For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ വേദനയേക്കാൾ ഭീകരം പുരുഷനിലെ ഈ വേദന

|

ആരോഗ്യ പ്രതിസന്ധികൾ ഓരോ ദിവസം ചെല്ലുന്തോറും വെല്ലുവിളിയായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് പലര്‍ക്കും അറിയുകയില്ല. കാരണം രോഗങ്ങൾ പെട്ടെന്നാണ് നിങ്ങളെ ബാധിക്കുന്നത്. പുരുഷൻമാരിൽ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും യൂറിനറി ഇൻഫെക്ഷൻ. കാരണം സ്ത്രീകളിൽ പ്രസവ വേദനയെക്കാൾ വെല്ലുവിളി നിറഞ്ഞ വേദനയായിരിക്കും എന്നാണ് പറയുന്നത്.

Most read: കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണംMost read: കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പല വിധത്തിലുള്ള കാര്യങ്ങൾ നമ്മളിൽ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ പുരുഷൻമാരിൽ മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളതാണ് അറിയേണ്ടത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളിയാണ് നിങ്ങളിൽ ഉണ്ടാവുന്നത്. മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇതിന്‍റെ ലക്ഷണങ്ങൾ എന്താണെന്നും നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

നിങ്ങളിൽ മൂത്രാശയ അണുബാധ ഉണ്ട് എന്നുണ്ടെങ്കിൽ പല വിധത്തിലുള്ള ലക്ഷണങ്ങൾ ആദ്യം തന്നെ പ്രകടമാവുന്നുണ്ട്. ഇത് എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞാൽ പെട്ടെന്ന് തന്നെ മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ബ്ലാഡർ ഇൻഫെക്ഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ചില ലക്ഷണങ്ങൾ താഴെ കൊടുക്കുന്നുണ്ട്.

 ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക

സ്ത്രീകളിൽ ആണെങ്കിലും പുരുഷൻമാരിൽ ആണെങ്കിലും ഇടക്കിടെയുള്ള മൂത്രശങ്ക അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം പലപ്പോഴും ഇത് മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് ആവുന്നതിനുള്ള സാധ്യതയുണ്ട്. മൂത്രശങ്ക വെള്ളം കുടിച്ചാലും ഇല്ലെങ്കിലും തോന്നുന്നുവെങ്കിൽ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഇത് കൂടാതെ മൂത്രം പിടിച്ച് നിർത്താന്‍ ആവാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത് രണ്ടും നിങ്ങളുടെ ആരോഗ്യത്തെ അത്രത്തോളം തന്നെ ബാധിക്കുന്നതാണ്.

മൂത്രമൊഴിക്കുമ്പോൾ കടച്ചില്‍

മൂത്രമൊഴിക്കുമ്പോൾ കടച്ചില്‍

മൂത്രമൊഴിക്കുമ്പോൾ നല്ല കടച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും അൽപം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളിൽ യൂറിനറി ഇൻഫെക്ഷന്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. ഇത്തരം അവസ്ഥയിൽ യൂറിനറി ഇൻഫെക്ഷനെ വെച്ചു കൊണ്ടിരിക്കാതെ ചികിത്സിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാവുന്ന കടച്ചിൽ പല വിധത്തിലുള്ള അസ്വസ്ഥകളുടെ ഭാഗമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ഇടക്കിടെയുള്ള പനി

ഇടക്കിടെയുള്ള പനി

ഇടക്കിടെയുള്ള പനിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതും മൂത്രാശയ അണുബാധ നിങ്ങളിൽ ഉണ്ട് എന്നതിന്‍റെ ലക്ഷണമാണ്. ഇതോടൊപ്പം അതികഠിനമായ അടിവയർ വേദനയും ഉണ്ടാവുന്നുണ്ട്. പുരുഷനെ ഇത്രയേറെ വലക്കുന്ന വേദന കിഡ്നിസ്റ്റോണും യൂറിനറി ഇൻഫെക്ഷനുമാണ്. ഇത് രണ്ടും അസഹ്യമായ വേദനയാണ് ഉണ്ടാക്കുന്നത്. പനിയോടൊപ്പം മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കില്‍ മടിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ദുർഗന്ധത്തോടെയുള്ള മൂത്രം

ദുർഗന്ധത്തോടെയുള്ള മൂത്രം

മൂത്രമൊഴിക്കുമ്പോൾ അതിന് ദുർഗന്ധവും അതോടൊപ്പം തന്നെ പുക പോലെ കാണപ്പെടുന്നതും നിങ്ങളിൽ മൂത്രാശയ അണുബാധ ഉണ്ടാക്കുന്ന പ്രശ്നമാണ്. ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മൂത്രത്തിന്‍റെ ദുർഗന്ധം പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നതാണ്. എന്നാല്‍ ഇതൊടൊപ്പം മൂത്രത്തിൽ പതയും കണ്ടെത്തുകയാണെങ്കിൽ അൽപം ശ്രദ്ധിക്കണം.

രക്തത്തിന്‍റെ അംശം

രക്തത്തിന്‍റെ അംശം

മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണപ്പെടുന്നുണ്ടെങ്കില്‍ അൽപം ശ്രദ്ധിക്കണം. കാരണം ഇത് മറ്റ് ചില അനാരോഗ്യ സൂചനകൾ ആയിരിക്കും. അതിലുപരി അത് നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട് എന്നും സൂചന നൽകുന്നുണ്ട്. പക്ഷേ മൂത്രാശയ അണുബാധ ഉള്ളവരിൽ പലപ്പോഴും ഇത്തരം ഒരു ലക്ഷണം കാണപ്പെടുന്നുണ്ട്. അത് നിങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്നതിന്‍റെ തെളിവാണ്. ഇത് കൂടാതെ മൂത്രമൊഴിക്കാൻ ഉള്ള ബുദ്ധിമുട്ടും അല്‍പം ശ്രദ്ധിക്കണം.

കാരണങ്ങൾ

കാരണങ്ങൾ

എന്നാൽ മറ്റ് ചില കാരണങ്ങൾ കൂടി ഇതിന് പിന്നിലുണ്ട് എന്നുള്ളതാണ് സത്യം. നിങ്ങളില്‍ പ്രോസ്റ്റേറ്റിന്‍റെ വലിപ്പം വളരെയധികം കൂടിയിട്ടാണെങ്കിൽ അവരില്‍ അണുബാധക്കുള്ള സാധ്യതയുണ്ട്. കിഡ്നിസ്റ്റോണ്‍ ഉള്ളവരിൽ, യുറീത്രയുടെ വലിപ്പം കുറവുള്ളവരിൽ, എന്തെങ്കിലും തരത്തിലുള്ള സർജറി ബ്ലാഡറില്‍ ചെയ്തവരിൽ എല്ലാം ഇത്തരത്തിലുള്ള അവസ്ഥക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Bladder Infection In Men- Symptoms And Causes

Here in this article we are discussing about the causes and symptoms of bladder infection in men.Take a look.
X
Desktop Bottom Promotion