For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഡി; വിദഗ്ധര്‍ പറയുന്നത് ഇത്

|

കോവിഡ് കാലത്ത് പലര്‍ക്കും മനസിലായ ഒരു കാര്യമായിരിക്കും ശരീരത്തിന്റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന്. കാരണം, വൈറസില്‍ നിന്ന് പ്രതിരോധം തീര്‍ക്കാന്‍ ചില വിറ്റാമിനുകള്‍ കൂടുതലായി നമ്മുടെ ശരീരത്തെ സഹായിക്കുന്നു. അത്തരത്തിലൊന്നാണ് വിറ്റാമിന്‍ ഡി. കൊഴുപ്പ് ലയിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ഡി, ഇത് ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

Most read: മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാംMost read: മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍ സാധാരണക്കാര്‍ക്ക് അത്ര പരിചിതമല്ലായിരുന്നു. എന്നാല്‍, ഇന്നത്തെ ഈ കോവിഡ് മഹാമാരിക്കാലത്ത് മിക്കവരും പതുക്കെ ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നു. ഇപ്പോള്‍, വാക്‌സിനേഷനും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുമാണ് മാരകമായ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗങ്ങള്‍. ഇതിലേക്കായി, വിറ്റാമിന്‍ ഡി സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിദഗ്ധര്‍ കരുതുന്നു.

വിറ്റാമിന്‍ ഡി ഭക്ഷണങ്ങള്‍ കോവിഡ് സാധ്യത കുറയ്ക്കുമോ?

വിറ്റാമിന്‍ ഡി ഭക്ഷണങ്ങള്‍ കോവിഡ് സാധ്യത കുറയ്ക്കുമോ?

നിങ്ങള്‍ കോവിഡില്‍ നിന്ന് കരകയറുകയാണെങ്കിലോ അല്ലെങ്കില്‍ ഭാവിയിലെ അണുബാധ തടയുന്നതിനോ ആയി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, ശരിയായ ഭക്ഷണക്രമം മറ്റ് അസുഖങ്ങളെ തടയുകയും കൂടുതല്‍ കാലം നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഡി യുടെ പങ്ക്

വിറ്റാമിന്‍ ഡി യുടെ പങ്ക്

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. കോവിഡ് 19 തടയുന്നതിനും കഠിനമായ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം വളരെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുതിയ വകഭേദങ്ങള്‍ക്കും രോഗവ്യാപനത്തിനും ഇടയില്‍, മാരകമായ വൈറസില്‍ നിന്ന് ഓരോരുത്തരും സ്വയം പരിരക്ഷിക്കേണ്ടത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കോവിഡ് 19. പ്രധാനമായും ഇത് ശ്വാസകോശത്തെ എളുപ്പത്തില്‍ ബാധിക്കുന്നു. അതിനാല്‍, നിങ്ങള്‍ ശരിയായ ഭക്ഷണ ശീലത്തിലേക്ക് മാറുന്നത് കോവിഡ് പ്രതിരോധത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു.

Most read:നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍Most read:നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍

പഠനം പറയുന്നത്

പഠനം പറയുന്നത്

ചിക്കാഗോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍, വിറ്റാമിന്‍ ഡിയുടെ കുറവുള്ള ആളുകള്‍ക്ക്, ശരീരത്തില്‍ ആവശ്യമായ വിറ്റാമിന്‍ ഡി ഉള്ളവരേക്കാള്‍ കോവിഡ് അണുബാധയ്ക്ക് ഇരട്ടി സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗവേഷക സംഘം 489 രോഗികളുടെ ഡാറ്റ പരിശോധിച്ചപ്പോള്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത 1.77 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. കോവിഡിനെതിരായ ഫലപ്രദമായ നടപടിയാണ് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ക്ക് പുറമേ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നതും കോവിഡ് തടയാനുള്ള മാര്‍ഗമാണെന്ന് ഗവേഷണ സംഘം നിര്‍ദേശിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ മറ്റ് ഗുണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ മറ്റ് ഗുണങ്ങള്‍

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കോവിഡ് ബാധ തടയുന്നതിന് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ശരീരത്തിന് മറ്റ് പല ഗുണങ്ങള്‍ക്കും വിറ്റാമിന്‍ ഡി ഉപകരിക്കുന്നുണ്ട്.

* വിറ്റാമിന്‍ ഡി ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളെ തടയുന്നു.

* ആളുകളില്‍ കാലാനുസൃതമായ വിഷാദം തടയുന്നതിനും വിറ്റാമിന്‍ ഡി സഹായിക്കുന്നു.

* കോവിഡ് കൂടാതെ, മറ്റ് രോഗങ്ങളില്‍ നിന്നും ഇത് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു.

* ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

Most read:നല്ല ദഹനം ഉറപ്പാക്കാന്‍ ആയുര്‍വേദം പറയും വഴി ഇത്‌Most read:നല്ല ദഹനം ഉറപ്പാക്കാന്‍ ആയുര്‍വേദം പറയും വഴി ഇത്‌

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ ശരീരം പല രോഗാവസ്ഥകളും കാണിക്കുന്നു. അതിനാല്‍ നിങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഡി വിറ്റാമിന്‍ വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞ അളവിലാണെങ്കില്‍ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അണുബാധകളും രോഗപ്രതിരോധ തകരാറുകളും, അസ്ഥി തകരാര്‍, പേശി വേദന, പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍, സ്തനാര്‍ബുദം പോലുള്ള ചിലതരം കാന്‍സര്‍ എന്നിവ നിങ്ങളില്‍ കണ്ടേക്കാം.

വിറ്റാമിന്‍ ഡി ലഭിക്കാന്‍ എന്തു ചെയ്യണം

വിറ്റാമിന്‍ ഡി ലഭിക്കാന്‍ എന്തു ചെയ്യണം

വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് പലവിധത്തില്‍ ലഭിക്കും. അതില്‍ പ്രധാനമാണ് സൂര്യപ്രകാശം. ശരീരത്തില്‍ സൂര്യപ്രകാശം തട്ടുന്നതിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസം ഏകദേശം 15-20 മിനിറ്റ് നേരം വെയില്‍ കൊള്ളുന്നതിലൂടെ ആവശ്യത്തിന് വിറ്റാമിന്‍ ഡി ശരീരത്തിലെത്തുന്നു. അതുകൂടാതെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും പോഷക സപ്ലിമെന്റുകളിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കുന്നു.

Most read:മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്Most read:മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കുന്നു. പാല്‍, തൈര്, ഓറഞ്ച് ജ്യൂസ്, ഓട്സ്, കൂണ്‍, മുട്ടയുടെ മഞ്ഞ, കൊഴുപ്പ് കൂടിയ മത്സ്യങ്ങളായ സാല്‍മണ്‍, ട്യൂണ എന്നിവ വിറ്റാമിന്‍ ഡി വലിയ അളവില്‍ അടങ്ങിയ ആഹാരസാധനങ്ങളാണ്.

English summary

Can Vitamin D-rich Foods Reduce The Risk Of Severe COVID-19

A study suggests that the people with Vitamin D deficiency were almost twice as likely to contract the virus as compared to the ones with normal levels of Vitamin D. Read on to know more.
Story first published: Wednesday, June 30, 2021, 11:25 [IST]
X
Desktop Bottom Promotion