For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ക്ലോസ്ട്രോഫോബിയ ഉള്ളവര്‍ സൂക്ഷിക്കുക': എന്താണ് ക്ലോസ്ട്രോഫോബിയ?

|

കഴിഞ്ഞ ദിവസം തീയേറ്ററില്‍ ഇറങ്ങിയ മലയന്‍ കുഞ്ഞ് എന്ന് ചിത്രത്തില്‍ നായക കഥാപാത്രത്തിന്റെ ക്ലോസ്ട്രോഫോബിയ എന്ന അവസ്ഥയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഈ വാക്ക് പലരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ക്ലോസ്ട്രോഫോബിയ എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിയേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നത് നമുക്ക് നോക്കാവുന്നതാണ്. ഇനി എന്താണ് ക്ലോസ്ട്രോഫോബിയ എന്ന് നോക്കാം. അടഞ്ഞതും പരിമിതവുമായ സ്ഥലങ്ങളോട് ഉണ്ടാവുന്ന അതിതീവ്രമായ ഭയമാണ് ക്ലോസ്‌ട്രോഫോബിയ. ഇത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. കാണുന്നവര്‍ക്ക് ഇത് വെറും തമാശയായി തോന്നാം. എന്നാല്‍ ആ വ്യക്തി ആ സമയത്ത് അനുഭവിക്കുന്ന മാനസിക സംഘര്‍ഷം അത് വളരെ വലുതായിരിക്കും.

നമ്മളെ ഭയപ്പെടുത്തുന്ന പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഇവ ഒഴിവാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആ വ്യക്തി വളരെയധികം മാനസിക സംഘര്‍ഷം അനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇതിനെ യുക്തിരഹിതമെന്ന് പലരും പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഭയം പലപ്പോഴും യാഥാര്‍ത്ഥ്യമായിരിക്കണം എന്നില്ല. ആ വ്യക്തിയുടെ തോന്നലാണ് പലപ്പോഴും ഇത്തരം ഭയം വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഫോബിയകള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തേ പോലും തകിടം മറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ക്ലോസ്ട്രോഫോബിയയെക്കുറിച്ചും അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്നതിനെക്കുറിച്ചും വിശദമായി വായിക്കാം.

സാഹചര്യങ്ങള്‍

സാഹചര്യങ്ങള്‍

ഒരു വ്യക്തിയില്‍ ക്ലോസ്‌ട്രോഫോബിയ എന്ന അസുഖകരമായ അവസ്ഥ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിലൂടെ കടന്നു പോവുമ്പോള്‍ മാത്രമേ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. തുരങ്കങ്ങള്‍, എലിവേറ്ററുകള്‍, ട്രെയിനുകള്‍, വിമാനം, ചെറിയ ഇടുങ്ങിയ കാറുകള്‍, ഗുഹകള്‍, എംആര്‍ഐ ഇമേജിംഗ് മെഷീന്‍, നിലവറകള്‍, ജനലുകളില്ലാത്ത അല്ലെങ്കില്‍ തുറക്കാന്‍ കഴിയാത്ത ജലുകളുള്ള ചെറിയ മുറികള്‍ എന്നീ സാഹചര്യങ്ങളില്‍ പലരിലും ഒരു അനാവശ്യ ഉത്കണ്ഠയും ഭയവും വന്ന് നിറയുന്നു.

ക്ലോസ്‌ട്രോഫോബിയ വ്യക്തിയില്‍ അനുഭവപ്പെടുന്നത്

ക്ലോസ്‌ട്രോഫോബിയ വ്യക്തിയില്‍ അനുഭവപ്പെടുന്നത്

നിങ്ങളില്‍ ക്ലോസ്‌ട്രോഫോബിയ എന്ന അവസ്ഥയുണ്ടെങ്കില്‍ ആ വ്യക്തിക്ക് അടച്ചതോ ഇറുകിയതോ ആയ സ്ഥലത്ത് എത്തുമ്പോള്‍ അതി തീവ്രമായ ഉത്കണ്ഠ തോന്നുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. ഇത് കൂടാതെ ഇത്തരം ചിന്തകളില്‍ മാത്രം നിങ്ങളുടെ ദിവസം കടന്നു പോവുന്നു. ഒരിക്കലും അതില്‍ നിന്ന് പുറത്ത് വരുന്നതിനോ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ സാധിക്കാതെ വരുന്നു. ഈ അവസ്ഥയെക്കുറിച്ച് അത് അനുഭവിക്കുന്ന വ്യക്തിക്ക് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.

ക്ലോസ്‌ട്രോഫോബിയ എത്ര സാധാരണമാണ്?

ക്ലോസ്‌ട്രോഫോബിയ എത്ര സാധാരണമാണ്?

ജനസംഖ്യയുടെ 12.5% ??പേര്‍ക്ക് ക്ലോസ്‌ട്രോഫോബിയ ഉണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളിലോ പുരുഷന്‍മാരിലോ ഇത് കൂടുതല്‍ എന്നത് നമുക്ക് നോക്കാം. പലപ്പോഴും സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ക്ലോസ്‌ട്രോഫോബിയ കൂടുതലായി കാണപ്പെടുന്നത്. ആര്‍ക്കും, ഏത് പ്രായത്തിലും, ഒരു പ്രത്യേക ഭയം ഉണ്ടാവുമെങ്കിലും മിക്കവരിലും ഇത്തരം അവസ്ഥകള്‍ കുട്ടിക്കാലത്ത് തന്നെ ഉണ്ടാവുന്നു. എന്നാല്‍ ഇത് കുട്ടിക്കാലത്തെത ഭയം എന്ന് കരുതി വിട്ടുകളയുമ്പോള്‍ നാം വളരുന്നതിന് ഒപ്പം നമ്മുടെ കൂടെ ഇത്തരം ഭയവും വളരുകയാണ് ചെയ്യുന്നത്.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഇതൊരു രോഗാവസ്ഥയായി കണ്ടാല്‍ അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ഉത്കണ്ഠയും പരിഭ്രാന്തിയും തന്നെയാണ് പ്രകടമായ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ പലപ്പോഴും അല്‍പം ശ്രദ്ധിച്ച് ഇരിക്കണം. എന്നാല്‍ ഇത് കൂടാതെ ചില ശാരീരിക ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അമിതമായി വിയര്‍ക്കുകയും, കുലുങ്ങുന്നത് പോലെ തോന്നുകയും ചെയ്യും. ഇത് കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാവുന്നു, ശ്വസിക്കാന്‍ ഉള്ള ബുദ്ധിമുട്ട്, അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം, ചുണ്ടും മൂക്കും ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ വിറക്കുന്നത്, ചര്‍മ്മത്തിന്റെ നിറം മാറ്റം, ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നത്, വയറുവേദന, അല്ലെങ്കില്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നത് പോലെ തോന്നുന്നത്, തലകറക്കവും തളര്‍ച്ചയും, തൊണ്ട് വരളുക, സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട്, ദേഷ്യം,, കരച്ചില്‍, ചെവിയില്‍ ഒത്ത എന്നിവയാണ് ഇതിലുണ്ടാവുന്ന ലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

എന്നാല്‍ ഇത് കൂടാതെ വൈകാരികമായി ചില ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശരീരത്തിന്റേയും മനസ്സിന്റേയും നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം, ഉറക്കത്തിലേക്ക് വീഴുമോ എന്ന ഭയം, പല വിധത്തിലുള്ള ഭയത്തിന്റെ വികാരങ്ങള്‍, ഇപ്പോള്‍ പുറത്തേക്ക് പോവണം എന്നുള്ള ശാഠ്യം, മരിക്കുമോ എന്ന ഭയം ഇത്രയുമാണ് വൈകാരികമായി ഉണ്ടാവുന്ന ഭയങ്ങളും അതിന്റെലക്ഷണങ്ങളും. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്നോ എന്തുകൊണ്ടാണ് ആളുകളില്‍ ഇത്തരം ഒരു അവസ്ഥയുണ്ടാവുന്നത് എന്നോ ഇതുവരേയും ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രോഗനിര്‍ണയം നടത്തുന്നത്

രോഗനിര്‍ണയം നടത്തുന്നത്

എങ്ങനെയാണ് ക്ലോസ്‌ട്രോഫോബിയ ഉള്ളവരില്‍ രോഗനിര്‍ണയം നടത്തുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് കാരണമാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. നിങ്ങള്‍ക്ക് ഉള്ളത് ഒരു രോഗാവസ്ഥയല്ലെന്നും സ്വാഭാവിക ഭയമാണെന്നും മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ക്ലോസ്‌ട്രോഫോബിയ നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിച്ചു, നിങ്ങളുടെ ഭയം എത്ര തീവ്രമായി അനുഭവപ്പെടുന്നു, എത്ര തവണ നിങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നു എന്നുള്ളതിനെക്കുറിച്ചെല്ലാം കൃത്യമായി ഡോക്ടര്‍മാര്‍ ചോദിച്ച് മനസ്സിലാക്കുന്നു. ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഏത് ഭയത്തേയും നമുക്ക് ഇല്ലാതാക്കാം.

അതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുംഅതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും

യൂറിക് ആസിഡ് നിയന്ത്രണവിധേയമാക്കാന്‍ ഈ ഭക്ഷണം സഹായിക്കുംയൂറിക് ആസിഡ് നിയന്ത്രണവിധേയമാക്കാന്‍ ഈ ഭക്ഷണം സഹായിക്കും

English summary

Claustrophobia: Types, Causes, Symptoms And Treatment In Malayalam

Here in this article we are sharing the types, causes, symptoms and treatment of Claustrophobia in malayalam. Take a look.
Story first published: Saturday, July 23, 2022, 12:47 [IST]
X
Desktop Bottom Promotion