Latest Updates
-
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
പ്രായമാവുന്തോറുമുള്ള ഈ വേദന നിസ്സാരമല്ല: പിന്നീട് അപകടമാവും
ആരോഗ്യ സംരക്ഷണത്തില്‍ പ്രായം വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. പലപ്പോഴും പ്രായമാവുമ്പോഴാണ് പല വേദനകളും വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ആരോഗ്യം എന്നത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എല്ലാ ദിവസവും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലൂടെയാണ് പലരും കടന്നു പോവുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ നാം ആരോഗ്യത്തെ മറക്കുന്നു. പ്രായമാവുമ്പോള്‍ നമ്മുടെ ശരീരത്തിന് പല വിധത്തിലുള്ള മാറ്റവും സംഭവിക്കുന്നു. എല്ലുകള്‍ക്ക് കട്ടി കൂടുകയും പിന്നീട് അത് വളയുന്നതിനും മറ്റും പ്രയാസമുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
പ്രായമാവുമ്പോഴാണ് നടുവേദന, മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. പലരും ഇതിനെ അവഗണിക്കുന്ന അവസ്ഥയുണ്ടാവുന്നു. പിന്നീട് പ്രായം കൂടുന്നതിന് അനുസരിച്ച് വേദനകളും വര്‍ദ്ധിക്കുന്നു. ആദ്യം ഇതത്ര കാര്യമായി എടുക്കാതെ പിന്നീട് നാം ഇത്തരം വേദനകളുമായി കഷ്ടപ്പെടുന്നത് കാണാറുണ്ട്. ഇത് പിന്നീട് ഗുരുതരമായ ഒന്നായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. അസുഖകരമായ ഇത്തരം വേദനകള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ അവസ്ഥകളേക്കാള്‍ ആളുകളെ ബാധിക്കുന്നത് പലപ്പോഴും വേദനകളാണ്. പ്രായമാവുന്തോറും ഇത്തരം വേദനകളും വര്‍ദ്ധിക്കുന്നു. എന്തൊക്കെയാണ് പ്രായമാവുമ്പോള്‍ ഉണ്ടാവുന്ന വേദനകള്‍ എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നടുവേദന
നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഏത് പ്രായക്കാര്‍ക്കും ഉണ്ടാവാം. എന്നാല്‍ ഈ വേദനകള്‍ നിങ്ങളില്‍ പ്രായമാവുമ്പോള്‍ അല്‍പം കൂടുന്നു. വാര്‍ദ്ധക്യ സഹജമായ അവസ്ഥകള്‍ ഉള്ളവരിലാണ് നടുവേദന വര്‍ദ്ധിക്കുന്നത്. ഇതിന് കാരണമാകുന്നത് പലപ്പോഴും എല്ല് തേയ്മാനം, ഡിസ്‌കുകളിലെ അപചയകരമായ മാറ്റങ്ങള്‍, സന്ധികളുടെ അപചയം, അസ്ഥികളുടെ സാന്ദ്രത കുറയല്‍, പേശികളുടെയും ലിഗമെന്റുകളുടെയും ഇലാസ്തികത കുറയല്‍ എന്നിവയെല്ലാമാണ്. ഇത്തരം അവസ്ഥകള്‍ പ്രായത്തിന്റേയും കൂടി സംഭാവനയാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ചില പ്രതിരോധ നടപടികള്‍ ഇത്തരം വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

പതിവായി വ്യായാമം ചെയ്യുക
നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ഒരു പരിധി വരെ നിങ്ങള്‍ക്ക് പ്രായവുമായി ബന്ധപ്പെട്ടുണ്ടാവുന്ന തടസ്സങ്ങള്‍ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ 40-കളില്‍ ആയിരിക്കുമ്പോള്‍ തന്നെ ദിവസവും കുറച്ച് മണിക്കൂറുകള്‍ നടക്കാനോ യോഗ ചെയ്യാനോ മാറ്റി വെക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നിങ്ങള്‍ പ്രായമാകുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന ഇത്തരം വ്യായാമവും യോഗയും എല്ലാം കൂടുതല്‍ സഹായിക്കുകയാണ് ചെയ്യുന്നത്. കൂടാതെ നിങ്ങളുടെ അസ്വസ്ഥത വിട്ടുമാറാതെ നില്‍ക്കുകായണെങ്കില്‍ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുന്നതിന് മടിക്കേണ്ടതില്ല. കാരണം പ്രായമേറുമ്പോള്‍ നിങ്ങളുടെ പേശികളും സന്ധികളും ദുര്‍ബലമാകും. ഇതിന് പരിഹാരം കാണാന്‍ നല്ലൊരു ഫിസിയോതെറാപ്പിസ്റ്റിനെ സന്ദര്‍ശിക്കാവുന്നതാണ്.

മുട്ടുവേദന
മുട്ടുവേദന പോലുള്ള അവസ്ഥകള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് എന്താണ് കാരണം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. മുട്ടുവേദന വര്‍ദ്ധിക്കുമ്പോള്‍ അത് നമ്മുടെ സ്വാഭാവിക ചലനങ്ങളെ തടയുന്നു. ഇത് പലപ്പോഴും അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മുട്ടുവേദനക്ക് പലപ്പോഴും തേയ്മാനം മൂലമുള്ള പേശി തളര്‍ച്ച, സന്ധിവാതം, ബലഹീനമായ പേശികള്‍ എന്നിവയെല്ലാം കാരണമാകാം. സന്ധികളുടെ താങ്ങ് കുറയുന്നത് മുട്ടുവേദന വര്‍ദ്ധിപ്പിക്കുന്നു. മുട്ടുവേദന നന്നായി കൈകാര്യംചെയ്യുന്നതിന് അശ്രദ്ധ കാണിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ മുട്ടുവേദന ഗുരുതരമാണ് എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
* കാല്‍മുട്ടില്‍ സ്ഥിരമായ വേദന
* മുട്ട് ജോയിന്റ് വളയ്ക്കാനോ നേരെയാക്കാനോ കഴിയാത്ത അവസ്ഥ
* എഴുന്നേറ്റു നില്‍ക്കുമ്പോള്‍ കാല്‍മുട്ടില്‍ ശരീരഭാരം തടയുന്നതിനുള്ള ബുദ്ധിമുട്ട്

ഇടുപ്പ് വേദന
ഇടുപ്പ് വേദനയാണ് മറ്റൊന്ന്. ഇത് പ്രായമാവുമ്പോള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇടുപ്പ് വേദന നിങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഇടുപ്പ് വേദന നിങ്ങളിലെ താഴത്തെ കാലുകളിലേക്കും പുറകിലേക്കും എത്തിക്കുന്നു. ഈ പ്രദേശങ്ങളിലെ ഏതെങ്കിലും വേദന ഹിപ് ജോയിന്റില്‍ വേദനയ്ക്ക് കാരണമാകും. ഇത് പലപ്പോഴും മുതിര്‍ന്നവരിലാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. മുതിര്‍ന്നവരില്‍, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയുണ്ടാവുമ്പോള്‍ ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നു. ഈ സ്ഥലത്തുണ്ടാവുന്ന വീക്കം പലപ്പോഴും ഇടുപ്പ് എല്ലുകളുടെ സംരക്ഷണമായി പ്രവര്‍ത്തിക്കുന്ന തരുണാസ്ഥിയെ നശിപ്പിക്കുന്നത് വഴിയാണ് വേദന ഉണ്ടാവുന്നത്. നിങ്ങള്‍ക്ക് ഇടുപ്പ് വേദനയുണ്ടെങ്കില്‍ പലപ്പോഴും സ്വയം മരുന്ന് പരീക്ഷിക്കരുത്. വ്യായാമം ചെയ്യുമ്പോഴും ശ്രദ്ധിക്കണം.

തോളില്‍ വേദന
ഷോള്‍ഡര്‍ പെയിന്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നു. പെട്ടെന്നുള്ള ആഘാതം മൂലം തോളില്‍ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പ്രായമാവുമ്പോളാണ് അല്‍പം കൂടുതലാവുന്നത്. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അമിതഭാരം തലക്ക് മുകളില്‍ ഉയര്‍ത്തുന്നത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇത് ഷോള്‍ഡര്‍ പെയിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും തോളില്‍ മങ്ങിയ വേദന, കൈകളുടെ ബലക്കുറവ് എന്നിവയിലേക്കും ഇത് നയിക്കുന്നു. പലപ്പോഴും ഉറക്കക്കുറവ്, അമിത വേദന എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പേശീവേദനകള്‍
പേശീവേദനകള്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശാരീരിക അദ്ധ്വാനം പെട്ടെന്നുള്ള പേശിവലിവ്, കഠിനമായ വേദന എന്നിവ ഇത് മൂലം ഉണ്ടാവുന്നു. കുറച്ച് ദിവസത്തേക്ക് സാധാരണ രീതിയില്‍ കൈകാലുകള്‍ അനക്കാന്‍ സാധിക്കാതെ വരുന്നു. മിക്ക പേശി വേദനയും 2-3 ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്നു. എന്നിരുന്നാലും, നിങ്ങളുടെ വേദന കുറച്ച് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











