For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷി ഏറ്റവും മികച്ചതാക്കും സ്‌പെഷ്യല്‍ ജ്യൂസ്

|

രോഗപ്രതിരോധ ശേഷി കുറയുക എന്നത് പലര്‍ക്കും എന്താണെന്ന് ഇപ്പോള്‍ കൃത്യമായി മനസ്സിലായ ഒരു കാര്യമായിരിക്കും. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഈ കൊറോണക്കാലത്ത് നല്‍കിയ പ്രശ്‌നങ്ങള്‍ ചെറിയ ഉദാഹരണം മാത്രമാണ്. ആരോഗ്യത്തിനന് പ്രതിസന്ധി ഉണ്ടാക്കുന്നതും എന്തിനധികം മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നതുമായ ഒന്നാണ് കുറഞ്ഞ രോഗപ്രതിരോധ ശേഷി. എന്നാല്‍ ഈ കുറഞ്ഞ രോഗപ്രതിരോധ ശേഷിയില്‍ നിന്ന് നമ്മളെ നാം തന്നെ രക്ഷിക്കേണ്ടതുണ്ട്. ഒരു കൊറോണക്കാലം അതിന്റെ വിടവാങ്ങല്‍ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. പക്ഷേ പലപ്പോഴും ഇതിന് സാധിക്കാത്തത് നമ്മളില്‍ പലരേയും കൊവിഡിന്റെ പിടിയിലാക്കി എന്ന് വേണമെങ്കില്‍ പറയാം.

Carrot And Orange Juice Helps

നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് ആരോഗ്യവും എന്തിനേയും പ്രതിരോധിക്കാനുള്ള രോഗപ്രതിരോധ ശേഷിയേയും ആണ്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും അതിന് വേണ്ടി എന്ത് ചെയ്യണം എന്ന് അറിയാത്തവര്‍ ഉണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുക എന്നാല്‍ അത് സൂചിപ്പിക്കുന്നത് എന്തുകൊണ്ടും ശരീരത്തിന് പലതിനേയും താങ്ങുന്നതിനുള്ള കഴിവില്ല എന്നത് തന്നെയാണ്. എന്നാല്‍ ഇതിന്റെ ഫലമായി ചില രോഗങ്ങളും നമ്മുടെ ശരീരത്തില്‍ കയറിക്കൂടി താമസിക്കുന്നു. ചുമയും, ജലദോഷവും, പനിയും മറ്റുമായി ശരീരത്തിന്റെ പ്രതിസന്ധി ഘട്ടത്തിലേക്ക് അത് കാര്യങ്ങളെ എത്തിക്കുന്നു. അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിനും വേണ്ടി നമുക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില ജ്യൂസുകളെ പരിചയപ്പെടാവുന്നതാണ്.

ഓറഞ്ച് കാരറ്റ്, ആപ്പിള്‍

ഓറഞ്ച് കാരറ്റ്, ആപ്പിള്‍

ഇവ മൂന്നും ഒറ്റക്ക് കഴിച്ചാലും ഒരുമിച്ച് കഴിച്ചാലും അത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ക്കൊപ്പം കാരറ്റ് പോലുള്ള പച്ചക്കറികളുടെ സംയോജനം എന്തുകൊണ്ടും നല്ലതാണ്. വിറ്റാമിന്‍ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനത്തെ ചെറുക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കാരറ്റും. ഇത് കൂടാതെ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ആപ്പിളുമായി ചേരുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ആണ് നല്‍കുന്നത്. ഇതെങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.

 സ്‌പെഷ്യല്‍ ജ്യൂസ്

സ്‌പെഷ്യല്‍ ജ്യൂസ്

ചേരുവകള്‍:

കാരറ്റ് - 1

ആപ്പിള്‍ - 1

ഓറഞ്ച് - 1

നാരങ്ങ (നീര്) - 1

മഞ്ഞള്‍ - 1/2 ടീസ്പൂണ്‍

കുരുമുളക് - കുറച്ച്

തയ്യാറാക്കുന്നത് എങ്ങനെ?

ഒരു ബ്ലെന്‍ഡറില്‍ എല്ലാ പഴങ്ങളും ചേര്‍ക്കുക. ഇതിലേക്ക് കുരുമുളക്, മഞ്ഞള്‍ എന്നിവയും നാരങ്ങ നീരും മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ചേര്‍ക്കുന്ന മഞ്ഞളിന്റെയും കുരുമുളകിന്റെയും ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ജലദോഷം, ചുമ, പനി എന്നിവയെ പാടേ ഇല്ലാതാക്കി ശരീരത്തിന്റെ രോഗപ്രതിരരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് പെട്ടെന്നാണ് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്നത്. ആഴ്ചയില്‍ ഒരു തവണ കുടിച്ചാല്‍ തന്നെ അതിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

അമിതവണ്ണത്തെ ചെറുക്കുന്നു

അമിതവണ്ണത്തെ ചെറുക്കുന്നു

അമിതവണ്ണം എന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ പാടേ തുരത്തുന്നതിനും ഈ മിക്‌സ് ജ്യൂസ് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ എന്തുകൊണ്ടും മികച്ചത് തന്നെയാണ്. അമിതവണ്ണം എന്ന പ്രതിസന്ധിക്ക് ആദ്യമേ വിടവാങ്ങാന്‍ ഒരുക്കമാണെങ്കില്‍ ഈ ജ്യൂസ് ദിവസവും അരഗ്ലാസ്സ് വീതം കുടിച്ചാല്‍ മതി. അമിതവണ്ണവും കുടവയറും അതിന്റെ വഴിക്ക് പോവും.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഹൃദയാരോഗ്യത്തിന് വരെ ഇത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കൊളസ്‌ട്രോള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന ആപ്പിള്‍ കാരറ്റ് ഓറഞ്ച് ജ്യൂസ് ശീലമാക്കാം. മധുരം ഉല്ലാത്തത് കൊണ്ട് തന്നെ ഇത് മികച്ച ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തില്‍ നിരവധി വിഷവസ്തുക്കള്‍ അടിഞ്ഞ് കൂടുന്നുണ്ട്. അവയെ പുറന്തള്ളുന്നതിന് വേണ്ടി പലപ്പോഴും കഴിയാത്തത് പല വിധത്തിലുള്ള രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ശരീരത്തിലെ ടോക്‌സിനെ പൂര്ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ഈ മിക്‌സ് ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ മികച്ച ഗുണങ്ങള്‍ നല്‍കും.

ചക്ക കഴിച്ച ശേഷം ഇതൊന്നും വേണ്ട, അത്രത്തോളം അപകടകരംചക്ക കഴിച്ച ശേഷം ഇതൊന്നും വേണ്ട, അത്രത്തോളം അപകടകരം

most read:വായിലൂടെയാണോ ഇടക്കെങ്കിലും ശ്വസിക്കുന്നത്, കാത്തിരിക്കുന്നുണ്ട് അപകടങ്ങള്‍

English summary

Carrot And Orange Juice Helps To Boost Immunity In Malayalam

Here in this article we are sharing the health benefits of carrot and orange juice mix in malayalam. Take a look
Story first published: Thursday, April 14, 2022, 16:50 [IST]
X
Desktop Bottom Promotion