For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്ത് ഡയറിയയോ, കാരണങ്ങള്‍ തിരിച്ചറിയണം

|

ആര്‍ത്തവം എന്നത് സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന സാധാരണ പ്രക്രിയയാണ്. എന്നാല്‍ ഇതോടനുബന്ധിച്ച് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ആര്‍ത്തവ സമയത്ത് ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതതയും വയറു വേദനയും, തലവേദനയും, മാനസിക സമ്മര്‍ദ്ദവും ഛര്‍ദ്ദിയും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ ചിലര്‍ക്ക് ഈ സമയത്ത് ഡയറിയ കാണപ്പെടുന്നു. വയറിളക്കം സാധാരണ ആര്‍ത്തവ ലക്ഷണങ്ങളില്‍ ഒന്നായി ചിലര്‍ക്ക് മാറുന്നു. മൂഡ് മാറ്റങ്ങളും മറ്റ് വേദനകളും സാധാരണമാണ്. എന്നാല്‍ എന്തുകൊണ്ടാണ് വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

Causes Of Loose Motions During Periods

നല്ലൊരു ശതമാനം സ്ത്രീകളും പിഎംഎസ് എന്ന അവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും ഡയറിയ പോലുള്ള അവസ്ഥ നിങ്ങളുടെ ആരോഗ്യത്തിന് ചെറിയ രീതിയില്‍എങ്കിലും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതിന്റെ കഠിനമായ അവസ്ഥയാണ് പലപ്പോഴും നിങ്ങളില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ തൈറോയ്ഡ് എന്നിവയെ എല്ലാം ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ആര്‍ത്തവ സമയത്ത് ഇത്തരത്തില്‍ സംഭവിക്കുന്നു എന്ന് പറയാന്‍ സാധിക്കുന്നില്ല. നിരവധി അവസ്ഥകളും ഘടകങ്ങളും ഇതിന് പിന്നിലുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങള്‍ ആര്‍ത്തവ സമയത്ത് സാധാരണമാണ്. ഈ അവസ്ഥയില്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ അളവില്‍ മാറ്റം സംഭവിക്കുന്നു. ഇതിന്റെ ഫലമായും പലപ്പോഴും നിങ്ങളില്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം. ഇവ കൂടുതല്‍ സെന്‍സിറ്റീവ് ആയത് കൊണ്ട് തന്നെ ഇതെല്ലാം ആരോഗ്യത്തേയും ബാധിച്ചേക്കാം. തലച്ചോറില്‍ ഉണ്ടാവുന്ന മാറ്റങ്ങളും നിസ്സാരമായി കണക്കാക്കരുത്. ആര്‍ത്തവത്തിന് തൊട്ടു മുന്‍പ് പുറന്തള്ളപ്പെടുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ആയിരിക്കും പലപ്പോഴും കുടലില്‍ സങ്കോചം ഉണ്ടാക്കുന്നത്. ഇതിന്റെ ഫലമായാണ് നിങ്ങളില്‍ വയറിളക്കം പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് ദഹനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്.

വിഷാദവും ഉത്കണ്ഠയും

വിഷാദവും ഉത്കണ്ഠയും

ആര്‍ത്തവ സമയത്തോ അല്ലെങ്കില്‍ അതിനോട് അനുബന്ധമായി വരുന്ന ആഴ്ചയിലോ നിങ്ങള്‍ക്ക്ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ളവരാണെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നു. ചിലരില്‍ നിങ്ങള്‍ കണ്ടിട്ടില്ലേ, ഉത്കണ്ഠ കൂടുമ്പോള്‍ ബാത്ത്‌റൂമില്‍ പോണം എന്ന് തോന്നുന്നവര്‍. അതിന് പിന്നിലെ കാരണം മുകളില്‍ പറഞ്ഞതാണ്. എന്നാല്‍ കൃത്യമായി എന്താണ് കാരണം എന്ന് ഇതുവരേയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് വരുംഭാഗത്ത് വായിക്കാം.

ജീവിതശൈലി മാറ്റങ്ങള്‍

ജീവിതശൈലി മാറ്റങ്ങള്‍

ആദ്യം തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഡയറ്റിലാണ് ആദ്യത്തെ മാറ്റം വരുത്തേണ്ടത്. അതിന് വേണ്ടി വയറ് നിറയെ ഭക്ഷണം കഴിക്കാതെ ഇടക്കിടക്ക് ചെറുതായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഉപ്പിലിട്ടവ കൂടുതല്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഡയറ്റില്‍ ചെറിയ മാറ്റം ആശ്വാസകരമാവുന്ന രീതിയില്‍ കൊണ്ട് വരുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ളവ കൂടുതല്‍ തിരഞ്ഞെടുക്കുക. കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കഫീന്‍ പോലുള്ളവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ പലപ്പോഴും വയറിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ഡയറിയക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

വ്യായാമം മുടക്കേണ്ട

വ്യായാമം മുടക്കേണ്ട

വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ആഴ്ചയില്‍ നല്ലൊരു സമയത്തും വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അതിന് മുടക്കം വരുത്തരുത്. വേഗത്തിലുള്ള നടത്തം, നീന്തല്‍ തുടങ്ങിയ 30 മിനിറ്റ് നേരത്തേക്ക് അതി കഠിനമായ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുകും ആരോഗ്യത്തിന് മികച്ച ഫലം നല്‍കുകയും ചെയ്യും. കൂടാതെ ഉറക്കത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. സ്ഥിരമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്ത് തന്നെ ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ഇതേ പ്രശ്‌നം അനുഭവിക്കുന്ന മറ്റുള്ളവരുമായി സംസാരിക്കുന്നതിനും ശ്രദ്ധിക്കുക. ഇത്രയുമെങ്കില്‍ ഒരു പരിധി വരെ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ അല്ലാതെ നമുക്ക് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവ സമയത്ത് പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും വയറിളക്കം നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ നേന്ത്രപ്പഴം, ആപ്പിള്‍, ഓട്സ് തുടങ്ങിയ നാരുകളാല്‍ സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഭക്ഷണങ്ങള്‍ ഈ സമയം തിരഞ്ഞെടുക്കണം. തൈര്, തൈര് തുടങ്ങിയ പ്രകൃതിദത്ത പ്രോബയോട്ടിക്‌സ് കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചിലര്‍ക്ക് ആര്‍ത്തവ സമയത്ത് നല്ലതുപോലെ എരിവും പുളിയും ഉള്ള ഭക്ഷണം കഴിക്കാനായിരിക്കും താല്‍പ്പര്യം. എന്നാല്‍ മസാലയും എണ്ണയും പുളിയും കലര്‍ന്ന ഭക്ഷണങ്ങള്‍ ഡയറിയ പോലുള്ള അവസ്ഥ ഉള്ളവര്‍ കഴിക്കാതിരിക്കുക. ഇത് നിങ്ങളുടെ അവസ്ഥ മോശമാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ജീവിത നിലവാരത്തെ വരെ ഇത് ബാധിക്കുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും രോഗാവസ്ഥ മാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. സ്വയം ഇഷ്ടത്തിന് മരുന്ന് കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതിന് പരിഹാരം കാണുന്നതിനും എപ്പോഴും മികച്ച ഒരു ഡോക്ടറെ കാണാന്‍ വൈകേണ്ടതില്ല.

അതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുംഅതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും

പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലംപന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

English summary

Causes Of Loose Motions During Periods In Malayalam

Here in this article we are sharing some causes of loose motion during your period in malayalam. Take a look.
Story first published: Tuesday, August 2, 2022, 10:05 [IST]
X
Desktop Bottom Promotion