Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ബീജക്കുറവോ, അറിയാന്‍ നഖം ശ്രദ്ധിക്കാം
പല ദമ്പതികളും പ്രത്യുല്‍പാദന സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. ചിലരില്‍ കുറഞ്ഞ ബീജങ്ങളുടെ എണ്ണം ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞുവരികയും കുറയുകയും ചെയ്യുന്നുണ്ടെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത് മനസ്സിലാക്കുന്നതിന് വേണ്ടി പരിശോധകള്‍ നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മനസ്സിലാക്കാന്‍ ചില ലക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ഇത്തരം ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഇവരിലെ ബീജത്തിന്റെ ആരോഗ്യവും ബീജത്തിന്റെ ആരോഗ്യക്കുറവും മനസ്സിലാക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നോര്‍മല്‍ സ്‌പേം കൗണ്ട്
120 മുതല്‍ 350 മില്ല്യണ്‍ പെര്‍ ക്യുബിക് സെന്റിമീറ്ററാണ് ബീജങ്ങളുടെ നോര്‍മല്‍ കൗണ്ട്. എന്നാല്‍ ചില പുരുഷന്‍മാരില്‍ ഇത് ഇതിലും കുറവായിരിക്കും. ഇതാണ് പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് എത്തിക്കുന്നതും. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആരോഗ്യ രീതിയും എല്ലാമാണ് ഇതിന്റെ പ്രധാന കാരണം. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ചികിത്സ തേടാനും പലരും കയറിയിറങ്ങാത്ത ആശുപത്രികള്‍ കുറവാണ്.

നഖവും സ്‌പേം കൗണ്ടും
നഖവും സ്‌പേം കൗണ്ടും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നഖത്തിലെ നിറവും മറ്റും മാറുന്നതിലൂടെ നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നഖത്തിന് താഴേ ചുവന്ന പാടുകളോ നിറമോ കാണുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ബീജം കുറവാണ് എന്നതും പുരുഷന്‍മാരില്‍ ഹോര്‍മോണ്‍ കുറവാണ് എന്നുള്ളതും ആണ് സൂചിപ്പിക്കുന്നത്. നഖത്തിന്റെ നിറ വ്യത്യാസം നോക്കിയും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ബീജക്കുറവ് തിരിച്ചറിയുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നഖം നോക്കിയാല്‍ പോലും നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

വിരലിന്റെ നീളം ശ്രദ്ധിക്കാം
വിരലിന്റെ നീളം നോക്കിയും ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നതാണ്. വന്ധ്യതാ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ട് എന്നുണ്ടെങ്കില്‍ അത് മനസ്സിലാക്കുന്നതിന് നമുക്ക് പുരുഷന്റെ വിരല്‍ നോക്കാവുന്നതാണ്. ചൂണ്ടുവിരലിന്റെ നീളം മോതിര വിരലിനേക്കാള്‍ കുറവാണ് എന്നുണ്ടെങ്കില്‍ ഇവരില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങളെയാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇവരില്‍ വന്ധ്യതയെന്ന പ്രശ്‌നത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചെവിയിലെ ചുളിവുകള്‍
ചെവിയിലെ ചുളിവുകള്‍ നോക്കിയും നിങ്ങളിലെ സ്‌പേം കൗണ്ട് കുറവാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ചെവിക്ക് മുകളില്‍ ഇത്തരത്തില്‍ ചുളിവുകളും പേശികള്‍ക്ക് ആരോഗ്യമില്ലാത്തതും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ഇവരില്‍ പുരുഷ ഹോര്‍മോണ്‍ കുറവാണ് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. അമിത വണ്ണത്തിനൊപ്പം മസിലുകള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയും പലപ്പോഴും നിങ്ങളില്‍ ഇ്ത്തരം പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുള്ളതാണ് കാണിക്കുന്നത്.

ശബ്ദത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കണം
ആണ്‍കുട്ടികളില്‍ ശബ്ദത്തില്‍ മാറ്റം വരുന്ന പ്രായമാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ശബ്ദത്തില്‍ മാറ്റം സംഭവിക്കാതെയിരിക്കുന്ന അവസ്ഥയാണെങ്കില്‍ നിങ്ങളില്‍ സ്പേം കൗണ്ട് കുറവാണ് എന്ന് പറയാം. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അഭാവമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. എന്നാല്‍ ഇത് ഡോക്ടറെ കണ്ട് മാത്രം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഇത്തരം അവസ്ഥകളില്‍ അത് കൂടുതല്‍ അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.

നീര്‍വീക്കം ഉണ്ടെങ്കില്‍
പുരുഷന്റെ ലൈംഗികാവയവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അതും സ്പേം കൗണ്ട് കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്തെങ്കിലപം അസാധാരണത്വം കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് വന്ധ്യത പോലുള്ള വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. സ്‌പേം കൗണ്ടിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കഷണ്ടി
സാധാരണ പുരുഷ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കഷണ്ടി വരുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.



Click it and Unblock the Notifications
