For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തിന് വെല്ലുവിളിയാവും ഈ കാഴ്ച പ്രശ്‌നങ്ങള്‍

|

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ പൊതുവേ പ്രായമാവുന്നവരില്‍ കണ്ടു വരുന്ന കാഴ്ച സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് 50 വയസ്സിന് ശേഷം നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളെ ഏത് നിമിഷവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ പ്രായമാവുമ്പോള്‍ നമ്മളെ ബാധിക്കുന്ന നാല് തരത്തിലുള്ള പ്രധാനമായ കാഴ്ച സംബന്ധമായ പ്രശ്‌നമാണ് ഉള്ളത്. അവ ഗ്ലോക്കോമ, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയാണ്.

Common Age-Related Eye Disease

എന്നാല്‍ ഈ രോഗങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവ് എല്ലാവര്‍ക്കും ഉണ്ടാവണം എന്നില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും പൂര്‍ണമായും അറിയാന്‍ ഈ ലേഖനം വായിക്കാം. കാരണം ഏത് രോഗത്തേയും അതിന്റെ ലക്ഷണങ്ങളെ മുന്‍കൂട്ടി അറിഞ്ഞാല്‍ ഒരു പരിധി വരെ നമുക്ക് അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗ്ലോക്കോമ

ഗ്ലോക്കോമ

സാധാരണ നാം കേട്ടിട്ടുള്ള ഒരു വാക്കായിരിക്കും ഗ്ലോക്കോമ. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധം എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കണ്ണിനുള്ളില്‍ പ്രഷര് വര്‍ദ്ധിക്കുമ്പോഴാണ് ഗ്ലോക്കോന എന്ന അവസ്ഥ സംഭവിക്കുന്നത്. ഇത് കണ്ണിലെ ഒപ്റ്റിക് നാഡിയെ കേടു വരുത്തുകയും അത് കാഴ്ച പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് പൂര്‍ണമായ അന്ധതയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. പക്ഷേ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ് എന്നതാണ് പലരേയും അന്ധതയിലേക്ക് എത്തിക്കുന്നത്. തിരിച്ചറിയപ്പെടാത്ത ഗ്ലോക്കോമ പലപ്പോഴും ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

പലപ്പോഴും തുടക്കത്തില്‍ ഗ്ലോക്കോമ എന്നത് ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല. എന്നാല്‍ പിന്നീട് കണ്ണ് ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. കാരണം രോഗം നിങ്ങളില്‍ പിടിമുറുക്കിയെന്ന് ഉറപ്പിച്ചാല്‍ അത് പിന്നീട് നിങ്ങളുടെ കണ്ണിന്റെ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടുത്തുന്നു. ചികിത്സിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല്‍ ചിലരില്‍ എങ്കിലും കൃത്യമായ ചികിത്സയിലൂടെ കാഴ്ച തിരിച്ച് പിടിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ കാഴ്ചയുടെ സമ്മര്ദ്ദം തിരിച്ച് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതിന് വേണ്ടി ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടതായി വരുന്നുണ്ട്. പ്രായം ഇതില്‍ ഒരു വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇത് കൂടാതെ പാരമ്പര്യവും ശ്രദ്ധിക്കണം.

തിമിരം

തിമിരം

പ്രായമാവുന്നവരില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് തിമിരം. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. കണ്ണിലെ ലെന്‍സില്‍ പ്രോട്ടീന്‍ ഒന്നിച്ച് ചേരുമ്പോള്‍ അത് കണ്ണിലേക്ക് പ്രകാശം എത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്. കാഴ്ച പൂര്‍ണമായും മാറുന്നതിനും ഇത് കാരണമാകുന്നു.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

തിമിരമുള്ളവരാണെങ്കില്‍ അവരില്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഇവര്‍ക്ക് പലപ്പോഴും കണ്ണിലേക്ക് തിളക്കമുള്ളത് പോലേയും അവ്യക്തമായ കാഴ്ചയും, വസ്തുക്കള്‍ രണ്ടെണ്ണമായു തോന്നുകയും ചെയ്യുന്നു. വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും പിന്നീട് അത് കൂടുതലായി മാറുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ സര്‍ജറി ചെയ്യുന്നതാണ് ഏക പ്രതിവിധി. പ്രായമാവുന്നതാണ് തിമിരത്തിന്റെ പ്രധാന കാരണം. സ്ത്രീകളില്‍ ആണ് തിമിരത്തിന് കൂടുതല്‍ സാധ്യത. കണ്ണുകളെ സംരക്ഷിക്കുന്നതിന് ഓരോ സമയവും ശ്രദ്ധിക്കണം.

മാക്യുലര്‍ ഡീജനറേഷന്‍

മാക്യുലര്‍ ഡീജനറേഷന്‍

മാക്യുലര്‍ ഡീജനറേഷന്‍ (MD) ആണ് മറ്റൊരു രോഗാവസ്ഥ. എന്നാല്‍ ഇത് പതുക്കെയാണ് രോഗത്തെ ബാധിക്കുന്നത്. എംഡി ഉള്ള ആളുകളില്‍ ചെറിയ ഒരു ശതമാനം ആളുകള്‍ പലപ്പോഴും പൂര്‍ണമായും അന്ധരാവുന്നുണ്ട്. ഇവരില്‍ വായിക്കുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും എല്ലാം ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. റെറ്റിനയുടെ മധ്യഭാഗത്തുള്ള ഒരു പ്രദേശത്താണ് ഇത് ബാധിക്കുന്നത്. ഗുരുതരാവസ്ഥയിലേക്ക് പോവുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മാക്യുലര്‍ ഡിജനറേഷന്റെ ആരംഭ ഘട്ടത്തില്‍ പലപ്പോഴും സാധാരണയായി ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല, എന്നാല്‍ പിന്നീട് കാഴ്ച പതിയേ മങ്ങുകയും പിന്നീട് പൂര്‍ണമായും നഷ്ടപ്പെടുന്നു. എന്നാല്‍ ഇവരില്‍ റെറ്റിനയുടെ പകുതി ഭാഗം പലപ്പോഴും ആരോഗ്യമുള്ളത് തന്നെയായിരിക്കും. ഇത് നിങ്ങളെ ഒരിക്കലും പൂര്‍ണമായും വിട്ടുമാറുന്നില്ല. എന്നാല്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ചികിത്സയിലൂടെ സാധിക്കുന്നുണ്ട്. 40 വയസിന് ശേഷം എന്തുകൊണ്ടും നിങ്ങള്‍ ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി എന്നിവ മറ്റ് അപകട ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഡയബറ്റിക് റെറ്റിനോപ്പതി

ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹ രോഗം കൂടുതലുള്ളവരില്‍ കാണപ്പെടുന്ന ഒരു കാഴ്ച സംബന്ധമായ രോഗാവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹം നിങ്ങളുടെ റെറ്റിനയുടെ രക്തക്കുഴലുകളില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഇത്തരം പ്രശ്‌നത്തിന് പിന്നില്‍. പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ആയി നിങ്ങള്‍ പ്രമേഹം അനുഭവിക്കുന്നവരാണെങ്കില്‍ അവരില്‍ നല്ലൊരു ശതമാനം ആളുകളേയും ഡയബറ്റിക് റെറ്റിനോപ്പതിക്ക് സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ഒരു വ്യക്തിക്ക് എത്രത്തോളം രോഗാവസ്ഥയുണ്ടോ അത്രത്തോളം റെറ്റിനോപ്പതിയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങളില്‍ നിങ്ങളുടെ കാഴ്ച പലപ്പോഴും നിഴലുകള്‍ പോലെയോ അല്ലെങ്കില്‍ ഇരുണ്ട വസ്തുക്കള്‍ പോലെയോ ആണ് കാണപ്പെടുന്നത്. ഇതിനോടൊപ്പം കടുത്ത വേദനയും ഉണ്ടാവുന്നു. ഡയബറ്റിക് റെറ്റിനോപ്പതിക്ക് ചികിത്സയില്ല. എന്നിരുന്നാലും, റെറ്റിനയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുന്നതിന് മുമ്പ് ഇത് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. ശസ്ത്രക്രിയയിലൂടെ പലപ്പോഴും ബ്ലോക്കുകള്‍ മാറ്റുന്നതിന് സാധിക്കുന്നുണ്ട്. ഇത്രയും കാര്യങ്ങളെ പ്രായമാകുന്തോറും ഓര്‍മ്മയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം.

ബദാമും മുന്തിരിയും കുതിര്‍ത്ത് കഴിക്കൂ: തടിയും കൊഴുപ്പും പാടേ പോവും സ്മാര്‍ട്ടാവുംബദാമും മുന്തിരിയും കുതിര്‍ത്ത് കഴിക്കൂ: തടിയും കൊഴുപ്പും പാടേ പോവും സ്മാര്‍ട്ടാവും

most read:ശ്വാസകോശം ശക്തിയാക്കും ആറ്‌ യോഗാസനങ്ങള്‍ ഇവയാണ്

English summary

Common Age-Related Eye Disease In Malayalam

Here in this article we are sharing some common age related eye diseases in malayalam. Take a look.
X
Desktop Bottom Promotion