For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിന് നിറം മാറ്റമോ: അല്‍പം ശ്രദ്ധ വേണം, മൂത്രാശയ അര്‍ബുദ സാധ്യത

|

അര്‍ബുദം അഥവാ ക്യാന്‍സര്‍ പല വിധത്തിലുള്ള അപകടം ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ നമുക്ക് ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കുകയും പൂര്‍ണമായും തുടച്ച് നീക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെ അര്‍ബുദത്തെ ലക്ഷണങ്ങളില്‍ നിന്ന് രോഗത്തെ കണ്ടെത്തുക എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അസാധാരണ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും അതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന ഒരു സാധാരണ തരം ക്യാന്‍സറാണ് മൂത്രാശയ അര്‍ബുദം. ഇത് പക്ഷേ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാതെ പോവുന്നതാണ് അപകടം കൂടുതല്‍ വരുത്തുന്നത്. മൂത്രസഞ്ചി എന്നത് നിങ്ങളുടെ അടിവയറ്റില്‍ കാണപ്പെടുന്ന മൂത്രം സൂക്ഷിക്കുന്ന ഒരു സഞ്ചിയാണ്. മൂത്രാശയ അര്‍ബുദം ആദ്യം ബാധിക്കുന്നത് നിങ്ങളുടെ മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളില്‍ ആണ്. ഈ കോശങ്ങളെ യൂറോതെലിയല്‍ സെല്ലുകള്‍ എന്നാണ് അറിയപ്പെടുന്നത്. നിങ്ങളുടെ ശരീരത്തില്‍ കിഡ്‌നിയും മൂത്രാശയത്തെ ബന്ധപ്പെടുത്തുന്ന ഭാഗങ്ങളില്‍ എല്ലാം യുറോതെലിയല്‍ കോശങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ക്യാന്‍സര്‍ നിങ്ങളുടെ കിഡ്‌നിയേയും ബാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

 രോഗനിര്‍ണയം എപ്പോള്‍?

രോഗനിര്‍ണയം എപ്പോള്‍?

മൂത്രാശയ അണുബാധ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. എന്നാല്‍ മൂത്രാശയ ക്യാന്‍സറുകള്‍ പലപ്പോഴും ആരംഭഘട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കൃത്യമായ രോഗനിര്‍ണയം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതിനെ കൃത്യമായി ചികിത്സിച്ചാല്‍ അത് രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരിക്കലും ഫോളോ അപ്പ് ചികിത്സകള്‍ മറക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

മൂത്രാശയ അര്‍ബുദത്തില്‍ എന്തൊക്കെയാണ് കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. രോഗത്തെ ചികിത്സിക്കുന്നതിനേക്കാള്‍ ആദ്യം രോഗത്തെ തിരിച്ചറിയുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളില്‍ ഒരു കാരണവശാലും നിസ്സാരമായി വിടരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും വളരെയധികം ശ്രദ്ധിക്കണം. നമുക്ക് മൂത്രാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മൂത്രത്തിലെ മാറ്റങ്ങള്‍

മൂത്രത്തിലെ മാറ്റങ്ങള്‍

മൂത്രത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതില്‍ തന്നെ മൂത്രത്തില്‍ രക്തം (ഹെമറ്റൂറിയ) കാണപ്പെടുന്ന അവസ്ഥ നിസ്സാരമല്ല. ഇതിന്റെ ഫലമായി പലപ്പോഴും മൂത്രത്തിന് കടും ചുവപ്പ് അല്ലെങ്കില്‍ കോളയുടെ നിറം ഉണ്ടാവുന്നു. എന്നാല്‍ പിന്നീട് ഇത് സാധാരണ നിറത്തിലേക്ക് മാറുന്നു. പക്ഷേ എന്നിരുന്നാലും ലാബ് പരിശോധനയില്‍ മൂത്രത്തില്‍ രക്തം കണ്ടെത്തുകയും അപകടാവസ്ഥ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന അസഹ്യമായ വേദന, പുറം വേദന എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അപകടങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. നിസ്സാരവത്കരിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടമാവുന്നത് നിങ്ങളുടെ ജീവന്‍ വരെയാണ് എന്നതാണ് സത്യം.

ഡോക്ടറെ കാണേണ്ടത്?

ഡോക്ടറെ കാണേണ്ടത്?

എപ്പോഴാണ് നിങ്ങള്‍ ഇത്തരമൊരു അവസ്ഥക്ക് വേണ്ടി ഡോക്ടറെ കാണേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ മൂത്രത്തിന് നിറവ്യത്യാസം ഉണ്ടെന്ന് നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതോടൊപ്പം അതില്‍ രക്തം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടതാണ്. കാരണം ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കാരണങ്ങള്‍ എന്തെല്ലാം

കാരണങ്ങള്‍ എന്തെല്ലാം

നിങ്ങള്‍ക്ക് മൂത്രാശയ ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്നതാണ് ആദ്യം തിരിച്ചറിയേണ്ട കാര്യം. മൂത്രാശയ ഭിത്തിയില്‍ ട്യൂമര്‍ ശ്രദ്ധിക്കണം, ഇത് കൂടാതെ മൂത്രസഞ്ചിയിലെ കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍, അവയുടെ ഡി എന്‍ എയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങള്‍ ആണ്. അസാധാരണമായ കോശങ്ങള്‍ ആണ് അര്‍ബുദം ഉണ്ടാക്കുന്നത്. അത് സാധാരണ ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇത് പിന്നീട് ശരീരത്തിലേക്ക് മൊത്തത്തിലേക്ക് പരക്കുന്നു. അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

ഏതൊക്കെ തരത്തില്‍?

ഏതൊക്കെ തരത്തില്‍?

ഏതൊക്കെ തരത്തിലാണ് മൂത്രായയ അര്‍ബുദം ഉള്ളത് എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. ഇതില്‍ യൂറോതെലിയല്‍ കാര്‍സിനോമയാണ് ആദ്യത്തേത്. മൂത്രാശയത്തിന്റെ ഉള്ളിലുള്ള കോശങ്ങളെയാണ് ഈ രോഗാവസ്ഥ ബാധിക്കുന്നത്. നിങ്ങളുടെ മൂത്രസഞ്ചി നിറയുമ്പോള്‍ യൂറോതെലിയല്‍ കോശങ്ങള്‍ വികസിക്കുകയും മൂത്രസഞ്ചി ശൂന്യമാകുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് പിന്നീട് ആ ഭാഗത്ത് ക്യാന്‍സര്‍ കോശം വളരുന്നതിന് കാരണമാകുന്നു.

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ മൂത്രാശയത്തിന്റെ വിട്ടുമാറാത്ത വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് കൂടാതെ അടുത്തതാണ് അഡിനോകാര്‍സിനോമ എന്ന രോഗാവസ്ഥ. മൂത്രാശയത്തിലെ മ്യൂക്കസ് സ്രവിക്കുന്ന ഗ്രന്ഥികള്‍ ഉണ്ടാക്കുന്ന കോശങ്ങളിലാണ് ഉണ്ടാവുന്നത്. ഇത് വളരെ അപൂര്‍വ്വമായാണ് കാണപ്പെടുന്നത്. ഇത്തരം കോശങ്ങളെ ക്യാന്‍സര്‍ ബാധിക്കുന്നത് ഒരിക്കലും നിസ്സാരമല്ല എന്നതും മനസ്സിലാക്കണം. ചില മൂത്രാശയ കാന്‍സറുകള്‍ ഒന്നിലധികം തരം കോശങ്ങളില്‍ സംഭവിക്കുന്നുണ്ട്.

അപകടസാധ്യത ഏതൊക്കെ?

അപകടസാധ്യത ഏതൊക്കെ?

മൂത്രാശയ കാന്‍സര്‍ നിങ്ങളില്‍ ഏതൊക്ക വിധത്തില്‍ അപകട സാധ്യത ഉണ്ടാക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. അതില്‍ ഒന്നാണ് പുകവലിക്കുന്നത്. ഇത് മൂത്രാശയ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വളരെ ദോഷകരമായ രാസവസ്തുക്കള്‍ മൂത്രത്തില്‍ അടിഞ്ഞുകൂടുന്നതിന് ഇത് കാരണമാകുന്നു. സാധാരണ അവസ്ഥയില്‍ പുക വലിക്കുമ്പോള്‍ നിങ്ങളുടെ ശരീരം പുകയിലെ രാസവസ്തുക്കളെ പ്രോസസ്സ് ചെയ്യുകയും അവയില്‍ നിന്ന് ചിലതിനെ മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇവ നിങ്ങളുടെ മൂത്രസഞ്ചിയിലെ പാളിക്ക് കേടുവരുത്തുകയും അപകടകരമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.

പ്രായം

പ്രായം

പ്രായം കൂടുന്നതിന് അനുസരിച്ച് രോഗങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രായവും രോഗബാധയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. മൂത്രാശയ അര്‍ബുദ സാധ്യത വര്‍ദ്ധിക്കുന്ന തരത്തില്‍ ഇത് ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. ഏത് പ്രായത്തിലും ഇത് സംഭവിക്കാമെങ്കിലും, മൂത്രാശയ അര്‍ബുദം കണ്ടെത്തിയ മിക്ക ആളുകളും 55 വയസ്സിനു മുകളിലുള്ളവരാണ് എന്നതാണ് പഠനങ്ങള്‍ പ്രായത്തെ ഇതിന്റെ ഒരു ഘടകമായി വ്യാഖ്യാനിക്കുന്നത്. ഇത് കൂടാതെ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് രോഗസാധ്യത കൂടുതലെന്നും പറയുന്നു.

ആര്‍ത്തവ വേദന സ്വിച്ചിട്ട പോലെ നിര്‍ത്തും ആറ് വ്യായാമംആര്‍ത്തവ വേദന സ്വിച്ചിട്ട പോലെ നിര്‍ത്തും ആറ് വ്യായാമം

most read:പല്ലില്‍ വെളുത്ത കുത്തുകള്‍ കാണുന്നോ: പൂര്‍ണ പരിഹാരം ഇവിടുണ്ട്

English summary

Bladder cancer - Symptoms And Causes In Malayalam

Here in this article we are sharing some symptoms and causes of bladder cancer in malayalam. Take a look.
Story first published: Monday, May 23, 2022, 14:48 [IST]
X
Desktop Bottom Promotion