For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ കറുപ്പ് വര; കാത്തിരിക്കുന്നത് അപകടം

|

ഒരു ഡോക്ടറുടെ അടുത്ത് പോയാല്‍ ഡോക്ടര്‍ നടത്തുന്ന പരിശോധനയില്‍ നഖങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ നഖങ്ങള്‍ പരിശോധിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മളില്‍ ഒളിച്ചിരിക്കുന്ന പല രോഗങ്ങളും നഖം നോക്കിയാല്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. ഇത മനസ്സിലാക്കുന്നതിനാണ് നഖങ്ങള്‍ പരിശോധിക്കുന്നത്. നഖത്തിലെ ചെറിയ ചില മാറ്റങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പലപ്പോഴും നിസ്സാരമാക്കി വിടുന്ന ചില ലക്ഷണങ്ങള്‍ രോഗത്തിന്റെ അങ്ങേയറ്റത്തേക്ക് നമ്മളെ എത്തിക്കുമ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ചില ചെറിയ വ്യത്യാസങ്ങള്‍ പോലും പലപ്പോഴും ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളായിരിയ്ക്കും. വിരല്‍ നഖങ്ങള്‍ ഏതെല്ലാം വിധത്തിലാണ് ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചു പറയുന്നതെന്നറിയൂ,

വേനലിലെ മുട്ട തീറ്റ ഗുരുതര അപകടംവേനലിലെ മുട്ട തീറ്റ ഗുരുതര അപകടം

വിരലിലെ മാറ്റങ്ങള്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നുണ്ട്. നഖത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. ചില ചെറിയ വ്യത്യാസങ്ങള്‍ ആണെങ്കില്‍ പോലും അതിനെ വേണ്ട വിധം ശ്രദ്ധിക്കേണ്ടതായുണ്ട്. ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് എന്തുകൊണ്ടും ഇത്തരം കാര്യങ്ങള്‍. എന്നാല്‍ നഖത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് നിങ്ങളുടെ ആരോഗ്യത്തില്‍ കാണിക്കുന്നത് എന്ന് നോക്കാം.

നഖത്തിലെ വരകള്‍

നഖത്തിലെ വരകള്‍

സാധാരണയായി, ഒരു വ്യക്തിയുടെ നഖത്തിന് താഴെയുള്ള ഇരുണ്ട വരകള്‍ ലീനിയര്‍ മെലനോനിച്ചിയ എന്നാണ് അറിയപ്പെടുന്നത്. ചെറുപ്പക്കാരിലാണ് ഈ അവസ്ഥ സംഭവിക്കുന്നത്. ലീനിയര്‍ മെലനോനിച്ചിയ ഒരു സാധാരണ വിരല്‍നഖത്തിന്റെ വര്‍ണ്ണ വ്യതിയാനമായാണ് കണക്കാക്കുന്നത്. മെലനോസൈറ്റുകള്‍ എന്നറിയപ്പെടുന്ന നഖത്തിലെ പിഗ്മെന്റുകള്‍ അധിക പിഗ്മെന്റ് ഉണ്ടാക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് നഖത്തില്‍ കറുത്ത നിറമോ അല്ലെങ്കില്‍ വരകളോ ആയി കാണപ്പെടുന്നു.

ഗൗരവതരമായ കാരണം

ഗൗരവതരമായ കാരണം

എന്നാല്‍ ഇതല്ലാതെ നഖത്തില്‍ ഇത്തരം വരകള്‍ കാണുന്നതിന് പിന്നില്‍ അല്‍പം അപകടകരമായ മറ്റൊരു കാരണം കൂടിയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചര്‍മ്മത്തിലെ ക്യാന്‍സറിന്റെ അപകടകരമായ രൂപമായ മെലനോമയുടെ സാന്നിധ്യം. ഇത് പലപ്പോഴും നഖങ്ങളില്‍ ഒരു കറുത്ത വരയോ വരികളോ സൂചിപ്പിക്കാന്‍ കഴിയും. ഒരു വിരല്‍ നഖത്തിന് കീഴിലുള്ള മെലനോമയെ സബംഗുവല്‍ മെലനോമ എന്ന് വിളിക്കുന്നു. മെലനോമ തരങ്ങളിലൊന്ന് അക്രല്‍ ലെന്റിജിനസ് മെലനോമ (ALM) എന്നറിയപ്പെടുന്നു.

ലീനിയര്‍ മെലനോനിച്ചിയ

ലീനിയര്‍ മെലനോനിച്ചിയ

ഒരു വ്യക്തിക്ക് ലീനിയര്‍ മെലനോനിച്ചിയ ഉണ്ടാകുമ്പോള്‍, ഇരുണ്ട വരകള്‍ നഖങ്ങളില്‍ നിന്ന് താഴേക്ക് വരെ കണ്ടേക്കാം. കറുപ്പ് മുതല്‍ ആഴത്തിലുള്ള തവിട്ട്, ചാരനിറം വരെയുള്ള വര്‍ണ്ണ വ്യതിയാനങ്ങള്‍ അവയ്ക്ക് ഉണ്ടാകാം. ഈ വരകള്‍ സാധാരണയായി 2 മുതല്‍ 5 വരെ വിരല്‍നഖങ്ങളില്‍ ദൃശ്യമാകും, പക്ഷേ എല്ലാ 10 നഖങ്ങളിലും ഇത് ദൃശ്യമാവണം എന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള വരകളെല്ലാം തന്നെ ഈ പ്രതിസന്ധിയുടെ മു‌ന്നോടിയാണെന്ന് കണക്കാക്കേണ്ടതില്ല.

സബംഗുവല്‍ മെലനോമ

സബംഗുവല്‍ മെലനോമ

ഒരു വ്യക്തിക്ക് സബംഗുവല്‍ മെലനോമ ഉണ്ടാകുമ്പോള്‍, സാധാരണയായി ഒരു വിരല്‍ നഖത്തില്‍ മാത്രം ഒരു വര കാണും. മിക്കപ്പോഴും, അവര്‍ക്ക് വരയുടെ രൂപം ഒരു പരിക്കുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. സാധാരണഗതിയില്‍, സബംഗുവല്‍ മെലനോമയില്‍ നിന്നുള്ള ഒരു കറുത്ത വര കാലക്രമേണ ഇരുണ്ടതാക്കുകയോ വീതികൂട്ടുകയോ ചെയ്യും. ചിലപ്പോള്‍, നഖം വേദനയെടുക്കുകയോ അല്ലെങ്കില്‍ രക്തസ്രാവമോ ഉണ്ടായിരിക്കും. പിഗ്മെന്റേഷന്‍ വിരല്‍നഖം പുറംതൊലി ഉള്ള സ്ഥലത്തേക്കും വ്യാപിച്ചേക്കാം. ഇത് കാല്‍വിരലിലും വരുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല.

സ്പ്ലിന്റര്‍ ഹെമറേജ്

സ്പ്ലിന്റര്‍ ഹെമറേജ്

സ്പ്ലിന്റര്‍ ഹെമറേജ് എന്ന് അവസ്ഥയിലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കാം. അതിന്റെ ഫലമായി നഖത്തിലും ഉണ്ടാവുന്ന ചില ചെറിയ ഞരമ്പുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കാം. ഇത് കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. ഇത് ചിലരില്‍ എല്ലാ വിരരലുകളിലും കാണുന്നുണ്ട്. എന്നാല്‍ ഇത് അത്ര പേടിക്കേണ്ട ഒരു കാര്യമല്ല എന്നുള്ളതാണ് സത്യം. നഖത്തിലുണ്ടാവുന്ന ചെറിയ മാറ്റം പോലും അതുകൊണ്ട് വളരയെധികം ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ തിരിച്ചറിയാം?

എങ്ങനെ തിരിച്ചറിയാം?

ഇത്തരം അവസ്ഥയെ എങ്ങനെ തിരച്ചറിയാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. നിങ്ങള്‍ ഒരു ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ ഡോക്ടര്‍ ചോദിച്ചേക്കാവുന്ന ചോദ്യങ്ങള്‍ ഇതെല്ലാമാണ്. നഖത്തില്‍ ഈ വരകള്‍ എത്ര കാലമായി ഉണ്ട്? എപ്പോഴാണ് നിങ്ങള്‍ വരകളെക്കുറിച്ച് ആദ്യമായി അറിഞ്ഞത്? വരകളില്‍ അടുത്തിടെയുള്ള എന്തെങ്കിലും മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഈ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന നഖങ്ങളില്‍ നിങ്ങള്‍ക്ക് ആഘാതമുണ്ടോ? ഒരു ഡോക്ടര്‍ മരുന്നുകളെക്കുറിച്ചും ചോദിക്കും. ചിലപ്പോള്‍ ഒരു ഡോക്ടര്‍ നഖം പ്രദേശത്തിന്റെ ബയോപ്‌സി അല്ലെങ്കില്‍ സാമ്പിള്‍ എടുക്കും. അവര്‍ ഈ ബയോപ്‌സി ഒരു പാത്തോളജിസ്റ്റിന് അയയ്ക്കും, അവര്‍ക്ക് ഏതെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയും. ഇത്രയുമാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നവ.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

നഖത്തിലെ കറുത്ത വരകളുടെ മിക്ക കാരണങ്ങള്‍ക്കും ചികിത്സ ആവശ്യമില്ല. മെലനോമ വളരെയധികം അപൂര്‍വ്വമായി മാത്രം വരുന്ന ഒന്നാണ്. ഒരു ഡോക്ടര്‍ സാധാരണയായി മെലനോമയുടെ ഭാഗവും വിരല്‍ നഖത്തിന് കീഴിലുള്ള ചര്‍മ്മവും നീക്കംചെയ്യും. ശസ്ത്രക്രിയാനന്തര വിരലിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് ഒരു ഡോക്ടര്‍ക്ക് വിരല്‍ നഖത്തിന് മുകളില്‍ ഒരു സ്‌കിന്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ കഴിയും. എന്തെങ്കിലും മാറ്റം നഖത്തില്‍ കണ്ടാല്‍ ഉടനേ തന്നെ ശ്രദ്ധിക്കുക എന്നുള്ളതാണ്. അതിന് ശേഷം മാത്രം അത് ഗുരുതരമാണോ അല്ലയോ എന്നതിനെക്കുറിച്ച് ടെന്‍ഷനടിച്ചാല്‍ മതിയാവും.

English summary

Black Line On the Nail: Causes and Treatment

Here in this article we are discussing about the causes and treatment of black line on the nail. Take a look.
X
Desktop Bottom Promotion