For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണം

|

ക്യാന്‍സര്‍ എന്നത് എപ്പോഴും നമ്മള്‍ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോവുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. കാരണം കൃത്യസമയത്ത് രോഗനിര്‍ണയം നടത്താതിരിക്കുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വന്‍കുടലില്‍ ഉണ്ടാവുന്ന ഒരു തരം ക്യാന്‍സറാണ് കോളന്‍ ക്യാന്‍സര്‍. ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വന്‍കുടല്‍. ഇവിടെയാണ് ക്യാന്‍സര്‍ ഉണ്ടാവുന്നത്. ഇത് സാധാരണയായി പ്രായമനുസരിച്ചാണ് ഉണ്ടാവുന്നത്. എന്നിരുന്നാലും ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഇത് സാധാരണയായി വന്‍കുടലിന്റെ ഉള്ളില്‍ രൂപം കൊള്ളുന്ന പോളിപ്‌സ് എന്നാണ് തുടങ്ങുന്നത്. എന്നാല്‍ കാലക്രമേണ, ഈ പോളിപ്പുകളില്‍ ചിലത് വന്‍കുടല്‍ കാന്‍സറായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

പോളിപ്സ് ചെറുതാകാമെങ്കിലും ഇത് വഴി പലപ്പോഴും നിങ്ങളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പോളിപ്‌സ് ക്യാന്‍സറായി മാറുന്നതിന് മുമ്പ് അവയെ കണ്ടെത്തി നീക്കം ചെയ്യുകയാണ്. അതിന് വേണ്ടി സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതിന് ഡോക്ടര്‍ നിര്‍ദ്ദേശിക്കാം. വന്‍കുടലിലെ കാന്‍സര്‍ വികസിക്കുകയാണെങ്കില്‍, ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ നടത്തേണ്ടതാണ്. വന്‍കുടലിലെ ക്യാന്‍സറിനെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയേണ്ടത് എന്ന് നോക്കാം.

 രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ഒരു രോഗത്തേക്കാള്‍ അതിന്റെ ലക്ഷണങ്ങളാണ് നാം അറിയേണ്ടത്. നിങ്ങളില്‍ ക്യാന്‍സര്‍ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ആദ്യം വരുന്നത് പലപ്പോഴും വയറിളക്കം അല്ലെങ്കില്‍ മലബന്ധം അല്ലെങ്കില്‍ നിങ്ങളുടെ മലത്തിന്റെ സ്ഥിരതയിലെ മാറ്റം എന്നിങ്ങനെയുള്ള മാറ്റങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. മലാശയ രക്തസ്രാവം അല്ലെങ്കില്‍ നിങ്ങളുടെ മലത്തില്‍ രക്തം, മലബന്ധം, ഗ്യാസ് അല്ലെങ്കില്‍ സ്ഥിരമായ വയറുവേദന, നിങ്ങളുടെ കുടല്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍, ബലഹീനത അല്ലെങ്കില്‍ ക്ഷീണം, ശരീരഭാരം കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ വരുന്നതാണ്.

രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍

രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍

വന്‍കുടലിലെ ക്യാന്‍സര്‍ ബാധിച്ച പലര്‍ക്കും രോഗത്തിന്റെ ആരംഭ ഘട്ടത്തില്‍ യാതൊരു ലക്ഷണങ്ങളും ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ക്യാന്‍സറിന്റെ വലിപ്പവും നിങ്ങളുടെ വലിയ കുടലിലെ സ്ഥാനവും അനുസരിച്ച് ഇവ വ്യത്യാസപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ കാണിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ സ്ഥിരമായി നിലനില്‍്ക്കുന്നതെങ്കില്‍ അത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

എപ്പോള്‍ ഡോക്ടറെ കാണണം

എപ്പോള്‍ ഡോക്ടറെ കാണണം

നിങ്ങളെ പ്രശ്‌നത്തിലാക്കുന്ന എന്തെങ്കിലും തരത്തിലുള്ള സ്ഥിരമായ ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കോളന്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് എപ്പോള്‍ തുടങ്ങണം എന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക. വന്‍കുടലിലെ കാന്‍സര്‍ സ്‌ക്രീനിംഗ് ഏകദേശം 50 വയസ്സില്‍ ആരംഭിക്കണമെന്നാണ് പറയുന്നത്. ഇത് കൂടാതെ നിങ്ങളില്‍ രോഗത്തിന്റെ കുടുംബ ചരിത്രം പോലെയുള്ള മറ്റ് അപകട ഘടകങ്ങള്‍ ഉണ്ടെങ്കില്‍ ഇടക്കിടെ ഡോക്ടറെ കണ്ട് പരിശോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

കാരണങ്ങള്‍

കാരണങ്ങള്‍

വന്‍കുടലിലെ ക്യാന്‍സറിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം മനസ്സിലാക്കുന്നതിന് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം. വന്‍കുടലിലെ ആരോഗ്യമുള്ള കോശങ്ങള്‍ അവയുടെ ഡിഎന്‍എയില്‍ ജനിതക മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ലപ്പോഴും കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നത്. ശാരീരിക പ്രവര്‍ത്തനത്തെ സാധാരണയായി സഹായിക്കുന്നത് എപ്പോഴും ആരോഗ്യകരമായ കോശങ്ങള്‍ വളരുകയും വിഭജിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാല്‍ ഡി എന്‍ ഇ തകരാറിലായി അത് അര്‍ബുദമാവുമ്പോള്‍ പലപ്പോഴും കോശങ്ങള്‍ വിഭജിക്കുന്നത് തുടരുകയും ഇത് അടിഞ്ഞ് കൂടി അപകടകരമായ അവസ്ഥയില്‍ ക്യാന്‍സര്‍ വളരുകയും ചെയ്യുന്നുണ്ട്. ഇത് വിഭജിച്ച് പിന്നീട് ടിഷ്യൂകളെ ആക്രമിക്കുകയും ക്യാന്‍സര്‍ പടരുകയും ചെയ്യുന്നു.

അപകടസാധ്യത

അപകടസാധ്യത

കുടല്‍ ക്യാന്‍സര്‍ മാത്രമല്ല മറ്റ് പല ക്യാന്‍സറിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പ്രായക്കൂടുതല്‍ ശ്രദ്ധിക്ണകണം. എന്നാല്‍ വന്‍കുടലിലെ ക്യാന്‍സര്‍ ഏത് പ്രായത്തിലും കണ്ടുപിടിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വന്‍കുടലിലെ ക്യാന്‍സര്‍ ഉള്ളവരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുള്ളവരെയാണ് ബാധിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് ഇതുവരേയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇത് കൂടാതെ വന്‍കുടല്‍ പുണ്ണ്, ക്രോണ്‍സ് രോഗം തുടങ്ങിയവയെല്ലാം പലപ്പോഴും വന്‍കുടലിലെ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

അപകടസാധ്യത

അപകടസാധ്യത

ഇതോടൊപ്പം തന്നെ കൊഴുപ്പ് കുറഞ്ഞ, നാരുകള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും ഇത്തരം അവസ്ഥക്ക് കാരണമാകുന്നുണ്ട്. വന്‍കുടല്‍ കാന്‍സറും മലാശയ അര്‍ബുദവും ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം. യാതൊരു വിധത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും ചെയ്യാത്ത അവസ്ഥയില്‍ പലരിലും ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വന്‍കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം പോലുള്ള അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അതും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണത്തേയും ശ്രദ്ധിക്കണം.

പ്രതിരോധിക്കേണ്ടത് എങ്ങനെ?

പ്രതിരോധിക്കേണ്ടത് എങ്ങനെ?

വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യതയുള്ള ആളുകള്‍ക്ക് ഏകദേശം 50 വയസ്സിന് ശേഷം വന്‍കുടല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കാന്‍സറിന്റെ കുടുംബ ചരിത്രമുള്ളവരും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത കുറക്കുന്നതിനുള്ള നടപടികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണരീതിയിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. ദുശീലങ്ങള്‍ ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും ശ്രദ്ധിക്കുക.

മലാശയ അര്‍ബുദം; ലക്ഷണം നിസ്സാരം പക്ഷേ അപകടംമലാശയ അര്‍ബുദം; ലക്ഷണം നിസ്സാരം പക്ഷേ അപകടം

ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?

English summary

Colon cancer: Symptoms, Stages, Causes, And Treatment In Malayalam

Here in this article we are sharing some symptoms, causes and treatment of colon cancer in malayalam. Take a look.
Story first published: Monday, March 14, 2022, 17:05 [IST]
X
Desktop Bottom Promotion