For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയുടെ ഒരു വശത്ത് മാത്രമാണോ തലവേദന ശ്രദ്ധിക്കണം

|

ആരോഗ്യത്തിന്‍റെ കാര്യം ശ്രദ്ധിക്കാതെ വിടുമ്പോൾ പലരും മറന്നു പോവുന്നതാണ് പലപ്പോഴും തലവേദന പോലുള്ള കുഞ്ഞു കുഞ്ഞു രോഗങ്ങൾ. എന്നാല്‍ തലവേദന വന്നാലോ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. നിരവധി കാരണങ്ങൾ തലവേദനക്ക് പുറകിലുണ്ട്. എങ്കിലും അത് എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ പലരിലും ഇല്ല. യാത്ര, സമ്മർദ്ദം, മറ്റ് രോഗങ്ങളോടൊപ്പം എല്ലാം തലവേദന ഉണ്ടാവുന്നുണ്ട്. ഇത് കൃത്യമായി തിരിച്ചറിഞ്ഞാൽ നമുക്ക് തലവേദനയെ ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്.

Most read:നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെMost read:നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ

എന്നാൽ ചിലരിൽ തലയുടെ ഒരു വശത്ത് മാത്രം വേദന ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലർക്കും അറിയുകയില്ല. ഇതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. തലവേദന വന്നാൽ അത് മറ്റൊരു തലവേദനയായി മാറുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ കാരണങ്ങൾ കൊണ്ട് തലയുടെ വലത് വശത്ത് മാത്രം തലവേദന ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ജീവിത ശൈലിയിലെ മാറ്റങ്ങൾ

ജീവിത ശൈലിയിലെ മാറ്റങ്ങൾ

ജീവിത ശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ തന്നെയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന്‍റെ ഫലമായി പലപ്പോഴും മാനസിക സമ്മർദ്ദം, ക്ഷീണം, ഭക്ഷണം കഴിക്കാതിരിക്കുന്നത്, കഴുത്തിലെ പേശികളിലെ വേദന എന്നിവയെല്ലാം നിങ്ങളിൽ തലയുടെ വലത് വശത്ത് വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ എല്ലാം തലവേദനക്ക് പ്രധാന കാരണമാകുന്നുണ്ട്.

 അണുബാധകൾ

അണുബാധകൾ

അണുബാധകൾ പലപ്പോഴും നിങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഇത് തലവേദന പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതിന് മുൻപ് വലത് വശത്തുള്ള തലവേദനയാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും സൈനസ് പോലുള്ള അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

മരുന്നിന്‍റെ ഉപയോഗം

മരുന്നിന്‍റെ ഉപയോഗം

മരുന്നിന്‍റെ ഉപയോഗം പലപ്പോഴും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. കാരണം കഴിക്കുന്ന മരുന്നാണെങ്കിൽ പോലും അത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പലപ്പോഴും തലവേദന പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. സെക്കന്‍ററി തലവേദനയാണെങ്കിൽ പലരും മരുന്ന് കൂടുതൽ കഴിക്കുന്നുണ്ട്. ഇത് നിങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് മരുന്ന് കഴിക്കുമ്പോൾ അല്‍പം ശ്രദ്ധിക്കാം.

തലക്കേറ്റ അടി

തലക്കേറ്റ അടി

നിങ്ങള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങൾക്ക് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ സമയത്തും ശ്രദ്ധിച്ച് അതിന് വേണ്ടി ചികിത്സ നടത്തിയാൽ മാത്രമേ അത് നിങ്ങളുടെ തലവേദനയുടെ പിന്നീടുള്ള കാരണമാകാതിരിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള അടിയേറ്റിട്ടുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം.

 രക്തസമ്മർദ്ദത്തിലെ മാറ്റം

രക്തസമ്മർദ്ദത്തിലെ മാറ്റം

രക്തസമ്മര്‍ദ്ദത്തിൽ ഉണ്ടാവുന്ന മാറ്റം പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാൽ അത് പലപ്പോഴും എങ്ങനെയാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്നുള്ളത് പറയാൻ ആവില്ല. ചിലപ്പോൾ അതിഭീകരമായ തലവേദനയോടെയായിരിക്കും തുടക്കം എന്നാൽ ഇത് തലയുടെ ഒരു വശത്തെ മാത്രമേ ബാധിക്കുന്നുള്ളൂ. ഇത്തരത്തിൽ തലവേദന കണ്ടെത്തിയാൽ അത് നിങ്ങളിൽ രക്തസമ്മർദ്ദം കൊണ്ടുണ്ടാവുന്ന മാറ്റമാണ് എന്നതാണ് മനസ്സിലാക്കേണ്ടത്.

ട്യൂമർ

ട്യൂമർ

അൽപം ഭയക്കേണ്ട ഒരു കാരണം തന്നെയാണ് ഇത്. ട്യൂമർ ഉള്ളവരിൽ ഈ പ്രതിസന്ധി അല്‍പം വെല്ലുവിളി ഉയർത്തുന്നതാണ്. ബ്രെയിൻ ട്യൂമർ പോലുള്ള അസ്വസ്ഥതകൾ അപകടങ്ങൾ നിങ്ങളില്‍ ഉണ്ട് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളിൽ ആദ്യ ലക്ഷണം കാണിക്കുന്നത് പലപ്പോഴും തലവേദനയായിരിക്കും. അതുകൊണ്ട് അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് ഒരു തലവേദനയും നിസ്സാരമായി വിടരുത്. ഇത് പിന്നീട് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും.

English summary

Causes of Headaches On the Right Side

Here in this article we are discussing about the Causes of Headaches On the Right Side. take a look
Story first published: Monday, January 20, 2020, 17:08 [IST]
X
Desktop Bottom Promotion