For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൊക്കോളി കഴിച്ചില്ലെങ്കില്‍ ഇതൊക്കെ എങ്ങനെ

|

മിക്കവാറും എല്ലാവര്‍ക്കും പരിചിതനായിരിക്കും ബ്രൊക്കോളി. സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്നൊരു പച്ചക്കറിയാണിത്. വെറുമൊരു പച്ചക്കറിയല്ല, പോഷകക്കലവറയായ നല്ലൊരു ജീവന്‍ടോണ്‍ തന്നെയാണിത്. നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മികച്ച ഭക്ഷ്യവസ്തുവാണിത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവരോടും ജനപ്രീതിയാര്‍ജ്ജിച്ച പച്ചക്കറികളിലൊന്നായ ബ്രൊക്കോളി, മലയാളിക്ക് പരിചിതനായിട്ട് അധിക കാലമായിട്ടില്ല.

Most read: രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന്‍ സിMost read: രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന്‍ സി

എന്നിരുന്നാലും, ആളുകള്‍ ഇപ്പോള്‍ ഈ പച്ചക്കറികളുടെ പ്രാധാന്യം മനസ്സിലാക്കി അവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ബ്രൊക്കോളിയുടെ പോഷക ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ?

ബ്രൊക്കോളിയുടെ പോഷക ഗുണങ്ങള്‍

ബ്രൊക്കോളിയുടെ പോഷക ഗുണങ്ങള്‍

ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത ബ്രൊക്കോളിയുടെ ഒരു കപ്പ് (ഏകദേശം 91 ഗ്രാം) നിങ്ങള്‍ക്ക് ഇനിപ്പറയുന്ന പോഷകങ്ങള്‍ നല്‍കുന്നു.

കലോറി - 31

പ്രോട്ടീന്‍ - 2.6 ഗ്രാം

കാര്‍ബോഹൈഡ്രേറ്റ്‌സ് - 6 ഗ്രാം

കൊഴുപ്പ് - 0.3 ഗ്രാം

നാരുകള്‍ - 2.4 ഗ്രാം

ബ്രൊക്കോളിയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും വളരെ കുറവാണ്, മാത്രമല്ല പ്രോട്ടീന്‍ കൂടുതലുള്ളതുമാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇനിപ്പറയുന്ന ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

കാന്‍സറിനെതിരെ പോരാടുന്നു

കാന്‍സറിനെതിരെ പോരാടുന്നു

അനാവശ്യ ആക്രമണകാരികളില്‍ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളി ഉള്‍പ്പെടെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ മികച്ചതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രോഗം മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റി കാന്‍സര്‍ ഗുണങ്ങളുള്ള സള്‍ഫോറഫെയ്ന്‍ എന്ന സംയുക്തം പച്ചക്കറിയില്‍ അടങ്ങിയിരിക്കുന്നു.

Most read:രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന്‍ സിMost read:രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന്‍ സി

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

പ്രമേഹമുള്ളവര്‍ക്ക്, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ബ്രൊക്കോളി പ്രത്യേകിച്ചും ഫലപ്രദമാണ്. ബ്രൊക്കോളിയിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു.

അസ്ഥി ആരോഗ്യം മെച്ചപ്പെടുത്തുന്നു

അസ്ഥി ആരോഗ്യം മെച്ചപ്പെടുത്തുന്നു

ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് കാല്‍സ്യം ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെ കുറവുള്ള ആളുകള്‍ക്ക് കൂടുതല്‍ അസ്ഥി ഒടിവുകളും ദുര്‍ബലവും പൊട്ടുന്നതുമായ എല്ലുകളും കണ്ടുവരുന്നു. അതിനാല്‍, ആരോഗ്യമുള്ളതും ശക്തവുമായ അസ്ഥികള്‍ക്കായി നിങ്ങളുടെ ഭക്ഷണങ്ങളില്‍ ബ്രൊക്കോളി ചേര്‍ക്കുന്നത് ഗുണം ചെയ്യും.

ചെറുപ്പമാക്കുന്നു

ചെറുപ്പമാക്കുന്നു

ചര്‍മ്മത്തിനും മുടിക്കും നഖത്തിനും അത്ഭുതങ്ങള്‍ ചെയ്യാന്‍ ബ്രൊക്കോളിക്ക് കഴിയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ കേടുപാട് കുറയ്ക്കാനും ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ രൂപവും ഭാവവും മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ബ്രോക്കോളിയിലെ വിറ്റാമിന്‍ സിയുടെ സ്വാഭാവിക രൂപം കൊളാജന്‍ രൂപപ്പെടുത്തുന്നു, ഇത് ചര്‍മ്മത്തിന്റെ ഘടനയെ സഹായിക്കുന്നു.

Most read:പ്രായം 40 എത്തിയോ? സ്ത്രീകള്‍ക്ക് വേണ്ടത് ഈ ഡയറ്റ്Most read:പ്രായം 40 എത്തിയോ? സ്ത്രീകള്‍ക്ക് വേണ്ടത് ഈ ഡയറ്റ്

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. ദിവസേന ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും വന്‍കുടല്‍ കാന്‍സറില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ബ്രൊക്കോളി, വേവിച്ചതോ അസംസ്‌കൃതമോ കഴിക്കുന്നത് മലബന്ധം കുറയ്ക്കുകയും ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

വീക്കം കുറയ്ക്കുന്നു

വീക്കം കുറയ്ക്കുന്നു

ബ്രോക്കോളിയുടെ ഉയര്‍ന്ന ആന്റിഓക്‌സിഡന്റുകള്‍ വീക്കത്തിനെതിരെ പോരാടുന്നു. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫ്‌ളേവനോള്‍ ആയ കാംപ്‌ഫെറോള്‍ വീക്കം കുറയ്ക്കുന്നതിന് നല്ലതാണ്.

ആരോഗ്യകരമായ മസ്തിഷ്‌കം

ആരോഗ്യകരമായ മസ്തിഷ്‌കം

ബ്രോക്കോളിയില്‍ കാണപ്പെടുന്ന പോഷകങ്ങള്‍ ആരോഗ്യകരമായ തലച്ചോറും ടിഷ്യു പ്രവര്‍ത്തനവും നിലനിര്‍ത്താന്‍ സഹായിക്കും. ഇതിലെ സള്‍ഫോറാഫെയ്ന്‍ തലച്ചോറിനെ പിന്തുണയ്ക്കുകയും ഓക്‌സിജന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, ബ്രൊക്കോളിയിലെ വിറ്റാമിന്‍ കെ വൈജ്ഞാനിക കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും മികച്ചതാണ്. അല്‍ഷിമേഴ്‌സ് രോഗത്തെയും ഓര്‍മ്മ പ്രവര്‍ത്തനത്തെ സഹായിക്കുന്ന കോളിനെയും ഒഴിവാക്കാന്‍ കഴിയുന്ന ഫോളിക് ആസിഡും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.

Most read:കോവിഡില്‍ നിന്ന് ശ്വാസകോശം കാക്കാം; ഈ ശീലങ്ങള്‍Most read:കോവിഡില്‍ നിന്ന് ശ്വാസകോശം കാക്കാം; ഈ ശീലങ്ങള്‍

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

എല്‍.ഡി.എല്‍ അല്ലെങ്കില്‍ 'മോശം' കൊളസ്‌ട്രോള്‍ നിങ്ങളുടെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെയും എച്ച്.ഡി.എല്‍ അതായത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ബ്രോക്കോളി ഈ അപകടസാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബ്രൊക്കോളി നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാക്കേണ്ടതാണ്. ബ്രോക്കോളിയില്‍ ഒരു കപ്പിന് 31 കലോറി (91 ഗ്രാം) മാത്രമേ അടങ്ങിയിട്ടുള്ളൂ, 0.3 ഗ്രാം കൊഴുപ്പും. ഡയറ്റിംഗ് അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ചോയിസാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, വിശക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തെ സൂചിപ്പിക്കുന്ന ഒരു പ്രത്യേക ഹോര്‍മോണാണ് ഗ്രെലിന്‍. ബ്രോക്കോളിയിലെ ഫൈബര്‍ ഗ്രെലിന്‍ സ്രവണം കുറയ്ക്കുന്നതിനും നിങ്ങളുടെ വിശപ്പ് കൂടുതല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ബ്രൊക്കോളി കഴിക്കാനുള്ള വഴികള്‍

ബ്രൊക്കോളി കഴിക്കാനുള്ള വഴികള്‍

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ബ്രൊക്കോളി പല രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ദൈനംദിന പോഷകങ്ങള്‍ ലഭിക്കുന്നതിനായി ബ്രൊക്കോളി ജ്യൂസ് തയാറാക്കാം. മികച്ച ഗുണങ്ങള്‍ നേടാനുള്ള മറ്റൊരു മാര്‍ഗമാണ് ബ്രൊക്കോളി സാലഡ്. ബ്രൊക്കോളി നിങ്ങള്‍ക്ക് സൂപ്പ് ആക്കിയും കഴിക്കാവുന്നതാണ്. അല്ലെങ്കില്‍, ഏറ്റവും പ്രചാരമുള്ള വഴി കറിവച്ചോ വറുത്തോ കഴിക്കുക എന്നതാണ്. രുചികരമായ ലഘുഭക്ഷണമായും നിങ്ങള്‍ക്ക് ബ്രൊക്കോളി ഉപയോഗിക്കാം.

Most read:ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീMost read:ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീ

English summary

Broccoli Nutrition, Health Benefits and Ways to add in your diet in Malayalam

Read on to know the Broccoli health benefits, nutrition, side effects and ways to add into your diet in malayalam. Take a look.
X
Desktop Bottom Promotion