‍പോളയില്‍ ഇത് സംഭവിക്കുന്നു. മഴ കാരണം കണ്ണിലെ പൊടിപടലങ്ങളും മറ്റ് വസ്തുക്കളും ഈ ഗ്രന്ഥികളില്‍ കുടുങ്ങിയേക്കാം. ഇത് ബാക്ടീരിയകള്‍ക്ക് കാരണമാകുന്നു. പഴുപ്പ്, കണ്ണ് പീലിക്ക് മുകളിലുള്ള ചുവപ്പ്, അസഹനീയമായ വേദന, കണ്ണിലെ തടിപ്പ് എന്നിവയാണ് സ്‌റ്റൈയുടെ അടിസ്ഥാന ലക്ഷണങ്ങള്‍.

കോര്‍ണിയ അള്‍സര്‍

കോര്‍ണിയ അള്‍സര്‍

ബാക്ടീരിയ, വൈറസുകള്‍, ഫംഗസ്, അല്ലെങ്കില്‍ പരാന്നഭോജികള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധ മൂലമാണ് സാധാരണയായി കോര്‍ണിയ അള്‍സര്‍ ഉണ്ടാകുന്നത്, വേദനാജനകമായ ചുവന്ന കണ്ണ്, നേരിയതോ തീവ്രമായതോ ആയ ഐ ഡിസ്ചാര്‍ജും കാഴ്ച കുറയുന്നതുമാണ് ലക്ഷണങ്ങള്‍. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത് സമയബന്ധിതമായി ചികിത്സിക്കണം.

Most read:നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്

കെരാറ്റൈറ്റിസ്

കെരാറ്റൈറ്റിസ്

മഴക്കാലത്ത് കോര്‍ണിയയില്‍ (കണ്ണിന്റെ കറുത്ത ഭാഗം) കെരാറ്റൈറ്റിസ് എന്ന് വിളിക്കപ്പെടുന്ന അണുബാധകളും സാധാരണയായി ശ്രദ്ധിക്കപ്പെടുന്നു. കണ്ണിനുണ്ടാകുന്ന ക്ഷതം അല്ലെങ്കില്‍ കോണ്‍ടാക്റ്റ് ലെന്‍സിന്റെ ശുചിത്വമില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വിനാശകരമായ അണുബാധയാണ്, ശ്രദ്ധിച്ചില്ലെങ്കില്‍ അന്ധതയിലേക്ക് വരെ നയിച്ചേക്കാം.

ട്രാക്കോമ

ട്രാക്കോമ

ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ട്രാക്കോമയാണ് സാധാരണയായി കാണപ്പെടുന്ന മറ്റൊരു നേത്ര അണുബാധ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഈ അവസ്ഥ ലോകമെമ്പാടുമുള്ള 1.9 ദശലക്ഷം ആളുകളുടെ അന്ധതയ്ക്കോ കാഴ്ച വൈകല്യത്തിനോ കാരണമാകുന്നു. ട്രാക്കോമയില്‍ നിന്നുള്ള അന്ധത മാറ്റാനാവാത്തതാണ്. തൂവാലകളും മറ്റും പങ്കിടുന്നതിലൂടെയും നേരിട്ടുള്ള വ്യക്തിഗത സമ്പര്‍ക്കത്തിലൂടെയും രോഗബാധിതനായ വ്യക്തിയുടെ കണ്ണുകളുമായോ മൂക്കുമായോ സമ്പര്‍ക്കം പുലര്‍ത്തുന്ന ഈച്ചകളിലൂടെയും ട്രാക്കോമ മറ്റൊരാളിലേക്ക് പകരുന്നു.

Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

കണ്ണ് വരള്‍ച്ച

കണ്ണ് വരള്‍ച്ച

കണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഡ്രൈ ഐ. കണ്ണുനീര്‍ വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയോ ടിയര്‍ ഫിലിം നിര്‍മ്മാണം കുറയുകയോ ആരോഗ്യകരമല്ലാത്ത ടിയര്‍ ഫിലിം മൂലമോ കണ്ണുകള്‍ വരണ്ടുപോകാം. വരണ്ട കണ്ണുകള്‍ കണ്ണിന് അസ്വസ്ഥതയുണ്ടാക്കുകയും കാഴ്ചയുടെ ഗുണനിലവാരത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

മറ്റ് തരത്തിലുള്ള അണുബാധകള്‍

മറ്റ് തരത്തിലുള്ള അണുബാധകള്‍

കണ്ണിന്റെ അണുബാധകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ടോക്സോപ്ലാസ്മോസിസ്. ഇത് പ്രധാനമായും വളര്‍ത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോള്‍ വ്യാപിക്കുന്നതാണ്. മലീമസമായ നീന്തല്‍ക്കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതിലൂടെയും കണ്ണിന് അണുബാധയുണ്ടാകാം. ഇത്തരം ഇടങ്ങളില്‍ അകാന്തമോബ പോലുള്ള പ്രോട്ടോസോവ അടങ്ങിയിട്ടുണ്ട്, ഇത് കോര്‍ണിയ അണുബാധയ്ക്ക് കാരണമാകും.

Most read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

മഴക്കാല നേത്ര സംരക്ഷണ ടിപ്‌സ്

മഴക്കാല നേത്ര സംരക്ഷണ ടിപ്‌സ്

കണ്ണിലെ അണുബാധയെ ഒരിക്കലും അവഗണിക്കരുത്, ഉടനടി ചികിത്സ തേടുക. മഴക്കാലത്ത് നിങ്ങള്‍ പാലിക്കേണ്ട ചില നേത്രസംരക്ഷണ വഴികള്‍ ഇവയാണ്:

* കണ്ണിലെ അണുബാധ തടയാന്‍ കൈകള്‍ കഴുകാതെ കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കണം. അണുക്കള്‍ പടര്‍ന്ന് അണുബാധയ്ക്ക് കാരണമാകുന്നതുമായതിനാല്‍ വിരലുകൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കുക.

* നിങ്ങളുടെ തൂവാലകള്‍, നാപ്കിനുകള്‍ എന്നിവ ആരുമായും പങ്കിടരുത്, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നേത്ര അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

* നിങ്ങള്‍ക്ക് കണ്ണിന് അലര്‍ജിയോ അണുബാധയോ ഉള്ളപ്പോള്‍ ഐ മേക്കപ്പ് ഉപയോഗിക്കരുത്.

മഴക്കാല നേത്ര സംരക്ഷണ ടിപ്‌സ്

മഴക്കാല നേത്ര സംരക്ഷണ ടിപ്‌സ്

* റോസ് വാട്ടര്‍ പോലുള്ള രാസവസ്തുക്കള്‍ കണ്ണില്‍ ഉപയോഗിക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

* ഇടയ്ക്കിടെ കണ്ണുചിമ്മുന്നത് വരണ്ട കണ്ണ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക, ഓരോ 20 മിനിറ്റിനുശേഷവും 20-20-20 നിയമം പാലിക്കുക, നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവില്‍ 20 സെക്കന്‍ഡ് നേരം നോക്കുക.

* വീടിന് പുറത്തിറങ്ങുമ്പോള്‍ കണ്ണട ഉപയോഗിക്കുക. മഴവെള്ളം നേരിട്ട് കണ്ണില്‍ വീഴുന്നത് ഒഴിവാക്കുക.

* ഡോര്‍ ഹാന്‍ഡിലുകള്‍, ഫര്‍ണിച്ചറുകള്‍ അല്ലെങ്കില്‍ കൗണ്ടര്‍ടോപ്പുകള്‍ തുടങ്ങിയ ബാക്ടീരിയകളും അണുക്കളും ഉള്ള ഏതെങ്കിലും മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം ഉടന്‍ നിങ്ങളുടെ കണ്ണുകളില്‍ തൊടരുത്.

* ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐ ഡ്രോപ്‌സ് അല്ലെങ്കില്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക.

Most read:ഉദരാരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചത്; സപ്പോട്ട കഴിച്ചാലുള്ള നേട്ടങ്ങള്‍

English summary

Common Eye Diseases in Monsoon And Ways To Prevent Them in Malayalam

Read on to know more about common eye problems during monsoon and ways to protect your eyes.
Story first published: Monday, June 13, 2022, 11:10 [IST]
X
Desktop Bottom Promotion