For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടം

|

ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നു. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത് നഖത്തിന്റെ കാര്യത്തില്‍ ആയാലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇതില്‍ നഖത്തിലെ നിറം മാറ്റം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

Blue Fingernails: Signs, Causes, Diagnosis and Treatment in malayalam

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഇത്തരം സൂചനകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. നമ്മുടെ ശരീരത്തിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. നഖത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അറിഞ്ഞ് അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രോഗത്തിന്റെ സ്ഥിരീകരണവും പരിഹാരവുമെല്ലാം എളുപ്പമാകുന്നു. പല രോഗലക്ഷണങ്ങള്‍ക്കുമെന്ന പോലെ കൈ നഖങ്ങളും പലപ്പോഴും പലവിധത്തിലുള്ള രോഗ ലക്ഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. നഖങ്ങളുടെ നീല നിറവും മറ്റ് അസ്വസ്ഥതകളും നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

ചുവപ്പു കലര്‍ന്ന നിറമെങ്കില്‍

ചുവപ്പു കലര്‍ന്ന നിറമെങ്കില്‍

നിങ്ങളുടെ നഖത്തില്‍ ചുവപ്പ് കലര്‍ന്ന നിറമാണ് ഉണ്ടാവുന്നത് എങ്കില്‍ അതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. സാധാരണ നഖത്തിന് പിങ്ക് നിറമാണ് ഉണ്ടാവുക. ഇതിന് അര്‍ത്ഥം നഖം ആരോഗ്യകരമാണ് എന്നതാണ്. എന്നാല്‍ നിങ്ങളുടെ നഖത്തിന് ചുവപ്പ് കലര്‍ന്ന നിറമാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഹൃദയ സംബന്ധമായ പ്രശ്‌നമാണ് എന്നാണ്. ഇതിന്റെ സൂചന കാണിക്കുന്നത് നിങ്ങളില്‍ രക്തക്കൂടുതല്‍ അല്ല സൂചിപ്പിക്കുന്നത്. ഇതിനര്‍ത്ഥം ഹൃദയത്തിന്റെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം എന്നുള്ളത് തന്നെയാണ്.

പ്രമേഹ സൂചന

പ്രമേഹ സൂചന

പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ ഉണ്ട് എന്നുള്ളത് ആണെങ്കില്‍ അതിന്റെ ചില സൂചനകള്‍ കാണിക്കുന്നത് നഖത്തിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരുടെ നഖത്തിന്റെ നിറം നീലയായിരിക്കാം. ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്റെയോ സൂചനയാവാം ഇതെന്നതാണ് സത്യം. നീല നിറം രക്തപ്രവാഹം ശരിയല്ലെന്നതിന്റെ സൂചനയാണ് എന്നുള്ളതാണ് സത്യം. ഇതു വഴി ശരീരത്തില്‍ ഓക്സിജന്‍ കുറവുണ്ടാകുന്നതും നീല നിറം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്.

നഖങ്ങള്‍ പൊട്ടിപ്പോകുന്നത് ശ്രദ്ധിക്കണം

നഖങ്ങള്‍ പൊട്ടിപ്പോകുന്നത് ശ്രദ്ധിക്കണം

നീട്ടി വളര്‍ത്തിയ നഖങ്ങള്‍ പൊട്ടുന്നത് വളരെയധികം വിഷമമുണ്ടാക്കുന്നതാണ്. എന്നാല്‍ എത്ര ശ്രദ്ധിച്ചാലും ചിലരുടെ നഖങ്ങള്‍ പൊട്ടിപ്പോകുന്നതും സാധാരണയാണ്. നഖങ്ങളുടെ കട്ടി കുറയുന്നതാണ് ഇതിന് പിന്നിലെ കാരണം. ഇതിനു പുറകിലും പലപ്പോഴും രോഗവും അതിന്റെ ലക്ഷണങ്ങളും ആയിരിക്കും. ഇതിന് പിന്നില്‍ തൈറോയ്ഡും ഉണ്ടായിരിക്കും. നഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ അപര്യാപ്തതയെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ പോഷകക്കുറവും ഇതിനൊരു കാരണമാണ്.

നഖത്തിലെ മഞ്ഞ നിറം

നഖത്തിലെ മഞ്ഞ നിറം

മഞ്ഞ നിറമുള്ള നഖം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. നഖത്തിലെ മഞ്ഞ നിറം മഞ്ഞപ്പിത്തത്തിന്റെ സൂചന നല്‍കുന്നതാണ്. എംഫിസിമ, ശ്വാസകോശാവരണത്തിലെ സ്രവം തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുടെ കൂടിസൂചനയാകാം ഇത്. ഫംഗസ് ബാധ കാരണവും ഈ പ്രശ്നമുണ്ടാകാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നഖത്തിലെ മഞ്ഞ നിറം ശ്രദ്ധിക്കേണ്ടതാണ്.

ക്യാന്‍സര്‍ സൂചന ശ്രദ്ധിക്കണം

ക്യാന്‍സര്‍ സൂചന ശ്രദ്ധിക്കണം

ക്യാന്‍സര്‍ സൂചന വളരെയധികം അപകടം ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്യാന്‍സര്‍ സൂചനയും നഖങ്ങളില്‍ കാണിക്കുന്നുണ്ട്. പ്രത്യേകിച്ചും കയ്യില്‍ ബ്രൗണ്‍ വരകള്‍ വരുന്നത് സ്‌കിന്‍ ക്യാന്‍സര്‍ കാരണവുമാകാം. ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമയുടെ ലക്ഷണമാകുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ഒന്നു കൊണ്ടും അവഗണിക്കരുത്.

കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍

കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍

കട്ടി കുറഞ്ഞ നഖങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ കൂടുതല്‍ ശ്രദ്ധ നിങ്ങള്‍ നല്‍കേണ്ടതാണ്. കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍ അനീമിയയുടെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. വിളര്‍ച്ച നഖങ്ങളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല. വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ ഇത് വൃക്ക, കരള്‍ എന്നീ ആന്തരാവയവങ്ങളില്‍ പ്രശ്‌നമുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനിന്റെ അപര്യാപ്തതയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

നഖത്തില്‍ ചെറിയ കുഴികള്‍

നഖത്തില്‍ ചെറിയ കുഴികള്‍

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ മികച്ചതാണ് നഖത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍. എന്നാല്‍ ചിലുടെ നഖത്തില്‍ ചെറിയ കുഴികള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും സോറിയാസിസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് തുടക്കമാകാം എന്നുള്ളതാണ്. ചര്‍മത്തെ ബാധിയ്ക്കുന്ന ഇത് പലപ്പോഴും രോഗപ്രതിരോധ ശേഷിക്കും വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ചര്‍മത്തില്‍ തിണര്‍പ്പും ചൊറിച്ചിലും ചര്‍മം അടര്‍ന്നു പോകുന്നതുമെല്ലാം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

നഖത്തിലെ കറുപ്പ് വര; കാത്തിരിക്കുന്നത് അപകടംനഖത്തിലെ കറുപ്പ് വര; കാത്തിരിക്കുന്നത് അപകടം

രോഗനിര്‍ണയവും ചികിത്സയും

രോഗനിര്‍ണയവും ചികിത്സയും

രക്തത്തിന്റെ ഓക്‌സിജന്‍ കുറയുമ്പോഴാണ് പലപ്പോഴും നഖത്തില്‍ നീലനിറം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് അളക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് നോണ്‍എന്‍സിവ് പള്‍സ് ഓക്‌സിമീറ്റര്‍. നിങ്ങളുടെ രക്തത്തില്‍ എത്രമാത്രം ഓക്‌സിജന്‍ ഉണ്ടെന്ന് അളക്കാന്‍ ധമനികളിലെ എബിജി സഹായിക്കുന്നു. രക്തത്തില്‍ ആവശ്യമായ ഓക്‌സിജന്‍ പുന:സ്ഥാപിക്കുന്നതിനായാണ് ചികിത്സ ആരംഭിക്കേണ്ടത്.

ഓരോ നഖത്തിനു പിന്നിലും ഓരോ രോഗങ്ങള്‍ഓരോ നഖത്തിനു പിന്നിലും ഓരോ രോഗങ്ങള്‍

ഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവുംഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവും

Read more about: nail നഖം
English summary

Blue Fingernails: Signs, Causes, Diagnosis and Treatment in malayalam

Here in this article we are discussing about the causes and remedies of blue fingernails. Take a look.
X
Desktop Bottom Promotion