Just In
- 36 min ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 2 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 3 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 4 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Movies
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?
- News
'കഞ്ചാവടിച്ചാല്‍ ഗുണങ്ങളുണ്ട് സാറേ'; എക്സൈസ് ഓഫിസിലെ വീഡിയോ ചോര്‍ച്ചയില്‍ അന്വേഷണം
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
സ്ത്രീകളില്‍ യോനീസ്രവം അധികമാവുന്നതിന് പിന്നില്‍
സ്ത്രീകള്‍ ഓവുലേഷന് സമയത്തോട് അടുക്കുമ്പോള്‍ ഇവരില്‍ യോനീ സ്രവം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് കൃത്യമായി ഓവുലേഷന് നടക്കുന്നുണ്ടെന്നും അണ്ഡവിസര്ജനത്തില് കുഴപ്പമില്ലെന്നും സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ഇതല്ലാതെയും പല അവസരങ്ങളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. സ്ത്രീകളില്‍ വളരെ അധികമായി ഉണ്ടാവുന്ന ഇത്തരം യോനീ സ്രവത്തിന് പിന്നില്‍ ഉണ്ട്. ഇത് ആരോഗ്യപരമോ അനാരോഗ്യമോ എന്നുള്ള കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് യോനീ സ്രവം.
നഖത്തിലെ
കറുപ്പ്
വര;
കാത്തിരിക്കുന്നത്
അപകടം
എന്നാല്‍ ചിലരിലെങ്കിലും ഇതിന്റെ അളവ് അല്പം കൂടുതലാവാം. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്ന് പലര്‍ക്കും അറിയില്ല. ചിലരില്‍ ആരോഗ്യത്തിനേക്കാള്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് യോനീസ്രവം കൂടുതലാവുന്നത്. ചിലരില്‍ ദുര്‍ഗന്ധത്തോട് കൂടിയ യോനീ സ്രവമാണ് ഉണ്ടാവുന്നത്. എന്തൊക്കെയാണ് ഇതിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളില്‍ യോനീ സ്രവം വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആര്‍ത്തവ വിരാമം
സ്ത്രീകളില്‍ ആര്‍ത്തവ വിരാമ സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളില്‍ അബ്നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിന് ഇട വരുത്താറുണ്ട്. ഇത് അത്ര ഭയക്കേണ്ട ഒന്നല്ല എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളിലേക്ക് ഒന്നും ഇത് നിങ്ങളെ എത്തിക്കുന്നില്ല. അത് മാത്രമല്ല ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ നിങ്ങളെ തെല്ലൊന്നു വിഷമിപ്പിക്കും എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.

അണുബാധകള്‍
സ്ത്രീകളില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരത്തില്‍ഏതെങ്കിലും വിധത്തിലുള്ള അണുബാധകള്‍, പനി, ജലദോഷം എന്നിങ്ങനെയുള്ളവയെല്ലാം വജൈനല്‍ ഡിസ്ചാര്‍ജില്‍ വ്യത്യാസങ്ങള്‍ വരുത്താറുണ്ട്. ഇത് മാറുന്നതോട് വജൈനല്‍ ഡിസ്ചാര്‍ജും മാറുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ ഇത്തരം അണുബാധകളെ ഇല്ലാതാക്കാന്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

പ്രമേഹം വര്‍ദ്ധിക്കുന്നത്
സ്ത്രീകളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല പ്രമേഹം വര്‍ദ്ധിക്കുന്നത് പലപ്പോഴും യോനീ സ്രവത്തിന് ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകും. ഇത് ഇവര്‍ കഴിയ്ക്കുന്ന മരുന്നുകള്‍ കാരണമാകും. അതുകൊണ്ട് ദീര്‍ഘ ദിവസം നീണ്ട് നില്ക്കുന്ന ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രമേഹമാണ് എന്ന് കണക്കാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാല്‍ നല്ലൊരു ഡോക്ടറെ കണ്ട് പരിശോധിപ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ചൂടുള്ള കാലാവസ്ഥ ശ്രദ്ധിക്കണം
കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും ഇത്തരം അവസ്ഥകളില്‍ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം നമുക്ക് തന്നെ ശ്രദ്ധിക്കേണ്ടതാണ്. ചൂടുള്ള കാലാവസ്ഥ, വല്ലാതെ ഇറുകിയതും വായുസഞ്ചാരമില്ലാത്തതുമായ അടിവസ്ത്രങ്ങള്‍ എന്നിവ പലപ്പോഴും അബ്നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിനുള്ള കാരണമാകാറുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിച്ചാല്‍ അത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഓരോ കാലാവസ്ഥയിലും ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

യീസ്റ്റ് ഇന്ഫെക്ഷന്
യീസ്റ്റ് ഇന്ഫെക്ഷന് ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ചെറിയ തോതില്‍ യീസ്റ്റ് വജൈനയിലുണ്ടാവുന്നുണ്ട്. ഇത് വജൈനയുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് യീസ്റ്റ് ഇന്‍ഫെക്ഷനും അമിതമായ ഡിസ്ചാര്‍ജിനും വഴിയൊരുക്കും. ഇതെല്ലാം ഉടനേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യകരമല്ലാത്ത സെക്സ്
പലപ്പോഴും അനാരോഗ്യകരമായി ഉണ്ടാവുന്ന സെക്സ് ഇത്തരത്തില്‍ നിങ്ങളില്‍ ഇന്ഫെക്ഷന് പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അനാരോഗ്യകരമായ സെക്സ് പലപ്പോഴും അണുബാധകള്‍ക്കും വജൈനല്‍ ഡിസ്ചാര്‍ജിനുമുള്ള കാരണമായി മാറാറുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട്പോവേണ്ടത് അത്യാവശ്യമാണ്. ഓരോ അവസ്ഥയിലും ഇത്തരം കാര്യങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് അറിഞ്ഞിരിക്കണം.

മരുന്നുകളുടെ ഉപയോഗം
ചിലതരം മരുന്നുകളുടെ ഉപയോഗവും ഇത്തരത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ദ്ധിക്കുന്നതിനുള്ള കാരണമാകാറുണ്ട്. ഈ അവസ്ഥകളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്.