For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലാശയ അര്‍ബുദം; ലക്ഷണം നിസ്സാരം പക്ഷേ അപകടം

|

മലാശയത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് മലാശയ അര്‍ബുദം. വന്‍കുടലിനെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന കോളന്റെ താഴത്തെ ഭാഗമാണിത്. നിങ്ങള്‍ക്ക് ഈ രോഗം വരുമ്പോള്‍, മലവിസര്‍ജ്ജനത്തിലെ മാറ്റം, മലത്തിലെ മ്യൂക്കസ്, മലബന്ധം, വയറുവേദന, ഇരുമ്പിന്റെ കുറവ്, ക്ഷീണം, ബലഹീനത, ഭാരം കുറയുന്നത് തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നു. മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഡിഎന്‍എയില്‍ തകരാറ് സംഭവിക്കുമ്പോഴാണ് അത് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

വയര്‍ വീര്‍ക്കുന്നതിന് പിന്നിലെ അപകടകരമായ കാരണംവയര്‍ വീര്‍ക്കുന്നതിന് പിന്നിലെ അപകടകരമായ കാരണം

ഇത് അവയെ ക്യാന്‍സറാക്കി മാറ്റുകയും അവ വളരാന്‍ വിഭജിക്കുമ്പോള്‍ അവ ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നു. രോഗനിര്‍ണയത്തെ സംബന്ധിച്ചിടത്തോളം, മലാശയത്തിലെ രക്തസ്രാവത്തിന് പിന്നിലെ കാരണം അറിയാന്‍ ഡോക്ടര്‍മാര്‍ കൊളോനോസ്‌കോപ്പി നടത്തുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍, ശസ്ത്രക്രിയ, കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി എന്നിവ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യും. മലാശയ അര്‍ബുദത്തിന്റെ വിവിധ അപകട ഘടകങ്ങള്‍ ഉണ്ട്, അത് നിങ്ങളുടെ രോഗങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് അവയുടെ ഡിഎൻ‌എയിൽ തകരാറുകൾ സംഭവിക്കുമ്പോൾ മലാശയ അർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്‍റെ കാരണങ്ങൾ പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല. നിങ്ങളുടെ ശരീരം സാധാരണ നിലയിൽ നിലനിർത്തുന്നതിന് ആരോഗ്യകരമായ കോശങ്ങൾ ക്രമമായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു സെല്ലിന്റെ ഡി‌എൻ‌എ കേടാകുകയും ക്യാൻസറാകുകയും ചെയ്യുമ്പോൾ കോശങ്ങൾ വിഭജിക്കുന്നത് തുടരുന്നു. ഇത് പലപ്പോഴും കോശങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. ഇവയാണ് പിന്നീട് ട്യൂമർ ആയി മാറുന്നത്. ഇത് പലപ്പോഴും മറ്റ് ശരീരഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഏറ്റവും ഗുരുതരം

ഏറ്റവും ഗുരുതരം

അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ അര്‍ബുദമാണ് മലാശയ അര്‍ബുദം. ജനിതകമായ മാറ്റങ്ങളേക്കാള്‍ കൂടുതല്‍ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇന്നത്തെ കാലത്താകട്ടെ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളതും. അധിക അളവില്‍ പുകയിട്ട മാംസ വിഭവങ്ങള്‍, വ്യായാമമില്ലാത്തത്, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്.ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അനാസ്ഥയാണ് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ഒരു രോഗാവസ്ഥ തന്നെയാണ് മലാശയ അര്‍ബുദം. നിസ്സാരമെന്ന് നമ്മള്‍ കരുതുന്ന പല ലക്ഷണങ്ങളും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുമ്പോഴാണ് നാം മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മളില്‍ പ്രകടമായ ശാരീരിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും മടിച്ച് നില്‍ക്കാതെ ചികിത്സ തേടുന്നതിന് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

മലാശയ അര്‍ബുദത്തിന്റെ തുടക്കം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കണ്ടെത്തുന്നതിന് പലപ്പോഴും അല്‍പം ബുദ്ധിമുട്ടുള്ളതാണ് ഇതിന്റെ ലക്ഷണങ്ങള്‍. മലാശയ ഭിത്തിയില്‍ മുന്തിരിക്കുല പോലെ കാണപ്പെടുന്ന പോളിപ്പുകളാണ് ഇതിന്റെ തുടക്ക ലക്ഷണം. ഈ പോളിപ്പുകള്‍ പിന്നീട് ക്യാന്‍സര്‍ ആയി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധം എങ്ങനെയെന്നതിനേക്കാള്‍ ആരെയൊക്കെയാണ് ഇത് ബാധിക്കുന്നതിനുള്ള സാധ്യത എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രായം പ്രശ്‌നമാവുമ്പോള്‍

പ്രായം പ്രശ്‌നമാവുമ്പോള്‍

മലാശയ അര്‍ബുദം ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുമെങ്കിലും, 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. അതുകൊണ്ട് പ്രായം ഇത്തരം ക്യാന്‍സറിന് പുറകില്‍ വളരെ വലിയ ഒരു പ്രശ്‌നമാണ് എന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും കൃത്യമായ ജീവിത ശൈലി പിന്തുടരാത്തവരും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ഉദരസംബന്ധമായ രോഗങ്ങള്‍

ഉദരസംബന്ധമായ രോഗങ്ങള്‍

ഉദര സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും ക്രോണ്‍സ് രോഗം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും മലാശയ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ ഉടനേ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏത് രോഗവും കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പ്രമേഹം

പ്രമേഹം

ഇന്‍സുലിന്‍ പ്രതിരോധശേഷിയുള്ള ആളുകള്‍ക്ക് മലാശയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പല വിധത്തിലാണ് നിങ്ങളെ വെല്ലുവിളിയില്‍ എത്തിക്കുന്നത്. പ്രമേഹവും ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹമുള്ളവര്‍ കൃത്യമായ ചികിത്സയും ഭക്ഷണ നിയന്ത്രണവും എടുക്കേണ്ടത് അത്യാവശ്യമാണ്.

അമിതവണ്ണം

അമിതവണ്ണം

ശരീരത്തിന്റെ അധിക ഭാരം മലാശയ അര്‍ബുദം മൂലം അപകടമുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. കൃത്യമായ ഭക്ഷണ നിയന്ത്രണവും, വ്യായാമവും എല്ലാം അമിതഭാരത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പാരമ്പര്യം

പാരമ്പര്യം

നിങ്ങളുടെ സഹോദരന്‍ അല്ലെങ്കില്‍ രോഗമുള്ള കുട്ടിയുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ പാരമ്പര്യത്തില്‍ വരുന്ന വ്യക്തി എന്നിവരെല്ലാം ഇത്തരം പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിനും കൂടി സഹായിക്കുന്നുള്ളൂ. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

English summary

Colorectal Cancer: Risk Factors and Prevention

Here in this article we are discussing about the risk factors and prevention of Colorectal Cancer. Take a look.
X
Desktop Bottom Promotion