Just In
Don't Miss
- News
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍, സര്‍ക്കാരിന് ഉപദേശവുമായി രഘുറാം രാജന്
- Sports
ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Technology
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
- Automobiles
790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
യോനീസ്രവ നിറം ചില സൂചനകള്‍
നമ്മുടെ ശരീരം തന്നെയാണ് പലപ്പോഴും പല ലക്ഷണങ്ങളും രോഗലക്ഷണങ്ങളും കാണിച്ചു തരുന്നത്. നാം ഇവ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും ബുദ്ധിമുട്ടാകുന്നതും.
സ്ത്രീ ശരീരത്തിലും പുരുഷ ശരീരത്തിലും ഇത്തരം വ്യത്യസ്തമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. പല രോഗലക്ഷങ്ങളും രോഗത്തിലേയ്ക്കുള്ള പല വഴികളും നമുക്കു തന്നെ നമ്മുടെ ശരീരം വെളിപ്പെടുത്തുന്നമുണ്ട്.
സ്ത്രീകളില്‍ നടക്കുന്ന സാധാരണ പ്രക്രിയയാണ് യോനീസ്രവത്തിന്റെ ഉല്പാദനം. പ്രായപൂര്‍ത്തിയാകുന്ന സ്ത്രീകളില്‍ സാധാരണ ഗതിയില്‍ നടക്കുന്ന ഒരു പ്രക്രിയയെന്നു വേണം, ഇതിനെ പറയുവാന്‍. യോനീ സ്രവത്തിന്റെ നിറത്തിലും പശിമയിലും ഗന്ധത്തിലുമെല്ലാം വരുന്ന ചില മാറ്റങ്ങള്‍ ചില സൂചനകള്‍ കൂടിയാണ്. ഇതെക്കുറിച്ചറിയൂ

യോനീസ്രവം
യോനീസ്രവം സാധാരണ സുതാര്യവും ഗന്ധമില്ലാത്തതുമാകും.
ഇതിന്റെ നിറം പൂര്‍ണമായും സുതാര്യമായതില്‍ നിന്നും നേരിയ വെളുപ്പ് വരെയായി വ്യത്യാസപ്പെടാം. ആര്‍ത്തവകാലത്തിന്റെ വിവിധ ഘട്ടങ്ങളെ ആശ്രയിച്ചായിരിക്കും ഇത്.

പച്ച അല്ലെങ്കില്‍ പച്ച കലര്‍ന്ന മഞ്ഞ
യോനീസ്രവം ചിലപ്പോള്‍ പച്ച നിറത്തില്‍ കാണപ്പെടാം. പച്ച അല്ലെങ്കില്‍ പച്ച കലര്‍ന്ന മഞ്ഞ നിറത്തിലെ യോനീസ്രവം ട്രൈകോമോണിയാസിസ് എന്ന രോഗത്തിന്റെ ലക്ഷണമാണ്. ലൈംഗികജന്യ രോഗമാണിത്.

യീസ്റ്റ് അണുബാധ
യീസ്റ്റ് അണുബാധ പൊതുവേ സ്ത്രീകളെ ബാധിയ്ക്കുന്ന ഒന്നാണ്. വജൈനല്‍ ഇന്‍ഫെക്ഷനുകളില്‍ ഏറ്റവും സര്‍വസാധാരണമായ ഒന്നെന്നു പറയാം. കട്ടി കൂടിയ വെളുത്ത സ്രവമാണെങ്കില്‍ ഇത് യീസ്റ്റ് ഇന്ഫെക്ഷന് കാരണമാകാം. മാത്രമല്ല, ഈ ഭാഗത്തു ചൊറിച്ചിലും സ്രവത്തിന് ചെറുതായി ദുര്‍ഗന്ധവുമുണ്ടാകും.

ബാക്ടീരിയല്‍
സ്ത്രീകള്‍ക്ക് ഈ ഭാഗത്തുണ്ടാകന്ന മറ്റൊന്നാണ് ബാക്ടീരിയല്‍ വജൈനോസിസ്. വെളുപ്പ്, മഞ്ഞ ചാര നിറങ്ങള്‍ ബാക്ടീരിയല്‍ വജൈനോസിസ് രോഗം കാരണമായുണ്ടാകാം.

ക്ലിയര്‍
ക്ലിയര്‍ ഡിസ്ചാര്‍ജും ചിലരിലുണ്ടാകും. ഇതും വെളുത്ത നിറത്തിലാകും. ചിലപ്പോള്‍ മുട്ട വെള്ള പോലുള്ള പശിമയും. മുട്ട വെള്ള പശിമയുള്ള യോനീസ്രവം ഓവുലേഷന് സൂചനയാണ്. ഗര്‍ഭകാലത്തും ക്ലിയര്‍ ഡിസ്ചാര്ജുണ്ടാകാം. ലൈംഗിക ഉത്തേജന സമയത്തും യോനീസ്രവം ഈ രീതിയിലാകാം.

യോനീസ്രവത്തിന് ദുര്‍ഗന്ധം
യോനീസ്രവത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അണുബാധ, എസ്ടിഡി, അല്ലെങ്കില്‍ മറ്റെന്തിങ്കിലും പ്രശ്നങ്ങളുടെ സൂചനയാവാം. മത്സ്യഗന്ധം അനുഭവപ്പെടുന്നത് ബാക്ടീരിയല്‍ വാജിനോസിസിന്റെ ലക്ഷണമാണ്. ട്രൈകോമോണിയാസിസ് എന്ന് എസ്ടിഡിയും ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. യോനിസ്രവത്തിന്റെ ഗന്ധം ഗര്‍ഭകാലത്ത് വ്യത്യാസപ്പെടാം. വൃത്തിയില്ലായ്മയാണ് മറ്റൊരു കാരണം.