For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനം

|

ആരോഗ്യവും മാനസികവുമായ ചില ഗുണങ്ങള്‍ യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുണങ്ങളാണ് യോഗ നല്‍കുന്നത്. ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഗ്യാസും ദഹന പ്രശ്‌നങ്ങളും അധോവായുവും എല്ലാം പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് പലരും പല മാര്‍ഗ്ഗങ്ങളും തേടും. എന്നാല്‍ ചിലരില്‍ ഈ പ്രശ്‌നങ്ങള്‍ അവര്‍ വിചാരിക്കുന്നതിനേക്കാള്‍ പ്രശ്‌നമുണ്ടാക്കുന്നു. വെളുത്തുള്ളിയിലും ഇഞ്ചിയിലും ഒന്നും ഈ പ്രശ്‌നം മാറുന്നില്ല. എന്നാല്‍ യോഗയിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പൂര്‍ണമായും മാറ്റാവുന്നതാണ്.

ഇതിന്റെ കാരണങ്ങളില്‍ ചിലത് പലപ്പോഴും മോശം ഭക്ഷണശീലവും അതുമൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളും വ്യായാമമില്ലായ്മയും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും എല്ലാമാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ശീലിക്കാവുന്നതാണ്. ദഹന സംബന്ധമായി ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് യോഗ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ദഹന വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും അധോവായുവിനെയും ഗ്യാസിനേയും പുറത്തേക്ക് വിടുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഏതൊക്കെ യോഗ പോസുകളാണ് ഇതിന് സഹായിക്കുന്നത് എന്ന് നോക്കാം.

അധോവായു പുറത്തുവിടുന്നതിനുള്ള യോഗാസനം

അധോവായു പുറത്തുവിടുന്നതിനുള്ള യോഗാസനം

മാലാസനം, പ്രസരിത പദോത്താസനം, പവനമുക്താസനം തുടങ്ങിയ യോഗാസനങ്ങള്‍ പരിശീലിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അധോവായുവിനെ പുറത്ത് വിടുന്നതിനും സഹായിക്കും. ഈ പോസുകള്‍ കാറ്റ് റിലീവിംഗ് അല്ലെങ്കില്‍ ഗ്യാസ് റിലീസ് പോസുകളായാണ് അറിയപ്പെടുന്നത്. അത് മാത്രമല്ല വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടിയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയും യോഗാസനം സഹായിക്കുന്നു. എന്നാല്‍ ഇനി പറയുന്ന ചില യോഗാസനങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ നിസ്സാരമായി പരിഹരിക്കുന്നു. മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇനിപ്പറയുന്ന യോഗ ആസനങ്ങള്‍ ദിനവും ചെയ്യാവുന്നതാണ്.

പവനമുക്താസനം

പവനമുക്താസനം

പവന മുക്താസനം ചെയ്യുന്നത് ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. അതിന് ശേഷം ശ്വാസമെടുത്ത് കാല്‍മുട്ട് നെഞ്ചിലേക്ക് ഉയര്‍ത്തുക. പിന്നീട് കൈകള്‍ രണ്ടും ഉപയോഗിച്ച് കാല്‍മുട്ടുകള്‍ രണ്ടും പിടിക്കുകയ പിന്നീട് കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് കൊണ്ടുവരികയും തുടകള്‍ വയറിന് നേരെ അമര്‍ത്തുകയും പതിയെ തല പൊക്കി താടി നിങ്ങളുടെ കാല്‍മുട്ടില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ കൊണ്ട് വരുകയും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസം സാധാരണ ഗതിയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ് ശേഷം 5 സെക്കന്റ് ഈ പോസില്‍ തുടരുക. അതിന് ശേഷം രണ്ട് മൂന്ന് തവണ ഇത് ആവര്‍ത്തിക്കുക. പിന്നീട് വിശ്രമിക്കുക. എല്ലാ ദിവസവും ഈ യോഗാസനം ചെയ്യുന്നതിന് ശ്രമിക്കാവുന്നതാണ്.

ദണ്ഡാസനം

ദണ്ഡാസനം

ദണ്ഡാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ അധോവായുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഇത് ചെയ്യുന്നത് അധോവായുവിനെ ഇല്ലാതാക്കുകയും നിങ്ങളുടെ ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും പത്ത് മിനിറ്റ് നെരമെങ്കിലും ദണ്ഡാസനത്തിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്. അതിന് വേണ്ടി യോഗമാറ്റില്‍ കാലുകള്‍ നീട്ടി വെച്ച് ഇരിക്കുക. പിന്നീട് കാലുകള്‍ രണ്ടും ഒരുമിച്ച് വെക്കണം. നിങ്ങളുടെ ഉപ്പൂറ്റി ഒരുമിച്ച് കൊണ്ട് വന്നതിന് ശേഷം നട്ടെല്ല് നിവര്‍ത്തി ഇരിക്കുക. ഇതോടൊപ്പം ഇടുപ്പ്, തുടകള്‍, കണങ്കാലുകള്‍ എന്നിവയെല്ലാം നിവര്‍ത്തി വേണം ഇരിക്കുന്നതിന്. ദൃഷ്ടി നേരെ ഉറപ്പിച്ച ശേഷം നട്ടെല്ലിന്റെ ഭാഗത്തായി കൈപ്പത്തികള്‍ നീട്ടി തറയില്‍ വെക്കുക. ഈ യോഗാസനം ചെയ്യുന്നതിലൂടെ ദഹന പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കുന്നതിനും അധോവായുവിനെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

മാലാസനം

മാലാസനം

മാലാസനം ചെയ്യുന്നതും ഇതേ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. മലാസനം ചെയ്യുന്നതിന് വേണ്ടി കൈകള്‍ കൂപ്പി ഇരിക്കണം. എന്നാല്‍ ഇരിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കാല്‍മുട്ടുകള്‍ വളച്ച് ഇടുപ്പ് താഴ്ത്തി ഉപ്പൂറ്റി നിലത്ത് അമര്‍ത്തി വേണം ഇരിക്കുന്നതിന്. കൈകള്‍ രണ്ടും കൂപ്പി പിടിക്കണം. നിങ്ങളുടെ കൈപ്പത്തികള്‍ നിങ്ങളുടെ പാദത്തിനരികില്‍ വെക്കുന്നതിനും ശ്രമിക്കാവുന്നതാണ്. എന്നിട്ട് നട്ടെല്ല് നിവര്‍ത്തി വേണം ഇരിക്കുന്നതിന്. അല്ലെങ്കില്‍ അത് വിപരീത ഫലം നല്‍കുന്നു. കൃത്യമായ രീതിയില്‍ അല്ല ഇരിക്കുന്നത് എന്നുണ്ടെങ്കില്‍ പലപ്പോഴും നിങ്ങളില്‍ നടുവേദനക്കുള്ള സാധ്യതയുണ്ട്.

ഉത്കടാസനം

ഉത്കടാസനം

ഉത്കടാസനം ചെയ്യുന്നതിലൂടെയും നിങ്ങളെ പ്രശ്‌നത്തിലാക്കുന്ന അധോവായു, ദഹന പ്രശ്‌നങ്ങള്‍, ഗ്യാസ് എന്നിവക്ക് പരിഹാരം കാണാവുന്നതാണ്. ഉത്കടാസനം ചെയ്യുന്നതിന് വേണ്ടി നമുക്ക് കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി കൈകൂപ്പി നില്‍ക്കുക. പിന്നീട് കാല്‍മുട്ടുകള്‍ പതുക്കെ വളച്ച് ഇടുപ്പ് പതിയേ താഴ്ത്തുക. അതിന് ശേഷം കാല്‍മുട്ടില്‍ 90 ഡിഗ്രി വളവോടെ നിങ്ങളുടെ പെല്‍വിസ് തറയ്ക്ക് സമാന്തരമാണെന്ന് ഉറപ്പാക്കണം. ശേഷം കാല്‍മുട്ടുകളും കണങ്കാലുകളും എല്ലാം ഒരുപോലെ ആണെന്ന് ഉറപ്പാക്കേണ്ടതാണ്. നട്ടെല്ല് നിവര്‍ന്ന് നില്‍ക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം കൈകള്‍ കൂപ്പി മുകളിലേക്ക് നോക്കണം. ഇത് കുറച്ച് സെക്കന്റുകള്‍ ചെയ്തതിന് ശേഷം വീണ്ടും പഴയ അവസ്ഥയിലേക്ക് വരണം.

ബദ്ധ കോണാസനം

ബദ്ധ കോണാസനം

ബദ്ധകോണാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ദഹന പ്രശ്‌നങ്ങളും അത് മൂലം ഉണ്ടാവുന്ന മറ്റ് പ്രതിസന്ധികളും. ഇവയെ എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ബദ്ധകോണാസനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ കാലുകള്‍ മടക്കി നട്ടെല്ല് നിവര്‍ത്തി ഇരിക്കുക. പിന്നീട് നിങ്ങളുടെ കാലുകള്‍ രണ്ടും പാദങ്ങള്‍ പരസ്പരം സ്പര്‍ശിക്കത്തക്ക വിധത്തില്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഇരിക്കുക. ഇടുപ്പിനോട് ചേര്‍ന്ന് വേണം കാലുകള്‍ വെക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പിന്നീട് പതുക്കേ കൈകള്‍ കൊണ്ട് പാദങ്ങള്‍ കൂട്ടിപ്പിടിച്ച് താടി തറയില്‍ മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ഉണ്ടാവുന്നു.

വജ്രാസനം

വജ്രാസനം

എന്നാല്‍ നിങ്ങള്‍ ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ വജ്രാസനത്തിന് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആരോഗ്യകരമായ ദഹനം ഉറപ്പാക്കുന്നതിന്ന വജ്രാസനം എന്തുകൊണ്ടും മികച്ചതാണ്. വജ്രാസനത്തില്‍ ഭക്ഷണത്തിന് ശേഷം മുപ്പത് സെക്കന്റ് നേരമെങ്കിലും ഇരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ യോഗാസനം ചെയ്തത് കൊണ്ട് മാത്രം ദഹന പ്രശ്‌നങ്ങളേയും വായുവിന്റെ പ്രശ്‌നങ്ങളേയും പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം എന്നില്ല. ആരോഗ്യകരമായ ദഹനനാളത്തിന് വേണ്ടി നമുക്ക് ഭക്ഷണകാര്യത്തിലും അല്‍പം ശ്രദ്ധിക്കാം. അതില്‍ അധികം, എരിവും, പുളിയും മസാലകളും ഇല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പുറത്ത് നിന്ന് പരമാവധി ഭക്ഷണം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കുക. നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ദഹനത്തിന് ഗുണം ചെയ്യുന്ന നാരുകള്‍ എല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം.

ശ്വാസകോശം സ്മാര്‍ട്ടാക്കും ശ്വസനം ഈസിയാക്കും 5 യോഗാമുറകള്‍ശ്വാസകോശം സ്മാര്‍ട്ടാക്കും ശ്വസനം ഈസിയാക്കും 5 യോഗാമുറകള്‍

ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്

English summary

Best Yoga Poses to Relieve Gas and Bloating In Malayalam

Here in this article we are discussing about the best yoga poses to relieve gas and bloating in malayalam. Take a look.
Story first published: Saturday, August 13, 2022, 14:30 [IST]
X
Desktop Bottom Promotion