ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്‌നങ്ങള്‍: ഇവ നിസ്സാരമല്ല

കൃത്യമായ ആര്‍ത്തവം സ്ത്രീകളില്‍ ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. എന്നാല്‍ ചിലരില്‍ ആര്‍ത്തവത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. എല്ലാ സ്ത്രീകളിലും ആര്‍ത്തവ ദിനങ്ങള്‍ വ്യത്യസ്തമാണ്. സാധാരണ ആര്‍ത്തവ ദിനങ്ങള്‍ 28 ദിവസം ആണ്. എന്നാല്‍ 21 മുതല്‍ 35 ദിവസം വരെയുള്ള ആര്‍ത്തവ ദിനങ്ങള്‍ സാധാരണമാണ്. പക്ഷേ ചിലരില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയോ അല്ലെങ്കില്‍ ക്രമം തെറ്റുന്ന അവസ്ഥയോ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭധാരണമല്ലാതെ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ആര്‍ത്തവം ക്രമം തെറ്റുന്നത് എന്നും എന്തൊക്കെയാണ് ഇതില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Causes Of A Missed Period

ഓരോ സ്ത്രീയുടേയും ആര്‍ത്തവ ചക്രം വ്യത്യസ്തമാണെന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഇത് പലപ്പോഴും ദൈര്‍ഘ്യമേറിയതോ അല്ലെങ്കില്‍ ചെറുതോ ആകാം. ക്രമരഹിതമായ അല്ലെങ്കില്‍ കുറഞ്ഞ ആര്‍ത്തവ ദിനങ്ങള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. എന്നാല്‍ ഇതല്ലാതെ ആര്‍ത്തവം നഷ്ടപ്പെടുന്നത് ഗൗരവത്തോടെ എടുക്കേണ്ടതാണ്. പക്ഷഏ എല്ലായ്‌പ്പോഴും ഇത് ഗര്‍ഭത്തിന്റെ ലക്ഷണമല്ല. ഗര്‍ഭധാരണത്തിനു പുറമേ, പല കാരണങ്ങളാല്‍ ആര്‍ത്തവമില്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിച്ചാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആര്‍ത്തവത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അലംഭാവം പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാവാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ആര്‍ത്തവം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍

ആര്‍ത്തവം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍

നിങ്ങളില്‍ എന്തുകൊണ്ടാണ് ആര്‍ത്തവം ഇല്ലാതാവുന്നത്. എന്തൊക്കെയാണ് അതിന്റെ കാരണങ്ങള്‍ എന്ന് നോക്കാം. ആര്‍ത്തവം ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍ ക്രമരഹിതമായ ആര്‍ത്തവം സാധാരണമാണ്. ഇതിന് കാരണം എന്ന് പറയുന്നത് ആ സമയം ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആയിരിക്കാം. എന്നാല്‍ ഇത് മാസങ്ങളോളം തുടരുകയാണെങ്കില്‍ അതില്‍ ഒരു ഗുരുതര പ്രശ്‌നം ഉണ്ടെന്നത് മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ആര്‍ത്തവം ഇല്ലാതിരിക്കുന്നതിന്റെ ആദ്യ കാരണം എന്നത് എപ്പോഴും ഗര്‍ഭധാരണം തന്നെയാണ്. എന്നാല്‍ ഇതല്ലാതെ അനാരോഗ്യകരമായ ചില അവസ്ഥകള്‍ നിങ്ങളില്‍ ആര്‍ത്തവ ക്രമക്കെടുകള്‍ക്ക് കാരണമാകുന്നുണ്ട്. അതില്‍ വരുന്നതാണ് എപ്പോഴും ഇനി പറയുന്ന കാരണങ്ങള്‍.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ചില ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം നിങ്ങളില്‍ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നുണ്ട്. ഇത് ചിലപ്പോള്‍ ആര്‍ത്തവം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് വിമന്‍സ് ഡെര്‍മറ്റോളജി റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇത്തരം ഗുളികകള്‍ നിങ്ങളുടെ പ്രെത്യുല്‍പാദന വ്യവസ്ഥയിലെ വിവിധ ഹോര്‍മോണുകളെ ബാധിക്കുകയും അത് വഴി നിങ്ങളുടെ ആര്‍ത്തവത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ ആര്‍ത്തവമുണ്ടെങ്കില്‍ പോലും പലപ്പോഴും അത് മൂലമുണ്ടാവുന്ന രക്തസ്രാവം വലളരെ കുറഞ്ഞ അവസ്ഥയിലായിരിക്കും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ നേരത്തെ കണ്ടെത്തി അതിന് വേണ്ട പരിഹാരം ചെയ്യുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

നിങ്ങളുടെ അമിത സമ്മര്‍ദ്ദം പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ജോലിയിലും കുടുംബത്തിലും സാമ്പത്തിക കാര്യങ്ങളിലും എല്ലാം ഉണ്ടാവുന്ന സമ്മര്‍ദ്ദം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആര്‍ത്തവത്തേയും ബാധിക്കുന്നു. സൈക്കോളജി ഓഫ് വിമന്‍ ക്വാര്‍ട്ടര്‍ലി ജേര്‍ണല്‍ പറയുന്നത് പ്രകാരം സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും അതോടൊപ്പം ആര്‍ത്തവത്തേയും ഇല്ലാതാക്കുന്നു എന്നതാണ്. കാരണം മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസ് അമിതമായ സമ്മര്‍ദ്ദം മൂലം പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയുണ്ടാക്കുന്നു ഇത് നിങ്ങളുടെ ഹോര്‍മോണ്‍ ഉത്പാദനത്തേയും മറ്റും ബാധിക്കുന്നു. നിങ്ങളുടെ ആര്‍ത്തവം കൃത്യമാവണമെങ്കിലും ആര്‍ത്തവ തകരാറുകള്‍ പ്രതിരോധിക്കണമെങ്കിലും നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഇല്ലാത്ത അവസ്ഥ തിരഞ്ഞെടുക്കണം.

ശരീരഭാരം കൂടുന്നതും കുറയുന്നതും

ശരീരഭാരം കൂടുന്നതും കുറയുന്നതും

ആര്‍ത്തവത്തില്‍ ശരീരഭാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് ആര്‍ത്തവ തകരാറുകളിലേക്ക് നയിക്കുന്നു. ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനം അനുസരിച്ച് ശരീരഭാരം പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നതും അതുപോലെ തന്നെ പെട്ടെന്ന് കുറക്കുന്നതും നിങ്ങളില്‍ ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവമേ ഇല്ലാത്ത അവസ്ഥയിലേക്കും എത്തിക്കുന്നു. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിക്കുന്നു. ഇത്തരത്തില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ആര്‍ത്തവ ചക്രത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.അതിനാല്‍ ആര്‍ത്തവം ഇല്ലെങ്കില്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)

ഇന്നത്തെ കാലത്ത് പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പിസിഓഎസ് എന്ന അവസ്ഥ.. ദി ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഗവേഷണ പ്രകാരം ഈ രോഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് തന്നെ ക്രമരഹിതമായി ഉണ്ടാവുന്ന ആര്‍ത്തവമാണ്. ഈ അയവസ്ഥയില്‍ ആന്‍ഡ്രോജന്‍ ഹോര്‍മോണിന്റെ അളവ് കൂടുന്നതിനാല്‍ എല്ലാ മാസവും ഉണ്ടാകുന്ന അണ്ഡോത്പാദനം സംഭവിക്കാതിരിക്കുന്നു. ഇതിനെ ഹൈപ്പര്‍ആന്‍ഡ്രോജനിസം എന്നും വിളിക്കുന്നുണ്ട്. ഇതെല്ലാം ആര്‍ത്തവ ക്രമക്കേടിനേയും അത് കൂടാതെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. രോഗാവസ്ഥ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഫൈബ്രോയിഡുകള്‍

ഫൈബ്രോയിഡുകള്‍

പലരും തുടക്കത്തില്‍ തിരിച്ചറിയാതെ പോവുന്നതാണ് ഫൈബ്രോ്യ്ഡുകള്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ അല്ലെങ്കില്‍ എന്‍ഡോമെട്രിയല്‍ പോളിപ്‌സ് മൂലവും ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവ തടസ്സവും ഉണ്ടായേക്കാം. ഇതില്‍ തന്നെ പോളിപ്‌സ് കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു ആരോഗ്യ പ്രശ്‌നമാണ്. രണ്ട് അവസ്ഥകളിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് പ്രശ്‌നത്തിലാവുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളുടെ ആര്‍ത്തവത്തെ വളരെയധികം സ്വാധിനിക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ട് അവസ്ഥയിലും നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ ആര്‍ത്തവത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് പിന്നീട് ഇത്തരം രോഗാവസ്ഥ കണ്ടെത്തുന്നതിന് സഹായിക്കുന്നത്.

Story first published: Saturday, January 28, 2023, 11:45 [IST]
X
Desktop Bottom Promotion