For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കലും വിട്ടുമാറാത്ത ക്ഷീണമോ, അതീവ ശ്രദ്ധ വേണ്ട ലക്ഷണങ്ങള്‍

|

ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ഇതില്‍ തന്നെ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് നാം നിസ്സാരമാക്കി വിടുന്ന പല ലക്ഷണങ്ങളും. ഇതില്‍ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം (CFS) എന്നത് ഒരു സങ്കീര്‍ണ്ണമായ രോഗാവസ്ഥയാണ്. എന്നാല്‍ ഇതിനെ പലരും തിരിച്ചറിയാതെ വിടുന്നതാണ് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ കൃത്യമായ ലക്ഷണങ്ങള്‍ എന്ന് പലര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഈ രോഗം ബാധിച്ചവരില്‍ ആറ് മാസത്തേക്കെങ്കിലും ക്ഷീണം വിട്ടുമാറാതെ നില്‍ക്കുന്നു. നിങ്ങളുടെ ശാരീരിക മാനസികാവസ്ഥകള്‍ എല്ലാം വഷളാക്കുന്ന തരത്തിലുള്ള ക്ഷീണമാണ് ഇവരില്‍ ഉണ്ടാവുന്നത്.

Chronic fatigue syndrome

എന്നാല്‍ ഇതിന് ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നതാണ് സത്യം. വെറും വിശ്രമം കൊണ്ട് മാത്രവും ഈ രോഗാവസ്ഥ മാറണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതായ അവസ്ഥയുണ്ട്. ആരോഗ്യകരമായ പ്രശ്‌നങ്ങളില്‍ എപ്പോഴും ശ്രദ്ധ നമ്മള്‍ കൊടുക്കണം, അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ഫലങ്ങള്‍ പലപ്പോഴും നമുക്ക് പ്രതിരോധിക്കാന്‍ സാധിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ എന്താണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പലപ്പോഴും ഉറക്കത്തിന് ഉന്‍മേഷമില്ലാത്തതും, ഓര്‍മ്മക്കുറവും, ശ്രദ്ധയും ഏകാഗ്രതയും ഇല്ലാത്തതും ശ്രദ്ധിക്കണം. എപ്പോഴും കിടക്കുകയും ഇരിക്കുകയും ചെയ്യുമ്പോള്‍ പോലും തലകറക്കം പോലെ തോന്നുകയും വിട്ടുമാറാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ മ്യാല്‍ജിക് എന്‍സെഫലോമൈലിറ്റിസ് (ME) എന്നും വിളിക്കുന്നു. ഇത്രയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

കാരണം

കാരണം

എന്താണ് ഇതിന്റെ കാരണം എന്നത് ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പലപ്പോഴും അണുബാധ മുതല്‍ മാനസിക പിരിമുറുക്കം വരെ ഇതിന്റെ കാരണമാകാം. എന്നാല്‍ കൃത്യമായ കാരണം എന്താണെന്ന് ഇതുവരേയും മനസ്സിലായിട്ടില്ല എന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് ഇത്തരം രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് നിങ്ങള്‍ കാണിക്കുന്ന ഏത് ലക്ഷണം പോലും നിര്‍ണായകമാണ്. അതുകൊണ്ട് ശ്രദ്ധിക്കണം. എന്നാല്‍ കൃത്യമായ ചികിത്സയെങ്കില്‍ ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം

ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം

ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. ഇത് കൂടാതെ ഓരോരുത്തരിലും രോഗലക്ഷണങ്ങള്‍ക്ക് തീവ്രത കൂടുതലും കുറവും ഉണ്ടായിരിക്കാം. ഇത് കൂടാതെ തൊണ്ടവേദന, തലവേദന, കഴുത്തിലോ കക്ഷത്തിലോ ഉണ്ടാവുന്ന ലിംഫ് നോഡുകള്‍, സന്ധിവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതില്‍ പോലും ക്ഷീണം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ശാരീരികമോ മാനസികമോ ആയ വ്യായാമത്തിന് ശേഷം കടുത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോഴാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം രോഗാവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ നേരത്തേ കാണാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങള്‍ക്ക് പൊതുവേ സ്ഥിരമായതോ അല്ലെങ്കില്‍ ക്ഷീണമോ ഉള്ള അവസ്ഥയാണെങ്കിലും ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെ ലക്ഷണവുമായി കണക്കാക്കപ്പെടുന്നുമുണ്ട്.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

എന്തൊക്കെയാണ് ഇതിന്റെ പിന്നില്‍ ശ്രദ്ധിക്കേണ്ട കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്ന് പറയുന്നത് പലപ്പോഴും വൈറല്‍ അണുബാധകള്‍ ആണ്. ഇതിന് ശേഷം നിങ്ങളില്‍ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ രോഗപ്രതിരോധ വ്യവസ്ഥയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. കാരണം ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇവരുടെ രോഗപ്രതിരോധ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇതിന് കാരണമാകുന്നുണ്ട്. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ഉള്ള ആളുകള്‍ക്ക് ചിലപ്പോള്‍ ഹൈപ്പോതലാമസ്, പിറ്റിയൂട്ടറി ഗ്രന്ഥികള്‍ അല്ലെങ്കില്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ എന്നിവയില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളില്‍ പലപ്പോഴും അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഏത് പ്രായത്തിലും ഇത്തരം രോഗാവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സ്ത്രീകളിലാണ് ഈ രോഗാവസ്ഥ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

നെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാനെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാ

most read:രോഗപ്രതിരോധശേഷിക്ക് പ്രോബയോട്ടിക് കഴിക്കാം

English summary

Chronic fatigue syndrome - Symptoms, Causes And Treatment In Malayalam

Here in this article we are discussing about The causes, symptoms and treatment of chronic fatigue syndrome in malayalam. Take a look.
X
Desktop Bottom Promotion